part 35

238 33 8
                                    











"നാമൊന്നാകുന്ന  നിമിഷങ്ങളിലൊന്നിൽ
നിന്റെ അധരങ്ങൾ കൊണ്ട് നിന്റെ പ്രണയം നീയെന്റെ ഹൃദയത്തിൽ കൊത്തി വക്കണം.
കാലങ്ങളുടെ കുത്തൊഴുക്കിൽ മായാതെ അത് എക്കാലവും അവിടെ നിലകൊള്ളും...

നിന്റെ സ്നേഹം ഓരോ നിമിഷവും എന്നെ ഓർമപ്പെടുത്തി കൊണ്ടിരിക്കും.
വാക്കുകൾക്ക് അപ്രാപ്യമായ ഏതോ ഒരു ഭാഷയിൽ ഞാൻ നിനക്കുള്ള മറുപടി നൽകും....

നിന്റെ സ്നേഹത്തിനു പകരം നിനക്കെന്റെ ആത്മാവിനെ ഞാൻ സമർപ്പിക്കും. അകലങ്ങളിൽ ഇരുന്നും രണ്ടാത്മാക്കൾ എക്കാലവും
പ്രണയിച്ചു കൊണ്ടേ ഇരിക്കും....."

കായലിനു അരികിലായി സ്ഥിതി ചെയ്യുന്ന മനോഹരമായ food court .. Dinner കഴിച്ചു വെറുതെ കായലിനരികിൽ ടൂറിസ്റ്റുകൾക്കായി ഒരിക്കിയിരിക്കുന്ന Sitting areas, അവിടെ തനിക്കു പ്രിയപെട്ടവളോടൊപ്പം കൈ പിടിച്ചിരുന്നപ്പോൾ അവൻ അവൾക്കായി മനസ്സിൽ കുറിച്ചിട്ട പ്രണയത്തിന്റെ വരികൾ അവളോടായി പറഞ്ഞു ... ഒരിക്കൽ പോലും അവനിൽ നിന്നു പ്രണയത്തിന്റെ ഭാഷ അറിയാത്തതുകൊണ്ടാകാം അവൾ അമ്പരപ്പോടെ കേട്ടിരുന്നു പോയതു..
അവളുടെ ബുദ്ധിമുട്ടു മനസ്സിലായതു കണ്ടാകാം അവനും അവളിൽ നിന്നു കണ്ണു വെട്ടിച്ചു നീങ്ങി ഇരുന്നതു...

" എന്റെ ഹൃദയത്തിലേക്കു കടന്നു വരും മുൻപ് ഇച്ചായൻ തിരിച്ചറിയണം, മുറിവേറ്റ ഹൃദയങ്ങൾക്കു പ്രണയത്തിന്റെ ഭാഷ്യം സ്വാന്തനമാവണം...!
ഇനി ഒരു മുറിവു കൂടി താങ്ങാൻ കഴിഞ്ഞെന്നു വരില്ല..
എന്റെ ഹൃദയം ദുർബ്പലമാണ്..."

ഏറെ നേരത്തെ നിഷബ്ദദക്കു ശേഷം അവൾ സംസാരിച്ചു... അവളുടെ ഓരോ വാക്കുകളിലും നഷ്ടപ്പെടലിന്റെ വേദനയോടൊപ്പം ഭയവും നിറഞ്ഞു നിന്നു.. ഇനിയും ഒരു നഷ്ടം എന്തിനു ഒരു ചെറിയ നോവു പോലും താങ്ങാൻ കഴിയാത്ത വിധം ദുർബലയാനവൾ... വീണ്ടും അവളുടെ കൈ പിടിച്ചു കൈ കോർക്കുമ്പോൾ അവൻ മനസ്സിൽ ആയിരം വട്ടം തനിച്ചാക്കി പോകില്ലന്നു ഉറപ്പു നൽകിയിരുന്നു...
കായലിലേക്കു തന്നെ നോക്കി ഇരുന്നവൾ മെല്ലെ അവന്റെ തോളിലേക്കു ചാഞ്ഞു.. അവളുടെ മനസ്സു അപ്പോഴും അസോസ്തമായിരുന്നു.. അവനും അവളുടെ കൈ പിടിച്ചു അവിടെ ഇരിന്നു.. അവളുടെ ചെറിയ സാനിധ്യം പോലും അവനെ സന്തോഷിപ്പിച്ചിരുന്നു..



ARRANGE MARRIAGE Where stories live. Discover now