chapter : 37

653 56 9
                                    

Ayan POV
•••••••••••••

സെഞ്ചലിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി എത്തിയതായിരുന്നു ജോർജും ഞാനും പിന്നെ എന്റെ കോളേജ് മേറ്റസും, ചർച്ചിനോട് ചേർന്ന് കിടക്കുന്ന കാർ പാർക്കിംഗ് ഏരിയയിൽ തന്നെ ഞങ്ങൾ ഇടം പിടിച്ചു.

എല്ലാവരെയും പ്രായം കാർന്ന് തിന്നു തുടങ്ങിയിരിക്കുന്നു. ചെഗുവേര സുമേഷിന്റെ മാറ്റം എന്നെ ഏറെ ആകർശിച്ചത്,തന്റെ പ്രണയം ചുവപ്പിനോട് മാത്രമാണെന്ന് വാദിച്ച് നടന്നവനാണ് ഇന് രണ്ട് കുട്ടികളുടെ അച്ഛൻ പട്ടം കൈവരിച്ചിരിക്കുന്നത്.

ലാലേട്ടൻ മമ്മദും മമ്മുക്ക രതീഷും എല്ലാം ഫാമിലി ലൈഫ് തുടങ്ങാനുള്ള തയ്യാറിടുപ്പിലായിരുന്നു. അവരുടെ മുന്നിൽ ചോദ്യ ചിഹ്നംമായി ഞാൻ മാത്രമാണ് അവശേഷിച്ചത്.

"അല്ലാ മച്ചാനെ, ഈ പാട്ടും കച്ചേരിയും മാത്രായി നടക്കാനാണോ നിന്റെ പ്ലാൻ "
ചെഗുവേരയുടെ ചോദ്യം

"ഞാൻ ഇങ്ങനെ സന്തോഷായി ഇരിക്കുന്നത് കണ്ട് നിങ്ങൾക്ക് സഹിക്കുന്നില്ലാല്ലേ " ഞാൻ ഒരു നേരമ്പോക്ക് പറഞ്ഞു.

" അല്ല അളിയാ നിന്റെ അനിയൻ നിന്നെ ഓവർ ടെയ്ക്ക് ചെയ്യാൻ പോവാനു കേട്ടല്ലേ " അത് ലാലേട്ടൻ മമ്മദിന്റെ കമന്റ്റ് ആയിരുന്നു.

" ആ ഇപ്പോഴാ ഓർത്തേ നെകസ്റ്റ് ടെൻത്തിന് അവന്റെ മേരേജ് അപ്പോൾ എല്ലാരും നേരത്തെ കാലത്തും അങ്ങ് പോര് "
ഓർത്തെടുത്ത് ഞാൻ അവരെ ക്ഷണിച്ചു.

" വന്നിട്ട് നമ്മുക്ക് വല്ല ഗുണമുണ്ടോ ഡെയ് "

മമ്മുക്ക രതീഷിന്റെ പ്രണയം എന്തിനോടാണെന്ന് അറിയാവുന്ന ഞാൻ അവന്റെ തോളിൽ തട്ടി പറഞ്ഞു.

" അതൊക്കെ ശരിയാക്കാം അളിയാ "

പിന്നിട് എല്ലാരും കൂടി സ്നാപ് എടുത്ത് പിരിഞ്ഞ ശേഷം ഞാനും ജോർജും യാത്ര തിരിച്ചു.

മ്യൂസിക് പ്ലെയറിൽ ഞാൻ വിരലമർത്തിയതും ഡ്രൈവ് ചെയ്യുന്ന ജോർജിന്റെ ഏകഗ്രത നഷ്ടപ്പെടുത്തി എഫ് എമിൽ നിന്ന് ഉച്ചത്തിൽ പാട്ടു ഉയർന്നു.

ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍
ഒടുവില്‍ നീയെത്തുമ്പോള്‍ ചൂടിക്കുവാന്‍.....
ഒരു ഗാനം മാത്രമെൻ‍ ഹൃദയത്തില്‍ സൂക്ഷിക്കാം
ഒടുവില്‍ നീയെത്തുമ്പോള്‍ ചെവിയില്‍ മൂളാന്‍.....
ഒരു മുറി മാത്രം തുറക്കാതെ വെയ്ക്കാം ഞാന്‍
അതിഗൂഢം എന്നുടെ ആരാമത്തില്‍ ....

 ഇതൾ വിരിഞ്ഞ കാലം (The bloomig day)Where stories live. Discover now