കടൽ

416 28 50
                                    

പ്രണയമാണെനിക്ക് നിന്നോട് അടങ്ങാത്ത പ്രണയം നിന്റെ സ്നേഹത്തിനുമുന്നിൽ എന്റെ സങ്കടങ്ങൾ പെയ്തൊഴിഞ്ഞതു പോലെ..
നിന്റെ തലോടലിൽ ഞാൻ എന്നെ തന്നെ മറന്നു നിനക്ക് മുന്നിൽ പൊട്ടിച്ചിരിയുമായി നിറഞ്ഞു നിന്നു..

കടലേ എന്റെ വേദനകൾ നിന്നോട് പറയാതെ നീ അറിഞ്ഞുവോ..

ഓരോ തലോടലിലും കൊച്ചുകുട്ടിയായി ഞാൻ മാറുന്നതും നീ അറിഞ്ഞില്ലേ..

തിരയായി കരയിലേക്ക് നീ പറഞ്ഞയക്കുന്നത് നിന്റെ സങ്കടമോ അതോ സന്തോഷമോ..
ചിലപ്പോൾ നീ ശക്തിയായി ആഞ്ഞടിക്കുമ്പോൾ ചിലത് പാതിയിൽ വെച്ചു നീ തിരിച്ചെടുക്കുന്നു..
എന്നിലെ വേദനകളും ചിലത് പാതിയിൽ വെച്ചു മറച്ചു കളയുന്നപോലെ നീയും പാതിയിൽ നിർത്തുന്നതെന്താണ്.. ?

മനസ്സിലെ വേദനകൾ മായ്ക്കാൻ നിനക്കാവുമെന്ന് പറയുന്നത് എത്ര സത്യമാണ് ഞാനും മറന്നു എന്നെ തന്നെ ഈ ലോകം തന്നെ എനിക്ക് ചുറ്റുമുള്ളതിനെത്തന്നെ ആലോചിച്ചു ഞാൻ സർവലോക രക്ഷിതാവിന്റെ കഴിവുകളെ അല്ലാഹ് നീ എത്ര വലിയവൻ..

കടലിന്റെ തിരകളെ കര തട്ടിമാറ്റുമ്പോൾ തിരയേ നീ പറയുന്നത് എന്താണ് ... നീ എന്നെ തിരിച്ചയച്ചാലും പൂർവാധികം ശക്തിയോടെ ഞാൻ തിരിച്ചു വരും എന്നാണോ ?

എത്ര കണ്ടാലും എത്ര നിന്നോട് ചേർന്ന് നിന്നാലും മടുപ്പ് വരാതെ വീണ്ടും വീണ്ടും കാണാൻ കൊതി തോന്നുന്നത് സാഗരമേ നിന്നെ മാത്രമാണ്..
പ്രണയമാണെനിക്ക് നിന്നോട് അടങ്ങാത്ത പ്രണയം...

By

റാഷ്

മുഹബ്ബത്ത്Where stories live. Discover now