part 37

224 38 33
                                    














" തന്റെ ജീവിതത്തിൽ ഏറ്റവുമധികം സാധിനിക്കപെട്ട സ്ത്രീയെ കുറിച്ച്  എഴുത്തുകാരൻ എൻ. മോഹനനൻ എഴുതിയ പുസ്തകമാണ്‌ 'ഒരിക്കൽ' അദ്ദേഹം  ഈ പുസ്തകം അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്

എന്നിട്ടും അവൾ അറിഞ്ഞില്ല ആഴകടലിനേക്കാൾ അകാതമായിരുന്നു എന്റെ പ്രണയം ഏറ്റവും വലിയ മോഹത്തേക്കാൾ വലുതായിരുന്നു എന്റെ ഇഷ്ടം എന്നിട്ടും അവൾ അറിഞ്ഞില്ലല്ലോ ഇപ്പോൾ ഈ വൈകിയ വേളയിൽ പ്രപഞ്ചധ്യത്തിൽ കോരിച്ചൊരിയുന്ന ഈ പേമാരിയിൽ എന്റെ കണ്ണുനീർ  ആകുന്നു എന്ന സത്യം മാത്രം അവൾ അറിയുന്നുണ്ടാകുമോ...

I HAVE  LOVED 
YOU WITH
EVERLASTING
LOVE ...

എന്നെ സ്നേഹം പഠിപ്പിച്ച സ്നേഹം കൊണ്ടു പരിചരിച്ച പണ്ടത്തെ പെൺകുട്ടി നിനക്ക് എന്നും നല്ലതു വളരട്ടെ... "

കൈയിലെ പുസ്തകം അവൻ അയാൾക്കു നേരെ നീട്ടി..

" പറയായിരുന്നില്ലേ നിനക്ക്.., ഒരിക്കൽ പോലും തോന്നിയിട്ടില്ലേ നിനക്കു .. മനസാലക്കുമായിരുന്നല്ലൊ അവൾ.. സ്വീകരിക്കുമായിയുന്നില്ലൊ ..?"
അയാളുടെ വാക്കുകൾ കേട്ടതും അവൻ ചിരിച്ചു പോയിരുന്നു

" ഒന്നും അറിയാഞ്ഞിട്ടല്ല കൂടെ നടന്നവൾ അല്ലേ എന്നും കൂടെ ഉണ്ടാകും എന്നു കരുതി അവിടെയാണു എനിക്കു തെറ്റിയതും  ദൈര്യം കാണിച്ചു വന്നപ്പോഴേക്കും ഒരുപാടു വൈകി.. " ജനാലകൾക്കു നേരെ ശൂന്യതയിലേക്കു നോക്കി അവനിരുന്നു..
പറയാതെ പോയ പ്രണയം എന്നും മനസ്സിന്റെ വിങ്ങൽ ആണ്...

" അല്ലു... മറന്നൂടെ നിനക്ക്.. മുന്നോട്ടുള്ള നിന്റെ life ഇനു വേണ്ടി..  " പറയുന്നതു ശെരിയല്ല എങ്കിലും joon പറഞ്ഞു..
അലോക്കിന്റെ പ്രണയം ആദ്യമായും അവസാനമായും അവനല്ലാതെ രണ്ടാമത്തൊരാൾ അറിഞ്ഞിട്ടുണ്ടങ്കിൽ  അതു ജൂൺ ആയിരുന്നു.. അതുകൊണ്ടു തന്നെയാകാം ജീന വിവാഹ കാര്യം പറയുമ്പോൾ അയാൾ അവനു സപ്പോർട്ട് നിന്നിരുന്നതും.. കുറച്ചു കഴിയുമ്പോൾ അവൻ എല്ലാം മറക്കും move on ചെയ്യും എന്ന പ്രതിക്ഷ അയാൾക്കു ഉണ്ടായിരുന്നു എന്നാൽ കാലങ്ങൾ ഇത്ര കഴിഞ്ഞിട്ടും അലോകിൽ ഇന്നും ആ പ്രണയം അതുപോലെ തന്നെ നിലനിൽക്കുന്നു..

ARRANGE MARRIAGE Where stories live. Discover now