part 43

233 32 35
                                    


















" സത്യം പറയടാ നീ അവളെ .."

"പോടാ നാറി.. മഹാപാപം പറയരുതു ഞാൻ പിടിച്ചിട്ടു പോയിട്ടു തൊട്ടട്ടുകൂടി ഇല്ല.."

" ഇനി ഒറക്കത്തിൽ എങ്ങാനും.."

" Phaaaa... "

' എന്റെ ചെവി...'

" ഇനി ദിവ്യ ഗർഭം എങ്ങാനും..?"

" ഒന്നു പോടാ അങ്ങനെ ഒന്നും ഉണ്ടാകില്ല...അല്ലേ ഇച്ചു.."

" രണ്ടും ഒന്നു മിണ്ടാതെ ഇരിക്കുമൊ.." ഫ്ലാറ്റിൽ എത്തി ലിഫ്റ്റ് വഴി അവരുടെ ഫ്ലോറിലേക്കു പോകും വഴിയാണു മൂന്നു പേരും.. medical സ്റ്റോറിൽ കയറി pregnancy kit വാങ്ങിയപ്പോൾ മുതൽ തുടങ്ങിയ സംശയങ്ങൾ ആണു രണ്ടു പേരുടെയും, Already ലില്ലി പറഞ്ഞതു കെട്ട് പാതി കാറ്റു പോയ അവസ്ഥയാണു അതിനിടയിലാണ് ഇവമ്മാരുടെ ഇല്ലാത്ത theories...

ഫ്ലാറ്റിൽ കയറിയതും ഹാളിൽ തന്നെ ലില്ലിയും നന്ദുവും ടെസ്സയും ഉണ്ടായിരുന്നു... ടെസ്സയുടെ അപ്പുറവും ഇപ്പുറവും രണ്ടുപേരും ഇരിക്കുന്നു.. ഒരുമാതിരി arrest ചെയ്ത പ്രതിയെ പോലെ ടെസ്സെയും...

" ഇച്ചു ... " ഇസാക്കിനെ കണ്ടതും ലില്ലി എഴുന്നേറ്റു അവനരികിലേക്കു ചെന്നു...

" എവിടെ.. ?" അവൾ അവന്റെ കൈയിലേക്കു നോക്കി ഇസാക്ക് pocket ഇൽ നിന്നു pregnancy kit എടുത്തു കൊടുത്തു..

" Tension അടിക്കേണ്ട positive ആയിരിക്കും എനിക്കു ഉറപ്പാ..."
ലില്ലി ഇസാക്കിന്റെ രണ്ടു കവിളിലും പിടിച്ചു കൊണ്ടു പറഞ്ഞു.. ഇസാക്ക് അവളെ കുറച്ചു നേരം നോക്കി നിന്നു പോയി.. ലില്ലിയുടെ മുഖത്തെ ആ ചിരി
തെളിച്ചം വശങ്ങൾക്കു ശേഷമാണു അവൻ കാണുന്നത്... സ്റ്റീവിചയാന്റെ മരണ ശേഷം അവൻ അവന്റെ ദീദിയെ ഇത്ര ഹാപ്പി ആയി കണ്ടട്ടില്ല..

" അല്ല ദീദി അതു നോക്കിയിട്ടു ഉറപ്പിച്ചാൽ പോരേ..over hype വേണോ..?" ആദി മുന്നോട്ടു വന്നു ചോദിച്ചു..

" ഉറപ്പിക്കാനൊന്നും ഇല്ല ഇതു അതുതന്നാ.. അല്ലേ ടെസ്സ.." നന്ദു ടെസ്സയുടെ കൈയിൽ പിടിച്ചു..
ടെസ്സ ഒരു വിളറിയ ചിരി ചിരിച്ചു..

ലില്ലി അതു വാങ്ങി കൊണ്ടു ടെസ്സയുടെ അടുത്തേക്കു ചെന്നു..

ARRANGE MARRIAGE Where stories live. Discover now