part 59

316 48 24
                                    





















" മ്മ്...?" അവർ മുന്നിൽ നിൽക്കുന്നവനെ നോക്കി പിരികം പൊക്കി...

" ഈ...." അവൻ വൃത്തിയിൽ ഒന്നു ഇളിച്ചു...
അവരുടെ നെറ്റി ചുളുങ്ങി... പണ്ട് സ്കൂളു വിട്ടു കളിക്കാൻ ഇസാക്കിനെ കൂട്ടാൻ വരുമ്പോൾ അവന്റെ മുഖത്തു ഉണ്ടാകുന്ന അതെ ഇളിയും നിഷ്കളങ്കതയും...

" വരവിന്റെ ഉദ്ദേശം മനസ്സിലായി പക്ഷെ നടക്കില്ല..."

" ജീന മമ്മി അങ്ങനെ പറയരുത്.."
അവൻ കിട്ടിയ space ഇലൂടെ ഞുഴഞ്ഞു അകത്തേക്ക് കയറിയിരുന്നു...

" അങ്ങനെ പറയും... "
ഹാളിലേക്ക് പോകാൻ തുടങ്ങിയവനെ പിന്നിൽ നിന്നു പിടിച്ചു വെച്ചു കൊണ്ട് അവർ പറഞ്ഞു...

"ഇത് കള്ളകളിയാ... അപ്പോ  അലോക്ക് ഇച്ചായനോ..? എനിക്ക് മാത്രം പോരല്ലോ rule..."  അവൻ ആലോകിന് നേരെ ചൂണ്ടി പറഞ്ഞു..

" മോനെ നിന്നെപ്പോലെ അല്ലല്ലോ ഞാൻ... അത് നീ മനസ്സിലാക്കടാ..." അലോക്ക് ചിരിച്ചു...

" താൻ പോടോ..." അവനെ നോക്കി ഒന്നു കണ്ണുരുട്ടിയ ശേഷം അവൻ വീണ്ടും ജീനയുടെ നേരെ തിരിഞ്ഞു...
അവിടെ അമ്പിനും വില്ലിനും അടുക്കാത്ത പോലെ നിൽക്കുന്നു...

" അവൻ ഒന്നു സംസാരിച്ചോട്ടെ ജീന.. " ആദിയുടെ മുഖത്തെ  ദയനീയത കണ്ടത് കൊണ്ടാക്കാൻ ജൂൺ അവന് സൈഡ് പറഞ്ഞത്... അയാളും ഈ ഒരു സിറ്റുവേഷൻ എക്കെ കടന്നു വന്നതാണല്ലോ... കോളേജിൽ പഠിക്കുമ്പോൾ ജീനയെ കാണാൻ എത്ര വട്ടം ലേഡീസ് ഹോസ്റ്റലിന്റെ മതിൽ ചാടിയിരിക്കുന്നു... ആഹ് അതെക്കെ ഒരു കാലം....


" ശെരി... അര മണിക്കൂർ സമയം തരും.. പറയാൻ ഉള്ളത് പറഞ്ഞിട്ട് ഇറങ്ങിക്കോളണം കേട്ടോ.." ഇതുവരെ വന്നിട്ട് കാണിക്കാതെ വിടുന്നത് ശെരിയല്ലല്ലോ അവരോർത്തു...

" മതി.. എനിക്ക് അതു മതി..." അവന്റെ മുഖം വിടർന്നു.. ജീനയെ കെട്ടിപിടിച്ചു സന്തോഷം പ്രകടിപ്പിച്ച ശേഷം അകത്തേക്ക് ഓടി...

ഈ നടന്നതെല്ലാം കണ്ടു നന്ദു അവിടെ ഇരിക്കുന്നുണ്ടായിരുന്നു... എല്ലാരുടെയും മുന്നിൽ അവൾക്ക് ആകേ ചമ്മൽ തോന്നിയെങ്കിലും എല്ലാരുടെയും കൂൾ ആയ nature കണ്ടതും അവൾക്ക് ആശ്വാസം തോന്നി...


You've reached the end of published parts.

⏰ Last updated: Apr 30 ⏰

Add this story to your Library to get notified about new parts!

ARRANGE MARRIAGE Where stories live. Discover now