part 55

287 40 24
                                    














"  ഉറങ്ങാൻ പ്ലാൻ ഒന്നും ഇല്ലേ മാഡം..." പാർട്ടി കഴിഞ്ഞു വന്നപ്പോൾ മുതൽ ഫോണിൽ note തുറന്നു വെച്ചു ഇരിക്കുന്നതാണ് ടെസ്സ... എന്തോ വലിയ റിസർച്ചിൽ ആണ് ആള്... ഇസാക്ക് ഡ്രെസ്സ് മാറി ബെഡിൽ അവൾക്കരികിൽ വന്നിരുന്നു...

" ഞാൻ നാളത്തെ നമ്മുടെ day പ്ലാൻ ചെയ്യുവാ..." ആവേശത്തോടെ പറഞ്ഞിരിക്കുന്നവൾ അവൻ ചിരിച്ചു പോയി... ഇത്രയും എക്സിറ്മെന്റ് അവൾക്ക് ഉണ്ടാകും എന്നു അവൻ കരുതിയതല്ല...

" അതക്കെ നാളെ ചെയ്യാം.. മോള് ആ ഫോൺ അവിടെ വെച്ചിട്ട് വന്നു കിടന്നേ.."

" ഇതിപ്പോൾ തീരും.. മോൻ കിടന്നോ ഒരു അഞ്ചു മിനിറ്റ്..."

" ഒരു അഞ്ച് മിനിറ്റും ഇല്ല... ഇങ്ങു വന്നേ..." ഇസാക്ക് അവളുടെ കൈയിൽ നിന്നു ഫോൺ ബലമായി  മാറ്റി വെച്ചു കൊണ്ട് അവളെ വലിച്ചു ബെഡിലെക്കിട്ടു...

" ഇച്ചായാ..."

" Stop whining baby..." 

ടെസ്സയുടെ ചുണ്ട് കൂർത്തു.. നാളെ രാവിലെ മുതൽ കിടക്കും വേരെ ഉള്ള പ്ലാൻ അവൾ ഇട്ടുകഴിഞ്ഞിരുന്നു അവസാന നിമിഷം ആണ് ഇസാക്ക് വന്നു ഫോൺ മേടിച്ചു വെക്കുന്നത് അതിന്റെ ഇഷ്ടകേട് അവൾക്ക് ഉണ്ട്...

അവൻ അവളുടെ വീർപ്പിച്ചു വെച്ചിരിക്കുന്ന കുഞ്ഞു ചുണ്ടിൽ ഉമ്മ വെച്ചു കൊണ്ടിരുന്നു അപ്പോഴും ആള് പിണക്കം മാറാതെ കിടക്കുവാണ്..

" aaish... ഇങ്ങനെ മുഖം വീർപ്പിച്ചാൽ അത് പൊട്ടി പോകും പൊന്നെ..." അവൻ അവളുടെ കവിളിൽ ഒന്നു കുത്തി ചെറു ചിരിയോടെ പറഞ്ഞു.... 
അവൾക്കും ചെറുതായി ചിരി വന്നിരുന്നു...

അവൻ അവന്റെ മുഖം അവളുടെ മുഖത്തേക്ക് അടുപ്പിച്ചു... അവിടം ആകേ ചുംബനങ്ങൾ കൊണ്ട് മൂടി... ഓരോ തവണ അവന്റെ ചുണ്ട് അവളിൽ പതിയുമ്പോഴും ടെസ്സ കൊച്ചു കുഞ്ഞുങ്ങളെ പോലെ  giggle ചെയ്തു കൊണ്ടിരുന്നു...
മുഖത്തു നിന്നു അവളുടെ കഴുത്തിലേക്ക് അവന്റെ ചുണ്ടുകൾ സഞ്ചരിച്ചു.. അവന് കൂടുതൽ സ്പേസ് കൊടുക്കാൻ എന്നപോലെ അവൻ തല പതിയെ ചെരിച്ചു കൊടുത്തു..

" ഇച്ചായാ കുത്തുന്നു..."

" ഏഹ്...?" അവൻ തല ഉയർത്തി അവളെ നോക്കി.. She was still giggling...

ARRANGE MARRIAGE Where stories live. Discover now