part 46

228 34 10
                                    



















" എനിക്കെന്താ ഇങ്ങനെയെക്കെ തോന്നുന്നേ..." ഫ്രഷ്‌ ആയി വന്നു ഒരു ഗ്ലാസ്സ് ചായയും ആയി ടെസ്സ ബാൽക്കണിയിൽ വന്നിരുന്നതാണ്... ആ കായൽ കരയിൽ കണ്ട കാഴ്ചകൾ ആയിരുന്നു അവളുടെ മനസ്സിൽ..
അതു മറക്കാൻ എന്നോണം ഫോൺ എടുത്തു scroll ചെയ്യാൻ തുടങ്ങി... അവളുടെ മനസ്സ് അറിഞ്ഞെന്നോണം Zuckerberg അണ്ണൻ instagram ഇലും യൂട്യൂബിലും മുഴുവൻ Romantic റീൽസ് ആണു കാണിക്കുന്നത്...

അതിൽ ഒന്നിൽ അവളുടെ കണ്ണുടക്കി....
അതു വീണ്ടും വീണ്ടും play ചെയ്തു കൊണ്ടിരുന്നു.. രണ്ടു കമിതകളുടെ ഇടയിലെ ക്യൂട്ട് moments  എന്തു കൊണ്ടോ അവളുടെ ഹൃദയം വല്ലാതെ മിടിച്ചു.. ആ വിഡിയോയിൽ കാണുന്ന രംഗങ്ങൾ  അവൾ അറിയാതെ അതിലേക്കു അലിഞ്ഞു പോയിരുന്നു..

പെട്ടന്നു ഫോൺ off ചെയ്തു അവൾ റൂമിലേക്കു കയറി ...

" ഒന്നു ഉറങ്ങി എഴുന്നേറ്റാൽ ശെരിയാകും..." പട പടാ ഇടിക്കുന്ന ഹൃദയത്തിൽ കൈ വെച്ചു കൊണ്ടു അവൾ സ്വയം പറഞ്ഞു... ഫോൺ side ടേബിളിൽ വെച്ചു അവൾ ബെഡിലേക്കു ചെന്നു കിടന്നു.. കണ്ണടച്ചു അല്പ നേരം കിടന്നു നോക്കി പക്ഷെ വീണ്ടും വീണ്ടും അവന്റെ മുഖം തന്നെ...

" ഞാൻ നിങ്ങളെ miss ചെയ്യുന്നുണ്ടോ..? അതോണോ ഇങ്ങനെ എക്കെ തോന്നുന്നേ..." ബെഡിൽ എഴുന്നേറ്റിരുന്നു bedinu മുകളിലായി തൂക്കിയിരിക്കുന്ന അവരുടെ വിവാഹ ഫോട്ടോയിലേക്കു നോക്കി അവൾ ചോദിച്ചു...

അവളുടെ കണ്ണുകൾ അവൻ കിടക്കാറുള്ള Side ഇലേക്കു പോയി...  തനിക്കു ഒരു ബുദ്ധിമുട്ടു ആകരുതെന്നു കരുതി ആദ്യമെക്കെ രണ്ടു മൂന്നു തലയിണ വെച്ചു അതിരു കെട്ടുമായിരുന്നു.. പിന്നിടു താൻ തന്നെയാണു അതു വേണ്ടന്നു   പറഞ്ഞത്... അറിയാതെ പോലും അവൻ അവൾക്കാരികിലേക്കു വന്നു കിടന്നട്ടില്ല... തിരിഞ്ഞു മറിഞ്ഞു കിടന്നു ബുദ്ധിമുട്ടുണ്ടാക്കില്ല.. എത്ര കുടിച്ചിട്ടു വന്നു കിടന്നാലും മറ്റൊരു കണ്ണിലൂടെ നോക്കില്ല സ്വന്തം ഭാര്യ ആയിട്ടു പോലും അനുവാദം ഇല്ലാതെ ഒരു വിരളിൽ പോലും തൊട്ടിട്ടില്ല...

' നിങ്ങൾ എന്താ ഇച്ചായാ ഇങ്ങനെ.. ഒരിക്കൽ പോലും നിങ്ങൾ എന്നെ വെറുതിട്ടില്ലേ...?' അവന്റെ തലയിണയെ അവൾ മുറുകെ കെട്ടിപിടിച്ചു... അന്ന് തീയേറ്ററിൽ  വെച്ചു അവനെ കെട്ടിപ്പിച്ചു ഇരുന്നപ്പോഴുണ്ടായാ ഫീൽ  അപ്പോൾ അവൾക്കുണ്ടായ ഫീലിംഗ്സ് അത്രയും മൃദ്ധുവായി എങ്ങനെയാണു ഒരാണിനു സ്പർശിക്കാൻ കഴിയുന്നതു... അവളെ ചേർത്തു പിടിച്ചിട്ടുള്ളവരിൽ  നിന്നൊന്നും അനുഭവിച്ചിട്ടില്ലാത്ത വികാരം ആയിരുന്നു അത്...

ARRANGE MARRIAGE Where stories live. Discover now