54

332 49 49
                                    



















കൈയിൽ കരുതിയിരുന്ന ബ്ലാക്ക് ഫൈലിൽ ആയിരുന്നു അവന്റെ കണ്ണു...
വാതിൽ തുറന്നു അവൻ അകത്തു കയറി....

" സോറി.. ഫ്ലാറ്റ് മാറിപ്പോയി..." തുറന്ന അതെ സ്പീഡിൽ വാതിൽ അടച്ചു അവൻ പുറത്തിറങ്ങി എന്നാൽ മുന്നോട്ട് നടക്കാതെ അവിടെ തന്നെ നിന്നു...

' ഫ്ലാറ്റ് കറക്റ്റ് ആണല്ലോ..' തിരിഞ്ഞു നിന്നു ഫ്ലാറ്റ് നമ്പർ പരിശോധിച്ചു കൊണ്ട് അവനോർത്തു...

' ഇനി എന്റെ കണ്ണിന്റെ കുഴപ്പം ആണോ..'
പതിയെ വാതിൽ തുറന്നു അവൻ തല അകത്തേക്കിട്ടു...

" ഇച്ചായാ മാറിക്കെ... " ടെസ്സ എഴുന്നേറ്റ് ഒറ്റ ഓട്ടം ആയിരുന്നു...

" സത്യം പറയടാ നീ അവളെ എന്തു ചെയ്യാൻ പോകുവാരുന്നു.. ഞാൻ ഇപ്പോ കേറി വന്നില്ലായിരുന്നെങ്കിൽ നീ അവളെ കേറി.. Oh God... " വാസു തലയിൽ കൈ വെച്ചു.. പനി ശെരിക്കും മാറിയിട്ട് ഓഫീസിലേക്ക് വന്നാൽ മതിയെന്നാണ് വിലക്ക് അതുകൊണ്ട് സൈൻ ചെയ്യിക്കാനുള്ള Documents ആയിട്ട് വന്നതാണ് വാസു ... വാതിൽ തുറന്നു കയറിയതും കണ്ടതോ ..., സോഫയിൽ ടെസ്സക്ക് മുകളിൽ ആയി കയറി കിടക്കുന്ന ഇസയെ... വാസുവിന്റെ angle ഇൽ നിന്നു നോക്കിയാൽ ഇസാക്ക് ടെസ്സയെ force ചെയ്യും പോലെയാണ് തോന്നിയത്..

" നിനക്ക് എന്താടാ നാറി... ടൈമിംഗ് തീരെ ഇല്ലാത്ത ചെറ്റ... " അവൻ വസുവിനെ തുറിച്ചു നോക്കി... നല്ലോരു മൊമെന്റ് നശിപ്പിച്ചവനോടുള്ള കലിപ്പ്..

" എനിക്ക് ടൈമിംഗ് കുറവായോണ്ട് നീ രക്ഷ പെട്ടു.. അല്ലെങ്കിൽ എന്തായേനെ.." വാസു ഒരു ദീർഘ ശാസം എടുത്തു..

" കുന്തം... ഞാൻ എന്റെ കെട്ടിയോളെ ആണ് കയറി പിടിച്ചത്.."

" ഓഹോ.. അങ്ങനെ ആയോ.. വൈറ്റ് അപ്പോ നിങ്ങൾ സെറ്റ് ആയോ.." പെട്ടന്ന് ഓർത്തപോലെ അവൻ ഇസാക്കിനെ നോക്കി... ആദ്യം കണ്ടപ്പോൾ ഒന്നു ഷോക്ക് ആയതാണ് എന്നാൽ rewind ചെയ്തപ്പോൾ രണ്ടും കൂടി ഇവിടെ റൊമാൻസ് ആയിരുന്നു എന്നു വാസുവിന് മനസ്സിലായി....

"അതെക്കെ ആയി.. നീ ഇപ്പോൾ പോയെ.." വസുവിനെ എങ്ങനെ എങ്കിലും അവിടെ നിന്നൊന്നു പറഞ്ഞു വിടണം എന്നു മാത്രം ആയിരുന്നു അവന്റെ ഉള്ളിൽ...

ARRANGE MARRIAGE Where stories live. Discover now