part 51

283 42 13
                                    















" ആദി ഒന്നവിടെ നിന്നെ..." ഇസയെയും ടെസ്സയെയും കണ്ടു തിരിച്ചു ഫ്ലാറ്റിലേക്കു പോകും നേരാണ് പിന്നിൽ നിന്നു ലില്ലിയുടെ വിളി കേൾക്കുന്നത്... അവൻ തിരിഞ്ഞു...

" ദീദി... എന്താ...?" അവൻ ആശങ്കയോടെ അവളെ നോക്കി...

" എനിക്ക് ഒന്നു സംസാരിക്കണം..." ലില്ലിയുടെ വാക്കുകളിലെ ഗൗരവം അതിനു പിന്നിലെ കാരണം അവൻ മനസ്സിലാക്കിയിരുന്നു...
അവളോടൊപ്പം താഴേക്ക് നടന്നിറങ്ങുമ്പോൾ അവൾ ചോദിക്കാൻ പൊകുന്ന ചോദ്യങ്ങളുടെ ഉത്തരം അവൻ മനസ്സിൽ കണ്ടിരുന്നു...

" എല്ലാം എന്നോട് പറയുന്നവൾ ഇതുമാത്രം ഒളിപ്പിച്ചതു എന്തിനു എന്ന് ചോദിച്ചപ്പോൾ അവൾ പറഞ്ഞ ഉത്തരം ഉണ്ട്...അത് എനിക്ക് ഒന്നും അർത്ഥമാക്കുന്നില്ല അതു കൊണ്ടു പറഞ്ഞില്ല എന്ന്.. എന്റെ നന്ദു ഒരിക്കലും എന്നോട് കള്ളം പറയില്ല..." ലില്ലിയെ കേട്ടു നിന്നവന്റെ മുഖം മങ്ങി... അപ്പോൾ ശെരിക്കും അവൾക്ക് തന്നോട് ഇഷ്ടം ഇല്ലേ...? എന്നാൽ അവളുടെ കണ്ണിൽ താൻ കാണുന്ന പ്രണയമോ... ? എന്റെ മാത്രം ഭ്രമം ആയിരുന്നോ അതു...?

ലില്ലി അവനെ തന്നെ നോട്ടമെയ്തു നിന്നു.. അവിനിൽ മിന്നി മായുന്ന ഓരോ ചിന്തകളും ഒരു കണ്ണാടിയിൽ എന്ന പോലെ അവൾക്ക് കാണാൻ കഴിയുന്നുണ്ടായിരുന്നു...

" ഞാൻ ആദ്യമായി കാണുമ്പോൾ അവൾ ഇങ്ങനെ ആയിരുന്നില്ല... ഓഫീസിൽ ആരോടും മിണ്ടാതെ ഒരു മൂലക്ക് ഒതുങ്ങി കൂടിയിരുന്ന എന്റെ അടുത്തേക്ക് ആദ്യമായി വന്നിരുന്നവൻ.. നന്ദൻ... അവനിൽ നിന്നു അവളിലേക്കുള്ള അവളുടെ യാത്ര നേരിട്ടു കണ്ടിട്ടുള്ളയാളാണ് ഞാൻ.. അടുത്തു നിന്നു കാണുന്നതും കേൾക്കുന്നതും ഒന്നും അല്ല അവളിലെ വേദന... പറഞ്ഞു കേട്ടാൽ ആർക്കും അവൾ അനുഭവിച്ചതൊന്നും മനസ്സിലായെന്നു വരില്ല... അനുഭവിക്കാവുന്നതിന്റെ എക്സ്ട്രീം അവൾ അനുഭവിച്ചു കഴിഞ്ഞിരിക്കുന്നു.. വെറുമൊരു attraction അല്ലെങ്കിൽ ഒരു തമാശ അങ്ങനെയാണെങ്കിൽ ഇതിവിടെ നിർത്തണം..ഇനിയും ഒരു പരിക്ഷണം താങ്ങാൻ ഉള്ള ശക്തി അവളിൽ ഉണ്ടായെന്നു വരില്ല... " അവൾ പറഞ്ഞു നിർത്തി അവനെ നോക്കി...

ARRANGE MARRIAGE Hikayelerin yaşadığı yer. Şimdi keşfedin