part 34

248 31 5
                                    









" അവളു കൊള്ളാല്ലോ.. എന്നാലും എന്റെ ടെസ്സു നീ അതു വിശ്വസിച്ചല്ലോ.."

ടെസ്സ ഒരു ചമ്മിയ ചിരി ചിരിച്ചു..
രാവിലെ എല്ലാവരും ഓഫീസിൽ പോയ ശേഷം ശ്രുതിയോടൊപ്പം അവരുടെ society യിലൂടെ ഒന്നു നടക്കാൻ ഇറങ്ങിയതാണു ടെസ്സ.. കാതറിൻ പറഞ്ഞ കാര്യം അവൾ ശ്രുതിയോടു മുഴുവനായിട്ടല്ലങ്കിലും ഏറെ കുറേ പറഞ്ഞു ...

" ഒരു കൈഭതം.."

" സാരമില്ല പോട്ടെ.. ഞാൻ പറഞ്ഞതല്ലേ അവൾ വെറും ഉടായിപ്പാണെന്നെ.. ഇടക്കു ഇടക്കു ഓരോ ചെറുക്കന്മാർ ആയിട്ടു വരും പിന്നെ വെള്ളമടിയും ഒച്ചയും ബഹളവും എക്കെയാണു.. ഇസാക്ക് സാറുള്ളപ്പോൾ ഏതു സമയവും നിങ്ങളുടെ ഫ്ലാറ്റിന്റെ പരിസരത്തായിരിക്കും .. സണ്ണിചയന്റെ എടുത്തും flirt ചെയ്തോണ്ടു വരുമായിരുന്നു ഒരു ദിവസം വലിയമ്മച്ചി കണ്ടപ്പോ നല്ല വർത്താനം അങ്ങു പറഞ്ഞു അതോടു കൂടി പിന്നെ ആ വഴി വന്നട്ടില്ല.." ശ്രുതി പറഞ്ഞതും ടെസ്സ ചിരിച്ചു..

" വലിയമ്മച്ചി കൊള്ളാല്ലോ.."

" പിന്നല്ലാണ്ട് ആ തള്ളക്കു ഞാൻ തന്നെ അച്ചായന്റെ അടുത്തു ഇരിക്കുന്നതും കിടക്കുന്നതും ഇഷ്ടമല്ല അപ്പോഴാണ് അവളു.." ശ്രുതി ചിരിച്ചു പറഞ്ഞതും ടെസ്സക്കും ചിരി വന്നിരുന്നു...

" മോളൂസ് എന്താണെങ്കിലും ഒന്നു കരുതിയിരുന്നോ അവൾ ഇത്രയും എക്കെ പറഞ്ഞ സ്ഥിതിക്കു ഉരുമ്പട്ടു തന്നെ ഇറങ്ങിരിക്കുന്നതാണു.."

" മ്മ്.. നോക്കട്ടെ എവിടെ വേരെ പോകും എന്നു .. എന്നെ പൊട്ടിയാക്കാൻ നോക്കിയതല്ലേ ഇനി ഈ ടെസ്സ ആരാന്നു അവളും അറിയും.. ഏതായാലും തല്കാലം അവളു പറഞ്ഞതെക്കെ ഞാൻ വിശ്വസിച്ചു എന്ന പോലെ തന്നെ ഇരിക്കട്ടെ.. " തന്നെ മണ്ടിയാക്കി അവളു അങ്ങനെ ഇപ്പോ സന്തോഷിക്കണ്ടാ എന്നായിരുന്നു ടെസ്സയുടെ ഉള്ളിൽ.. അഭിനയിച്ചു തകർത്തതല്ലേ തന്റെ മുന്നിൽ ഇനി Tessa Bella Varghese ഇന്റ അഭിനയം കൂടി കണ്ടിട്ടു പോയാൽ മതി അവൾ മനസ്സിൽ പറഞ്ഞു...

" അതു കലക്കി.. ഞാൻ ഉണ്ടു മോളൂ കൂടെ നീ പേടിക്കണ്ട വേണ്ടി വന്നാൽ നമ്മക്കു വലിയമ്മച്ചിയെ ഇറക്കാം.. ആ തള്ള നാക്കുകൊണ്ടു അവളെ തീർക്കും.." ശ്രുതി ടെസ്സയെ കെട്ടി പിടിച്ചു കൊണ്ടു പറഞ്ഞു.. ശ്രുതിയുടെ Excitment ഉം കാട്ടായവും എക്കെ നല്ല comedy ആയി ടെസ്സക്കു തോന്നി... പുള്ളിക്കാരി നല്ല entertaing ആണു..
ഇസാക്കും ബാക്കി ഉള്ളവരും പോയി കഴിഞ്ഞാൽ ടെസ്സ കൂടുതലും ശ്രുതികൊപ്പം ആയിരിക്കും Weekly and daily grocery ഷോപ്പിങിനു  എക്കെയും രണ്ടു പേരും ഒരുമിച്ചാണു പോകാറു.. ഡ്രൈവിംഗ് അറിയാം കാറും ഉണ്ടു പിന്നെ ആരെയും നോക്കി ഇരിക്കണ്ടല്ലോ ഷോപ്പിംഗിനും കറങ്ങാനും എക്കെ നടക്കാൻ എളുപ്പം ഒരെ vibe ഉള്ള ആളു കൂടെ ഉള്ളതുകൊണ്ടു ഒരു മുഷിച്ചിലും ഇല്ല രണ്ടു പേർക്കും...

ARRANGE MARRIAGE Where stories live. Discover now