മനുഷ്യത്വം...

100 12 7
                                    

"ഉമ്മാ നോക്കിയേ ജലാൽ പറയാണ് ഈ ഇക്കാക്കാനേ പട്ടി കടിച്ചിട്ടാണ് ഇങ്ങനെ ആയതെന്ന് ആണോ ഉമ്മാ... ??

"ഹേയ് പട്ടി കടിച്ചാൽ ഇങ്ങനെയൊന്നും ആവൂല മോനെ പട്ടിക്ക് കുറച്ചെങ്കിലും  "മനുഷ്യത്വം " ഉണ്ട്  ഇത് ചെയ്ത ജീവികൾക്ക് വേറെ പുതിയ പേര് എന്തെങ്കിലും കണ്ട് പിടിക്കണം.... 😢

"ഉമ്മാ ആ ഇക്കാക്കക്ക് നല്ല വേദന ഉണ്ടാവൂലെ..?😮
അന്ന് എന്റെ കൈ മുറിഞ്ഞപ്പോൾ നല്ല വേദന ആയിരുന്നു അപ്പോൾ ആ ഇക്കാക്കയും നല്ല വേദന ആയിട്ട് കരഞ്ഞിട്ടുണ്ടാവൂലെ... ???😮

              മ്മ്  ...
      കരഞ്ഞിട്ടുണ്ടാവും.. 😢

(കണ്ണൂർ രാഷ്ട്രീയ കൊലപാതകത്തിന് ഇരയായ ആ സഹോദരന്റെ ശരീരത്തിനേറ്റ മുറിവിന്റെ വിശേഷങ്ങൾ എഴുതിയ ഒരു സപ്ലിമെന്റിൽ നോക്കി കുഞ്ഞു മകൻ ഉമ്മാനോട് ചോദിക്കുന്ന സംശയങ്ങൾ.... )

"ആ ഇക്കാക്കാന്റെ ഉമ്മക്കും ഉപ്പക്കും സങ്കടാവൂലെ..???
ഞാൻ അന്ന് വീണ് എന്റെ തല മുറിഞ്ഞപ്പോൾ ഉമ്മാ കരഞ്ഞല്ലോ...???

       മ്മ്...

മക്കളുടെ വേദനക്ക് എന്നും കരയാനും സങ്കടപെടാനും മാതാപിതാക്കളും സഹോദരങ്ങളും അല്ലാതെ വേറെ ആരാണ് ഉണ്ടാവുക..😢

അവർക്ക് മാത്രമല്ലേ നഷ്ടം  വേറെ ആർക്കും ഒന്നും  നഷ്ടമാവില്ല  കുറച്ചു  കാലത്തേക്ക് ന്യൂസിന് ഒരു സബ്ജെക്ട്  കിട്ടി അത്രയല്ലാതെ വേറെ  ആർക്കാണ് നഷ്ടപെട്ടത്...??

ആ സഹോദരനേറ്റ എണ്ണം പറഞ്ഞ  മുറിവുകളേക്കാൾ എത്ര മുറിവുകൾ  ആ ഹ്രദയത്തിൽ നിന്നും വേദനയായി പുറത്തു  വന്നിട്ടുണ്ടാകും ...

ആ  ഭീകരമായ  മുറിവുകൾ കാണുമ്പോൾ  തന്നെ അല്ലാഹ് ...
ചങ്ക് പിടക്കുന്നു ...

അറുക്കാൻ നിറുത്തിയ മൃഗത്തെ വരെ  ഇത്രയും ഭീകരമായി ജീവൻ  പോവുന്നതിന് മുൻപ് വെട്ടി  മുറിവേൽപ്പിക്കില്ല...😨

എന്നാൽ ജീവൻ  നില നിൽക്കെ ആ സഹോദരനോട്  ചെയ്ത ക്രൂരത...😨

എങ്ങിനെ  ചെയ്യാൻ  പറ്റുന്നു.. ???😵

ആ സഹോദരന്റെ  മുറിവുകൾ  കണ്ടപ്പോൾ ഞാൻ എന്റെ  ശരീരത്തിലാണ് അതൊക്കെ  കണ്ടത് ..😟

അല്ലാഹ് എത്ര  വേദനാജനകം എങ്ങിനെ  സഹിക്കും..😢

  അത്രയും ആഴത്തിൽ ഒന്നും വേണ്ട  ഒരു കുഞ്ഞു മുറിവ് മതി നമ്മുടെ  കണ്ണിൽ നിന്നും കണ്ണീർ വരാൻ എന്നാൽ ആ സഹോദരൻ എത്ര  വേദന സഹിച്ചുകാണും ...😢

അല്ലാഹ്  ഓർക്കാൻ കൂടി വയ്യ ...

      "ഉമ്മാ ഉപ്പാപ്പ പെരുന്നാളിന് പോത്തിനെ  അറുക്കുമ്പോൾ അത് മരിച്ചാലല്ലേ  അതിന്റെ കാലൊക്കെ  മുറിക്കലുള്ളൂ  ...??

             മ്മ്....

അള്ളാഹു നമുക്ക് അറുക്കാൻ ഹലാൽ ആക്കിയ മൃഗത്തോട്  തോന്നിയ മനുഷ്യത്വം പോലും  നമ്മുടെ അതേ പ്രായമുള്ള ആ സ്വന്തം  നാട്ടുകാരനോട് അല്ലെങ്കിൽ നമ്മുടെ സ്വന്തം മതവിശ്വാസിയോട് ആ  മൗനഷ്യത്വം മരവിച്ച  മനുഷ്യക്കോലങ്ങൾക്ക് തോന്നിയില്ല ...

ഏത് രാഷ്ട്രീയമായാലും  ഏത് പാർട്ടി ആയാലും ഒരാളെ കോല ചെയ്യുക  എന്നത് ആർക്കും അംഗീകരിക്കാൻ  പറ്റാത്ത കാര്യമാണ്...

പാർട്ടിക്ക് വലിയ  നഷ്ടം ആവില്ല കുറച്ചു കഴിഞ്ഞാൽ  അവർക്ക് പകരം  വേറൊരു തലവൻ  അവർക്ക് വേണ്ടി സ്ഥാനം  ഏറ്റെടുക്കും...
എന്നാൽ കുടുംബത്തിന് അവർക്ക്  പകരം  വെക്കാൻ ആരെയാണ് നൽകാൻ പറ്റുക ...?

ആ  ഏക മകന്റെ വേർപാട് എത്ര  വേദനാജനകമാണ് ആ  മാതാപിതാക്കൾക്കും കൂടപ്പിറപ്പിനും  ...

എന്ത് ചെയ്യാൻ പറ്റും നമുക്ക്  അവരുടെ മനസ്സിന് സമാധാനത്തിന്  വേണ്ടി ദുആ ചെയ്യാം അത് മാത്രം....

ഇനിയും   വെട്ടുകളുടെ  എണ്ണം  കണക്കെടുക്കാൻ ഇനിയൊരു  കൊലപാതകങ്ങളും  നടക്കാതിരിക്കട്ടെ ...

ആഗ്രഹിക്കാം  നമുക്ക് അങ്ങിനെ ഉള്ള നാടിനായി ...

അല്ലാഹ്  നീ മാത്രമാണ്  കാവൽ മനുഷ്യന്റെ  ഉള്ളിലെ  മനുഷ്യത്വം നീ നിലനിർത്തണേ  അല്ലാഹ് .....
                       ആമീൻ

                               By....

                  Big0000000000000

മുഹബ്ബത്ത്Where stories live. Discover now