part 44

206 33 19
                                    












Check in കഴിഞ്ഞു  flight കയറും മുന്നേ ഇസാക്ക് ടെസ്സയെ വിളിച്ചിരുന്നു അതിനു ശേഷമാണു ടെസ്സ ഉറങ്ങാൻ പോയതും.. പതിവല്ലാത്ത ഒരു ശൂന്യത അവൾക്കു അനുഭവ പെട്ടിരുന്നു...

പിറ്റേന്നു രാവിലെ അലാറം അടിക്കുന്ന sound കേട്ടു disturb ആയി അവൾ എഴുന്നേറ്റത്...

" അലാറം off ചെയ്യിച്ചായാ.."പതിവു പോലെ കണ്ണു തുറക്കാതെ അടുത്തു കിടക്കുന്നവനോടായി അവൾ വിളിച്ചു പറഞ്ഞു എന്നാൽ വീണ്ടും അലാറം അടിക്കിന്നതു കേട്ടു അവൾ ഇസാക്കിനെ തട്ടി വിളിക്കാൻ നോക്കിയതും അവിടം ഒഴുഞ്ഞു കിടക്കുന്നു അപ്പോൾ യാഥാർത്ഥ്യം അവളെ ബാധിച്ചു..
കണ്ണു തുറന്നു അവൾ എഴുന്നേറ്റിരുന്നു അലാറം off ചെയ്തു ശേഷം ബെഡിൽ ഇസാക്കിന്റെ side ഇലേക്കു നോക്കി അവിടം ശൂന്യമാണ്‌.. അവൾ ഒരു നേടുവീർപ്പോടെ എഴുന്നേറ്റു...

അടുക്കളയിൽ ചെന്നു ഒരു ഗ്ലാസ്സ്  ചെറു ചൂടുവെള്ളം കുടിച്ച ശേഷം അവൾ പ്രഭാത ദിനചര്യകൾ പൂർത്തിയാക്കി... സമയം ഏട്ടാകുന്നതേ ഒള്ളു..
ക്ലിനിക്കിൽ പോകാൻ ഇപ്പോൾ റെഡി ആയിട്ടു കാര്യം ഇല്ല ഇനിയിപ്പോൾ എന്തു ചെയ്യും എന്നായിരുന്നു അവളുടെ ചിന്ത.. ബാക്കി ഉള്ളവർ റെഡി ആകുകയായുരിക്കും അവർക്കു രാവിലെ ഒൻപതു മണിക്കു കമ്പനിയിൽ എത്തണം ടെസ്സക്ക് പത്തുമണി ആകുമ്പോൾ എത്തിയാൽ മതി.. ടെസ്സ ചുറ്റും ഒന്നു നോക്കി വല്ലാത്ത ശൂന്യത സാധാരണ രാവിലെ ഒരു യുദ്ധം തന്നെ ആയിരിക്കും   ' ബെല്ലാ എന്റെ Socks എവിടെ..? ബെല്ലാ എന്റെ പേഴ്സ് എവിടെ..? ബെല്ലാ എന്റെ ഇവിടെ വെച്ച ഫയൽ എവിടെ..? '  അങ്ങനെ ചെറുതു മുതൽ വലുതു വേരെയുള്ള എല്ലാം മുന്നിൽ ഇരിക്കുന്നുണ്ടെങ്കിലും ഞാൻ തന്നെ എടുത്തു കൊടുക്കണം എന്നിട്ട് എന്തെങ്കിലും പറയുമ്പോ നീ കുട്ടിയാ നിനക്ക് ഒന്നും അറിയില്ല കുറച്ചു mature ആക് ബെല്ലാ എന്ന പറച്ചിലും.. സ്വന്തമായി ഒരു towel പോലും കണ്ടുപിടിക്കാൻ പറ്റാറില്ല എന്നിട്ടു എന്നെ പഠിപ്പിക്കാൻ ഇറങ്ങിയേക്കാണു... ടെസ്സ ഓർത്തു ചിരിച്ചു...

breakfast എന്നും ലില്ലിയുടെയും നന്ദുവിന്റെയും ഫ്ലാറ്റിൽ നിന്നാണ്‌ ഡിന്നർ ഇസാക്കിന്റെയും ടെസ്സയുടെയും അടുത്തു നിന്നു working daysil lunch എല്ലാവരും ഓഫീസിൽ നിന്നു കഴിക്കും ടെസ്സ വീട്ടിൽ ഇരിക്കുമ്പോൾ അവൾക്കുള്ളതു മാത്രം Maid കുക്ക് ചെയ്യും..

ARRANGE MARRIAGE Where stories live. Discover now