part 57

328 47 33
                                    















രാത്രിയിലെ ക്ഷീണമെല്ലാം ഉറങ്ങി തീർത്തു വളരെ വൈകിയാണ് അവർ ഉറക്കമുണർന്നത്... 
മടിയോടെ വീണ്ടും പുതപ്പിനുള്ളിലേക്ക് ചുരുണ്ട് കൂടിയവരെ  വിശപ്പ് ആയിരുന്നു ഉണർത്തിയത്...

അവർക്കായി കപ്പലിൽ ഒരുക്കിയ ഭക്ഷണം അവർ ഒരുമിച്ചു ഇരുന്നു അസോധിച്ചു....

ശേഷം കായലിന്റെ ഭംഗിയും അവരെ തഴുകി പോകുന്ന കാറ്റും മതിവരുവോളം അസോധിച്ചു കൊണ്ട് അവർ ഇരുന്നു... അവർക്ക് സംസാരിക്കാൻ ഒരുപാട് കാര്യങ്ങൾ ഉണ്ടായിരുന്നു.... അവര് മാത്രമുള്ള നിമിഷങ്ങൾ.. അവിടെ നിറഞ്ഞു നിന്നത് അവരുടെ പ്രണയം മാത്രം...


" ആരാ വിളിച്ചേ...?" ഒരു കോൾ വന്നു എഴുന്നേറ്റ് പോയതായിരുന്നു ഇസാക്ക്..

" അച്ചാച്ചിയാ.. എല്ലാരും അവിടെ എത്തിയിട്ടുണ്ടെന്നു..." അവൻ അവൾക്കരികിലായി  വന്നിരുന്നു കൊണ്ട് പറഞ്ഞു...

" ആണോ... നമ്മുക്ക് പോകണ്ടേ..."

" ദൃതി വെക്കണ്ടാ എന്നാ അച്ചാച്ചി പറഞ്ഞേ... ഇനി രണ്ടു ദിവസം കൂടെ അല്ലേ ഒള്ളു.. അതു കഴിഞ്ഞു വന്നാൽ മതിയെന്ന് പറഞ്ഞു..."

" എങ്കിലും..."

" ഒരെങ്കിലും ഇല്ല... " അവൻ അവളെ ദേഹത്തേക്ക് അടുപ്പിച്ചു.. അവളുടെ പുറം അവന്റെ ചെസ്റ്റിൽ മുട്ടി നിന്നു... അവൻ അവളുടെ കഴുത്തിൽ മുഖം ചേർത്തു വെച്ചു കൊണ്ടിരുന്നു...

" ഞാൻ ഒരു കാര്യം ചോദിക്കട്ടെ...?" അവൾ തല മെല്ലെ ചെരിച്ചു അവനെ നോക്കി..

" ചോദിക്കണ്ടാ എന്നു പറഞ്ഞാൽ ചോദിക്കാതെ ഇരിക്കില്ലല്ലോ മോള് പറ..." അവൻ ചിരിച്ചു..

" പോ ഇച്ചായാ..." അവൾ അവന്റെ കൈയിൽ തല്ലി...

" എന്നെ ഉപദ്രവിക്കാലു കുറച്ചു കൂടുന്നുണ്ട് കേട്ടോ..." അവൻ അവളുടെ കവിളിൽ ചെറുതായി നുള്ളി കൊണ്ടാണ് പറഞ്ഞത്...

" പിന്നെ... ഇത് കണ്ടോ എന്റെ ദേഹം മുഴുവൻ കടിച്ചു പറിച്ചു വെച്ചിരിക്കുവാ എന്നിട്ട് ഞാൻ എന്തെങ്കിലും പറഞ്ഞോ.." ഡ്രെസ്സ് ഒന്നു താഴ്ത്തി ഇന്നലത്തെ അവന്റെ ആർട്ട് അവനെ കാണിച്ചു കൊടുത്തുകൊണ്ട് അവൾ പറഞ്ഞു.. അവൻ ചിരിച്ചു അതുകൂടി കണ്ടപ്പോൾ ടെസ്സയുടെ മുഖം വീർത്തു...

ARRANGE MARRIAGE Where stories live. Discover now