part 38

240 37 29
                                    













" ഇച്ചായാ" അവൾ പിറുപിറുത്തു, ഉച്ചയുടെ തെളിച്ചത്തിൽ അവന്റെ ഉറങ്ങുന്ന മുഖം കാണാൻ അവൾ തല ഉയർത്തി...ഇപ്പോഴും ഇസാക്കിന്റെ കൈ അവളുടെ വയറിൽ അമർന്നിരിക്കുന്നുണ്ട്.. രാവിലെ മുതൽ ഉണ്ടായിരുന്ന വേദന ഇപ്പോൾ അവൾക്കു അനുഭുവപ്പെടുന്നില്ല.. അവളെ ചേർത്തു പിടിച്ചു നല്ല മയക്കത്തിലാണവൻ.. അവൾ അവന്റെ കവിളിലൂടെ അവളുടെ വിരലുകൾ തലോടി, കറുത്ത മുടിയുള്ള അവന്റെ മൃദുലമായ മേനിയിലൂടെ അവളുടെ കൈകൾ ഓടിച്ചു. 'I must be dead' , അവൾ ചിന്തിച്ചു, കാരണം തീർച്ചയായും ഇസാക്കിന്റെ കൈകളിൽ ഉണർന്നതു അവൾക്കു സ്വർഗ്ഗമായാണ് തോന്നിയതു....

ആ നേരം കൊണ്ടു അവനും ഉണർന്നിരുന്നു.. തന്റെ മുഖത്തേക്കു നോക്കി കിടക്കുന്നവൾ ഉണർന്നിട്ടും ഇപ്പോഴും തന്റെ കൈകൾക്കുള്ളിൽ തന്നെയാണവൾ.. അവളുടെ നോട്ടം അവന്റെ ഹൃദയമിടിപ്പു കൂട്ടി കൊണ്ടിരുന്നു... ആദ്യമായി ആണു ഇങ്ങനൊരു രീതി അവൻ ഉണർന്നതൊന്നും അവൾ അറിഞ്ഞിരുന്നില്ല എങ്കിലും അവളുടെ കണ്ണു അവന്റെ കണ്ണിൽ തന്നെ തറച്ചു നിന്നു... Like she is adoring him..
' നിന്റെ കണ്ണുകളിലേക്ക് നോക്കുകയും ഞാൻ നിനക്ക് ആരാധനയാണെന്ന് അറിയുകയും ചെയ്യുന്നതിനേക്കാൾ മഹത്തായ മറ്റൊരു വികാരമില്ല. നിനക്കു സങ്കൽപ്പിക്കാൻ കഴിയുന്നതിലും കൂടുതൽ ഞാൻ നിന്നെ സ്നേഹിക്കുന്നു, ഞാൻ നിന്നെ എന്നേക്കും സ്നേഹിക്കും..'
അവന്റെ മനസ്സ് മന്ത്രിച്ചു കൊണ്ടിരുന്നു...

ഇതുപോലെ എന്നെ നോക്കുന്ന രീതിയിൽ അവൾ മാധവനെ എപ്പോഴെങ്കിലും നോക്കിയിട്ടുണ്ടാകുമോ..? അവൾ ഉറങ്ങുകയാണെന്ന് കരുതി കേൾക്കുന്നില്ലെന്ന് തോന്നിയപ്പോൾ അവൻ എപ്പോഴെങ്കിലും അവളുടെ സൗന്ദര്യത്തെ വർണ്ണിച്ചിട്ടുണ്ടാകുമോ..? ഓരോ ദിവസവും രാവിലെ തന്റെ കൈകളിൽ എഴുന്നേൽക്കുന്നത് താൻ എത്രമാത്രം ഇഷ്ടപ്പെടുന്നുവെന്ന് അവന്റെ ചെവിയിൽ മന്ത്രിച്ചിട്ടുണ്ടാകുമൊ..?
അവന്റെ ഉള്ളിലെ Insecurity തല പൊക്കി തുടങ്ങിയിരുന്നു..
ആവളുടെ ദേഹത്തുനിന്നും അവൻ കൈ എടുത്തു മാറ്റിയതും ഏതോ മായാ ലോകത്തുനിന്നെന്നപോൽ അവൾ കണ്ണു ചിമ്മി അവനിൽ മാറി കിടന്നു.. ഒന്നും സംസാരിക്കാൻ കഴിയാതെ കുറച്ചു നേരം രണ്ടുപേരും അവരുടേതായ ചിന്തകളിൽ കുടുങ്ങി പോയിരുന്നു...

ARRANGE MARRIAGE Where stories live. Discover now