Chapter:15

853 77 5
                                    

കൊച്ചിയിൽ ഫ്ലയറ്റ് ഇറക്കുമ്പോൾ ഉണ്ടായ Jerk എന്റെ നിദ്രയെ നശിപ്പിച്ചു. കേരളം ദൈവത്തിന്റെ സ്വന്തം നാടുതന്നെ, പച്ചപ്പും കേരനിരകളും അരുവികളും പുഴകളും എല്ലാം കൊണ്ട് സമൃതിയാർന്ന നാട്.

വിൻഡോയിലൂടെ കൊച്ചിയുടെ ഭംഗി വ്യക്തമായി കാണാം. ആറും മലയും കൃഷിയിടങ്ങളും ഫാക്ടറികളും കെട്ടിടങ്ങളും, റോഡിലൂടെ പോവുന്ന കാറുകൾ ഉറുമ്പുകൾ അരിച്ചു നടക്കുന്നതു പോലെ നീങ്ങുന്നുണ്ടായിരുന്നു.

നാട്ടിൽ മമ്മയുടെ ജന്മനാടായ കൊച്ചിയിൽ grands കൂടെയായിരുന്നു. അതിനാൽ അറബികടലിന്റെ റാണി എന്നറിയ പ്പെടുന്ന കൊച്ചിയുടെ മുക്കം മുലയും എനിക്കു കാണാപാടമായിരുന്നു .

ജോർജിനു വിളിച്ചു arrival സമയം അയച്ചിരുന്നതിനാൽ എന്നെയും കാത്ത് പുറത്തു നിൽപ്പുണ്ടായിരുന്നു. എന്നെ കണ്ടതും അവൻ കൈ വീശി,

" ഹായ് dude"

ഹസ്തദാനം ചെയുന്നതിനിടെ അവൻ പറഞ്ഞു.

" Welcome to ooty nice to meet you"

അവന്റെ കയ്യിൽ ഞാൻ ഇടിച്ചു കൊണ്ട്.

" നിന്നക്കെരു മാറ്റമില്ലലോ അളിയാ "

സാധാനങ്ങളുമായി ഞങ്ങൾ വണ്ടിയരിങ്കിലേക്കു നീങ്ങുന്നതിനിടെ അവൻ ചോദിച്ചു.

" എന്താണു നിന്റെ പ്ലാൻ "

" അതെല്ലാം വിശദമായി പിന്നെ പറയാം, വിശന്നിട്ട് കണ്ണു കാണുന്നില്ല മച്ചാനേ."

വയറിൽ തടവി ഞാൻ പറഞ്ഞു.

"വണ്ടി ഇന്നി കായീസ് ഹോട്ടലിലേക്ക് "

വണ്ടി സ്റ്റാർട്ട് ആക്കി കൊണ്ട് ജോർജ് പറഞ്ഞു. കായീസ് ഹോട്ടലിലെ സ്ഥിരം കുറ്റികളായിരുന്നു ഞാനും ജോർജും. മട്ടഞ്ചേരിയിൽ കായിക്കാന്റെ ബിരിയാണി കഴിക്കാത്തവരായി ആരുതന്നെ ഉണ്ടാവില്ല. ഇവിടെ ബിരിയാണിച്ചെമ്പ്് തുറക്കുമ്പോള്‍ കൊച്ചി മുഴുവന്‍ മണം പരക്കും. കൈപുണ്യം ത്തിലൂടെ മട്ടഞ്ചേരി ക്കാരുടെ സ്വന്തം ആളയി 'കായിക്ക'. സ്‌നേഹം കൊണ്ട് കൊച്ചികാര്‍ ഇട്ട ബ്രാന്റ് നെയിമാണ് 'കായിക്കാന്റെ ബിരിയാണി.

ഭക്ഷണം കഴിച്ചു .വീട്ടിൽ drop ചെയ്ത് വൈകിട്ടു കാണാനുപറഞ്ഞ് അവൻ നീങ്ങി.

വീട്ടിലെ മുറ്റം നിറയെ തേക്ക് ,ചാമ്പാ, ജാതിക്ക, ലൂബിക്ക, മാവ് ,പ്ലാവ്, തെങ്ങ് ,കവുങ്ങ്, ചെമ്പകം, ചെമ്പരത്തി, ഓർക്കിഡ്, റോസ്, മുല്ല, തെച്ചി, കാശിത്തുമ്പ, സീനിയ, ഡാലിയ തുടങ്ങി സകല മരങ്ങളും ചെടികളും നിറഞ്ഞ പച്ചപ്പാണ്. ഇവയെല്ലാം നട്ടുവളർത്തലാണ് ഉപ്പുപ്പാന്റ ഉമ്മുമ്മാന്റെ പണി.

പടിവാതിക്കൽ എന്നെ കാത്ത് ഉമ്മുമ്മയും ഉപ്പുപ്പയും നിൽപ്പുണ്ടായിരുന്നു. അവരുടെ അരികിലേക്കു ഞാൻ ചെന്നു. ആലിംഗനത്താൽ അവർ എന്നെ പെതിഞ്ഞു. അവരുടെ കരവലയത്തിൽ നിൽക്കുമ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു പ്രത്യേക അനുഭൂതിയാണ്.

 ഇതൾ വിരിഞ്ഞ കാലം (The bloomig day)Tempat cerita menjadi hidup. Temukan sekarang