ente uppa

640 32 51
                                    

ഡിയർ czn iLoveTheRainyDaysനിന്റെ  ഉമ്മയെ കുറിച്ചുള്ള ആ  കുറിപ്പ്  കണ്ടപ്പോൾ  എനിക്കും  ആഗ്രഹം എന്റെ  ഉപ്പയെ കുറിച്ചെഴുതാൻ..

( ഈ കുറിപ്പ് ഒരിക്കലും എന്റെ ഉപ്പയും ഉമ്മയും കാണില്ല എന്നെനിക്ക് നല്ല ഉറപ്പുണ്ട് In ഷാ അല്ലാഹ് )

ഉമ്മയും  ഉപ്പയും  2 പേരും  ഒന്നിച്ചു വരും കെട്ടോ എന്റെ ഈ കുറിപ്പിൽ..
അത് പിന്നെ അങ്ങിനെ ആണല്ലോ ഒരാൾ മാത്രമായിട്ട് നമുക്ക് വർണിച്ചു തീർക്കാൻ ആവില്ലലോ...?
" എന്നാലും പ്രതേകം ഉപ്പ എന്നു  എഴുതിയത് എല്ലാരും പറയാറില്ലേ  "പെൺകുട്ടികൾക്ക് ഉപ്പയോടും  ആണ്കുട്ടികൾക് ഉമ്മയോടും"
കുറച്  സ്നേഹം കൂടുതൽ  ഉണ്ടാവും  എന്ന്...
എന്റെ  കാര്യത്തിൽ അത് സത്യമാണ്  കെട്ടോ ഉമ്മയോട്  ഉള്ളതിനേക്കാൾ  കുറച്ചൂടെ ഇഷ്ടം  എനിക്ക് ഉപ്പയോടാണ്..

അതിനു കാരണവും ഉണ്ട് പണ്ട്  മുതൽക്കേ എനിക്ക് കുറച്  വാശി  കൂടുതലാ അത് ഇപ്പോഴും  വളർന്ന്  പന്തലിച്ചു എന്റെ കൂടെ തന്നെ നല്ല  മൊഞ്ചായി നിലകൊള്ളുന്നുണ്ട് കേട്ടോ ..😉

അപ്പോൾ എന്റെ വാശിയിലൂടെ  പലതും നേടാൻ ശ്രമിക്കുമ്പോളും പിന്നെ എന്റെ  ജീവിതത്തിൽ ഉണ്ടായ ചില തോൽവിയിലും  സങ്കടങ്ങളിലും  മറ്റും  ആരുടെ വാക്കും അനുസരിക്കാതെ നിന്നപ്പോൾ എന്റെ  ഉമ്മ എന്നെ  ഉപദേശം കൊണ്ട് വീർപ്പുമുട്ടിക്കും..
( എന്റെ നല്ലതിന് വേണ്ടിയാണ് എന്നറിയാം) എന്നാലും എന്റള്ളോഹ് എനിക്കാണേൽ  ഈ ഉപദേശങ്ങൾ  സഹിക്കാൻ വയ്യ 2 കൈ  കൊണ്ടും ഞാൻ ചെവിപൊത്തി പിടിച്  എന്തൊക്കയോ സൗണ്ട്  ഉണ്ടാക്കും😷😎😋
  അപ്പോൾ ഉമ്മാക് ദേഷ്യം വരും പിന്നെ വല്ല്യ സൗണ്ടിൽ ഉപദേശവും  ശകാരവും നോൺസ്റ്റോപ് ആയി അങ്ങു തുടരും.. 😅😅
അതിൽനിന്ന് എന്നും  രക്ഷപെടുത്തുന്നത് ഉപ്പ തന്നെയാണ് ..
ഉപ്പ പറയും ഉമ്മാനോട് " നീ  എന്തിനാ ഇങ്ങനെ പറഞ്ഞത് തന്നെ  പറഞ്ഞോണ്ടിരിക്കുന്നെ ..?
"ചെറിയ  കുട്ടി  ഒന്നുമല്ലലോ പറഞ്ഞാൽ മനസ്സിലാവേണ്ട പ്രായം ഒക്കെ ഇല്ലേ..
അനുസരിക്കാത്തവളോട്  പറഞ്ഞിട്ട്  എന്താ  കാര്യം..
ആ  സമയത്തു നീ  കുറച്  ദിക്റ് മറ്റോ ചൊല്ല് അല്ലാഹുവിന്റെ കൂലി  എങ്കിലും  കിട്ടും എന്ന് ..ഹേ  ഹേ 😂😉😃
അപ്പോളെന്റെ ഉമ്മ കുറച്  അടങ്ങും ...

മുഹബ്ബത്ത്Where stories live. Discover now