part 53

369 43 25
                                    













" Achuuuuuuu......" ഇന്നലെ രാത്രിയുടെ ബാക്കി എന്നോണം ഓഫീസ് മുറിയിൽ ഇരിന്നു തുമ്മി തുമ്മി പാതി ജീവൻ പോയി ഇരിക്കുകയാണ് ഇസാക്ക്...
നല്ല തല വേദനയും ചെറിയ പനിയും ഉണ്ട്...
രാവിലെ ഡ്രൈവർ വന്നു അവരെ തിരിച്ചു വീട്ടിലേക്ക് കൊണ്ട് വന്നത്... രണ്ടുപേരും കുളിച്ചു ഫ്രീഷ് ആയി ഒരാൾ ക്ലിനിക്കിലേക്കും മറ്റെയാൾ കമ്പനിയിലേക്കും ഇറങ്ങി...

ഇസാക്കിനു വന്നപ്പോൾ മുതൽ ചെറിയ ചെറിയ തുമ്മലും ചീറ്റലും  ഉണ്ടായിരുന്നു... ഉച്ചയോട് അടുത്തതും അതു കൂടി... ജോലിയിൽ ശ്രെദ്ധിക്കാൻ പറ്റാതെ ആയെങ്കിലും വയ്യാന്നു ആരോടും പറയാൻ തയാറായിരുന്നില്ല...

" May I Come in sir..."

" Yeah.."
അവൾ അകത്തേക്ക് കയറി...

" Sir, the meeting is going to start .."

ഇസാക്ക് വാച്ചിലേക്ക് ഒന്നു നോക്കി ഷെഡ്യൂൾ ചെയ്ത മീറ്റിംഗിനു ഉള്ള സമയം ആയിരിക്കുന്നു...

അവൻ എഴുന്നേറ്റു മുഖം എക്കെ ഒന്നു കഴുകി ഡ്രെസ്സ് എക്കെ  ശെരിയാക്കി മീറ്റിംഗ് റൂമിലേക്ക് നടന്നു..

" You Ok..?" ഇസാക്കിനെ കണ്ടതും വാസു ആശങ്കയോടെ ചോദിച്ചു...

" I am fine.." മീറ്റിംഗ് കഴിയുന്നത് വേരെ തന്റെ ഹെൽത്ത്‌ ok അല്ല എന്നു തല്കാലം ആരെയ്യം അറിയിക്കാൻ അവൻ ആഗ്രഹിച്ചിരുന്നില്ല.. ഈ മീറ്റിംഗ് അവന് അത്രത്തോളം ഇമ്പോര്ടന്റ്റ്‌ ആണെന്നു അർത്ഥം...

ഇസാക്ക് അവന്റെ ചെയറിൽ വന്നിരുന്നു.. ചുറ്റും വാസുവും Aliza യും അടക്കം മീറ്റിംഗ് അറ്റമ്ഡ് ചെയ്യാൻ വന്ന എല്ലാവരും.. അധികം വൈകാതെ പ്രസന്റേഷനും കാര്യങ്ങളും തുടങ്ങി..
ഓരോരുത്താരായി അവരുടെ അഭിപ്രായങ്ങൾ വെച്ചു കൊണ്ടിരുന്നു...

ഇസാക്കിന്റെ Turn എത്തിയതും അവൻ മെല്ലെ ചെയറിൽ നിന്നു എഴുന്നേറ്റു..
ചുറ്റും കറങ്ങുന്ന പോലെ ഒരു ഫീൽ ആണ് അവന് ആദ്യം ഉണ്ടായത്.. തിരിച്ചു ചെയറിലേക്ക് ഇരിക്കാൻ പോയതു മാത്രം ആയിരുന്നു അവന്റെ അവസാന ഓർമ്മ പിന്നീട് കണ്ണു തുറക്കുമ്പോൾ മീറ്റിംഗ് റൂമിൽ Couch ഇൽ അവൻ കിടക്കുന്നു.. അവൻ ചുറ്റും ഒന്നു നോക്കി.. വാസു ഒഴിച്ചു ബാക്കി ആരും തന്നെയില്ല ...
പതിയെ എഴുന്നേറ്റ് ഇരിക്കാൻ ശ്രേമിച്ചതും അതിനെ തടഞ്ഞു കൊണ്ട് വാസു അവനെ തിരിച്ചു കിടത്തി..

ARRANGE MARRIAGE Where stories live. Discover now