Chapter : 30

591 79 22
                                    

Riya POV
°°°°°°°°°°°

"റിയ... മോളേ ,നീ ഈ വാതിൽ ഒന്ന് തുറക്ക് "

ഡോറിനെതിർ വശത്ത് നിന്നും ഇനിമ്മയുടെ ശബ്ദം കേട്ടാണ് ഞാൻ ബെഡിൽ നിന്നും എണീറ്റത്.

പിലോയിൽ മുഖമ്മർത്തി എത്ര നേരം കരഞ്ഞു തീർത്തെന്നു എനിക്കു ഒരു നിശ്ചയമില്ലായിരുന്നു. അതെത്ര തന്നെയായിട്ടും എന്റെ ഹൃദയതീക്ഷ്ണത വിണ്ടെടുക്കാനായില്ല.

എല്ലാർത്ഥത്തിൽ താൻ ഒരു നിർഭാഗ്യവതിയാണെന്ന അവകർഷണാബോധവും, ജോർജിന്റെ അപമാനവും, അത് കൂടെ കൂടെ എന്നെ ശ്വാസംമുട്ടിപ്പിച്ചു.

"റിയ..." ഇനിമ്മയുടെ ശബ്ദം വീണ്ടും ഉയർന്നു.

കണ്ണ് തുടച്ച് ഞാൻ ഡോർ തുറന്ന് ബെഡിൽ തന്നെ വന്നിരുന്നു.

" മുറിയടച്ചിരുന്ന് എന്താ നീ ചെയ്യുന്നേ" അകത്തെയ്ക്ക് കടക്കുന്നതിനിടയിൽ ഇനിമ്മ ചോദിച്ചു.

എന്റെ അടുത്ത് വന്നിരുന്ന്,
കരഞ്ഞു കലങ്ങിയ എന്റെ കണ്ണിലേക്ക് നോക്കി ഇനിമ്മ വേവലാതിയോടെ ആരാഞ്ഞു.

" എന്താ മോളോ "

" ഒന്നുല്ല "
ഞാൻ മുഖം കൊടുക്കാതെ പറഞ്ഞു.

"ഞാൻ വന്നപ്പോൾ തൊട്ട് ശ്രദ്ധിക്കുന്നതാ നീന്റെ ഈ മാറ്റം
എന്താന്ന് വെച്ചാൽ പറ മോളേ... "

" ഒന്നുല്ല ഇനിമ്മ, കുറച്ചു നേരം ഞാൻ മടിയിൽ കിടന്നേട്ടേ "ചിരിക്കാൻ ശ്രമിച്ച് കൊണ്ട് ഞാൻ പറഞ്ഞു.

" അതിനെ താടാ, ഇങ്ങു വാ "
ഞാൻ ഇനിമ്മയുടെ മടിയിൽ തലചായ്ച്ചു കിടന്നു.

വലതു കൈ കൊണ്ട് ഇനിമ്മ വാത്സല്യത്തോടെ എന്നെ തലോടി . ഇനിമ്മയുടെ ഇടതു കൈ ഞാൻ നെഞ്ചോട് ചേർത്ത് ചുരുണ്ടുകൂടി കിടന്ന് വിളിച്ചു.

" ഇനിമ്മ..., "

" ഉം " തലോടുന്നതിടയിൽ മൂളികൊണ്ട് എന്റെ വിളി കേട്ടു.

" ശരിക്കും! ഞാൻ ഒരു ഭാഗ്യലാത്ത കുട്ടിയാല്ലേ " ദാരുണമായി പറഞ്ഞു.

മടയിൽ നിന്ന് തല ഉയർത്തി ഇരുത്തി കൊണ്ട് ഇനിമ്മ എന്നെ നേക്കി ചോദിച്ചു.

 ഇതൾ വിരിഞ്ഞ കാലം (The bloomig day)Where stories live. Discover now