Chapter:13

871 79 9
                                    

A/N
•••••

കുറച്ച് നർമ്മം വരുത്താൻ ശ്രമിച്ച് കൊണ്ട് എഴുതിയതാണ്. പക്ഷേ വിജാരിച്ചത്ര ശരിയായില്ല. തെറ്റുകൾ തിരുത്തി വായിക്കുക. Boring ആയി തോന്നിയാൽ പറയാൻ മറക്കരുത് . എന്റെ കഥ വായിച്ച് ക്രൂശിക്കപ്പെടാൻ മാത്രം പാപികളല്ലലോ നിങ്ങൾ :) So don't forget to say....
●●●●●●●●●●●●●●●●●●●●●●●●●●●●●

ഗുരുവായൂർ എത്താറായി എന്നു മനസ്സിലാക്കിയ ഞാൻ ജെസിയോടായി ചോദിച്ചു.

" എവിടെയാ നിന്റെ ഫ്രണ്ട് നിൽക്കാ"

"ബസ്സ് സ്റ്റോപ്പിന്റെ അവിടെ "
അവളെ കാണാൻ ഇനി മിനിറ്റുകൾ ബാക്കി .എന്റെ Heart വല്ലാതെ മിടിച്ചു കൊണ്ടിരുന്നു.

" Stop ...ദാ അവൾ! "
ജെസിയുടെ അപ്രതീക്ഷിതമായ അലർച്ച കാരണംഎന്റെ കൈയിൽ നിന്നും വണ്ടിയുടെ നിയന്ത്രണം വിട്ടു.
ബ്രേക്ക് ചവിട്ടാൻ ഒരു നിമിഷം വൈകിയിരുന്നെങ്കിൽ എന്റെ സ്വപ്ന സുന്ദരി Dead body ആകുമായിരുന്നു.

"What the hell... തന്റെ കണ്ണ് എവിടെയാ ,കാലത്ത് തന്നെ കൊല്ലാൻ ഇറങ്ങിയിരിക്കാ"
ഒരു ഭന്ത്രക്കാളിയെ പോലെ അവൾ ഉറഞ്ഞു തുളളി. മനസ്സിലെ കണക്കു കൂട്ടലുകൾ തെറ്റിച്ചു കൊണ്ടുളള അവളുടെ പെരുമാറ്റം എന്റെ എല്ലാ പ്രതീക്ഷകളെയും ഒരു നിമിഷത്താൽ തരിപ്പണമാക്കി.

കാറിന്റെ വിൻഡോയിലൂടെ ജെസിയുടെ തല കണ്ടതും അവൾ ഞെട്ടലോടെ
" ജെസി ...."

വാച്ചിലേക്കു നോക്കി കൊണ്ട് ജെസി പറഞ്ഞു" sorry dear ...... we are already Late"

ചമ്മലും പരിഭ്രമവും ആ മുഖത്തു വ്യക്തമായിരുന്നു. കാറിൽ കയറാൻ മടിച്ചു നിൽക്കുന്ന അവളുടെ മുഖത്തു നോക്കി പറഞ്ഞു.

"ഹലോ ! സ്വപ്നം കാണല് പീന്നിടാവാം"
അവളുടെ ഉണ്ടകണ്ണു കൊണ്ട് എന്നെ തുറിച്ചു നോക്കി.ആ നോട്ടം കണ്ടപ്പോൾ 'പോടി ഉണ്ടക്കണ്ണി ' എന്നു വിളിക്കാനാ തോന്നിയത് .എന്താ ചെയ്യാ ഭാവി വധുവായി മനസ്സിൽ പ്രതിഷ്ടിച്ച് പോയിലെ, ഞാൻ നോക്കുമ്പോൾ അവൾ വടി പോലെ കയറണോ വേണ്ടയോ എന്നു പകച്ചു നിൽക്കുന്നു .

 ഇതൾ വിരിഞ്ഞ കാലം (The bloomig day)Where stories live. Discover now