epi 16

217 24 26
                                    








Jk :: റീന

റീന :: ....


Jk :: നീ എന്തിനാ ഇങ്ങനെ ഒക്കെ ചെയ്തത് ?

റീന :: ....


Jk :: എനിക്ക് അറിയാം ഞാൻ നിന്നെ ശ്രദ്ധിക്കുകയൊ അമ്മുവിനെ നോക്കുകയോ ഒന്നും ചെയ്തിട്ടില്ല



റീന :: അപ്പോ അറിയാം അല്ലേ

Jk :: mm ....


റീന :: നിങ്ങള് തമ്മിൽ ഉള്ള പ്രശ്നങ്ങളിൽ ഞാൻ എങ്ങനെ ബലിയാടു ആയി ജനിച്ച നാള് മുതൽ ഞാനും ആഗ്രഹിക്കുന്നുണ്ട് ഒരു അച്ഛൻ്റെ സ്നേഹം മറ്റുള്ളവരെ പോലെ ഒരു അച്ഛൻ സ്കൂൾ ilu കൊണ്ട് ആക്കുന്ന ചോറു വാരി തരുന്ന എപ്പോഴും സ്നേഹം കൊണ്ട് മൂടുന്ന ഒരു അച്ഛൻ പക്ഷേ എനിക്ക് കിട്ടിയത് ?




Jk :: എനിക്ക് അറിയാം പക്ഷെ എനിക്ക് പറ്റുന്നില്ല


റീന :: എന്ത് പറ്റുന്നില്ല എന്നു ? എന്നെ സ്നേഹിക്കാൻ പറ്റുന്നില്ല എന്നോ ?




Jk :: അതെ നിന്നെ മാത്രം അല്ല നിൻ്റെ അമ്മയെയും


റീന :: why ?



Jk :: എനിക്ക് അറിയില്ല....



റീന :: what ? അറിയില്ല

Jk :: നീ ജനിക്കുന്നതിനു മുമ്പേ എനിക്ക് ഒരു ആക്സിഡൻ്റ് ഉണ്ടായി അതില് നിന്നും എഴുന്നേറ്റ എനിക്ക് പഴയ ഒരു ഓർമയും ഇല്ല



റീന :: അതും ഞാനും mom um തമ്മിൽ എന്താ ബന്ധം ?

Jk :: ഞാൻ ആക്സിഡൻ്റ് കഴിഞ്ഞ ശേഷം ഉറക്കത്തിൽ നിന്നും ഒരു കുഞ്ഞിൻ്റെ ശബ്ദം കേട്ട് എഴുനേൽക്കാർ ഉണ്ട്


റീന :: ആരുടെ കുഞ്ഞ് ?


Jk :: അറിയില്ല അന്ന് മുതൽ ഞാൻ ആ വീട്ടിൽ ഉറങ്ങിയിട്ടില്ല നിന്നെ അമ്മു വയറ്റിൽ ഉണ്ടായിരുന്ന കാലത്ത് എൻ്റെ അരികിൽ വരുമ്പോൾ പോലും എൻ്റെ മനസ്സിൽ ഒരു ഭാരം ആയിരുന്നു അമ്മു അവളുടെ സാമിപ്യം പോലും എനിക്ക് നരകം വേദന ആയി തോന്നി 



റീന :: ?


Jk :: നീ ലോകം ആദ്യം ആയി കണ്ട ദിവസം ഒരു അച്ഛൻ ആയി എന്ന feel എനിക്ക് തോന്നി ഇല്ല ഒരു അച്ഛനും മോളും തമ്മിൽ മനസ്സ് കൊണ്ട് ഒരു പാട് അടുത്ത് ആണ് എന്ന് ഞാൻ കേട്ടിട്ടുണ്ട് പക്ഷേ അതെ ഹൃദയം നിൻ്റെ അടുത്തു വരാൻ പോലും ഇഷ്ട്ട പെട്ടില്ല



SON OF DEVIL Where stories live. Discover now