69 6 4
                                    

ഉപദേശം കേൾക്കാൻ ഇഷ്ടമുള്ളവർ ഒട്ടും ഉണ്ടാവില്ല എന്നാണ് എനിക്ക് തോന്നുന്നത് ...
എനിക്ക് ഒട്ടും ഇഷ്ടമല്ല ആ വാക്ക് പോലും...

എന്നാൽ ചിലരുണ്ട് ചില ജീവിതാനുഭവങ്ങൾ പറഞ്ഞ് തന്ന് കൊണ്ട് നമ്മുടെ ജീവിതത്തിൽ ഉള്ളതുമായ വിഷയങ്ങളെ ടച്ച് ചെയ്യിപ്പിച്ച് കൊണ്ടൊരു നമ്മെ ചിന്തിപ്പിക്കുന്ന തരത്തിലുള്ള നമ്മെ വെറുപ്പിക്കാതെ നമുക്ക് നേരെ വാക്കുകളുടെ കൂരമ്പുകൾ എഴ്ത് വീഴ്താത്തെ നമുക്ക് നല്ലത് പറഞ്ഞു തരുന്ന ചുരുക്കം ചില അനുഭവക്കാർ ....

ഇത് ഇവിടെ പറയാൻ കാരണം എന്താണെന്ന് വെച്ചാൽ നമ്മിൽ ചിലരുണ്ട് ചെറിയൊരു വിഷമം വന്നാൽ അതിന്റെ പേരിൽ ഈ ലോകം തന്നെ തീർന്ന് പോയി ചിന്തയിൽ നടക്കുന്നവർ ....

എന്നെ മാത്രം ദൈവം പരീക്ഷിക്കുന്നു എനിക്ക് മാത്രം എന്തെ ഇങ്ങനെ എന്ന് പറഞ്ഞ് പടച്ച റബ്ബിനെ പഴി ചാരുന്നവർ (സങ്കടം വരുമ്പോൾ മാത്രം റബ്ബിനെ പഴി പറയാൻ ഓർക്കുകയും സന്തോഷം വന്നാൽ ഇത് എന്റെ മാത്രം കഴിവ് കൊണ്ടാണ് എന്ന് അഹങ്കരിക്കുന്നവരാണ് നമ്മിൽ പലരും അള്ളാഹു കാക്കട്ടെ )

നമ്മുടെ കുഞ്ഞു സങ്കടം കൊണ്ട് കണ്ണ് കാണാതെ നടക്കുമ്പോൾ അതിലും പതിന്മടങ്ങ് വേദന അനുഭവിക്കുന്നവരെ നാം ഓർക്കാറില്ല അതാണ് സത്യം....
കാരണം എന്നും നമ്മുടെ കണ്ണ് നമ്മെക്കാൾ ഉയർന്ന വരിലേക്ക് മാത്രമാണ്
താഴ്ന്നവരിലേക്ക് നോക്കാൻ നമുക്ക് സമയവുമില്ല മനസ്സമില്ല ...

ഈ എഴുതുന്ന എന്റെ അവസ്ഥയും ഇതൊക്കെ തന്നെയാണ് ...
പല പരീക്ഷണങ്ങൾ ഒന്നിനു പിറകെ ഒന്നായി ഒരു മാലയുടെ കെട്ട് പൊട്ടിയാൽ അതിലെ കല്ലുകൾ അടർന്ന് വീഴും പോലെ പരീക്ഷണവും കുത്തുവാക്കുകളും കൊണ്ട് മാത്രം ജീവിതം നിറഞ്ഞ് തുളുമ്പിയപ്പോളും
കടിച്ചമർത്തലിന്റെ അവസാന ഘട്ടത്തിലും റബ്ബിനെ കുറ്റം പറഞ്ഞില്ലെങ്കിലും
എന്നെ മാത്രം എന്തെ ഇങ്ങനെ ?എന്നോട് മാത്രം എന്തെ ഇങ്ങനെ? എന്ന് കണ്ണ് നിറച്ച് കൊണ്ട് പലവട്ടം ചോദിച്ചിട്ടുണ്ട്...
അപ്പോഴൊക്കെ മനസ്സ് തന്നെ മറുപടി തന്നു നിന്നോട് മാത്രം ഇങ്ങനെ എന്ന് പറയാൻ ഇതിൽ കൂടുതൽ അനുഭവിക്കുന്നവർ ആരുമില്ല എന്ന് നിനക്ക് ആരാണ് അറിയിച്ച് തന്നത് എന്ന്...
എന്റെ മനസ്സ് തന്നെ എന്നോട് ചോദിച്ചു....

കൂടെ നിനക്ക് മറ്റുള്ളവരിൽ നൽകാത്ത എത്രയോ അനുഗ്രഹങ്ങൾ വേറെനൽകിയില്ലേ ?കേൾക്കാൻ കാത് തന്നില്ലേ ?കാണാൻ കണ്ണ് തന്നില്ലേ? നടക്കാൻ കാലിന് കഴിവ് തന്നില്ലേ? ഇതൊക്കെ ഇല്ലാത്തവരെ പറ്റി നീ ആലോജിച്ചിട്ടുണ്ടോ ???
ഇല്ല ഞാൻ അതൊന്നും ഓർത്തില്ല....

ഒരുപാട് അനുഗ്രഹത്തിന്റെ നന്ദി ഒറ്റ സങ്കടത്താൽ മറന്ന് കളഞ്ഞാൻ .. ആ ഒരു സങ്കടം മാറ്റി നിന്റെ മറ്റുള്ള അനുഗ്രഹങ്ങൾ നാൻ തിരിച്ചെടുക്കട്ടെ എന്ന് റബ്ബ് നമ്മോട് ചോദിച്ചാൽ .... ???

ഇല്ല നാഥാ നിന്റെ പരീക്ഷണമാണ് ഓരോ സങ്കടങ്ങളും ...
ആ പരീക്ഷയിൽ തോറ്റ് പോവാതിരിക്കാൻ ശ്രമിക്കേണ്ടതാണ് എറ്റവും വലിയ വെല്ലുവിളി ..

ഇല്ല ഞാൻ തോൽക്കില്ല എന്ന തന്റെടമാണ് ഞാൻ എനിക്ക് നൽകേണ്ടത് ...

ക്ഷമിക്കുന്നവരുടെ കൂടെയാണ് വിജയം... വിജയിക്കുക തന്നെ ചെയ്യും
എന്നാൽ അതിനുള്ള പ്രവർത്തനം കൂടെ നടത്തേണ്ടതുണ്ട്
അല്ലാതെ വിധി വിധി എന്ന് പറഞ്ഞാ അല്ലേൽ പരീക്ഷണമാണ് എന്ന് പറഞ്ഞൊ ആ സങ്കടങ്ങൾക്ക് മുന്നിൽ കൈയും കെട്ടി നിന്നാൽ ആ വിധി വിധിയായ് തന്നെ ഉയർന്ന് നിൽക്കും ...

തന്റെ മുന്നിലെ സങ്കടങ്ങളെ നീക്കാൻ നാം മുന്നിട്ടിറങ്ങുമ്പോൾ ആ വഴി എളുപ്പമാക്കി തരും അതാണ് അള്ളാഹു വിന്റെ സഹായം ..

അല്ലാതെ സഹായം എന്ന് പറഞ്ഞ് കൈ ഉയർത്തി നിന്നാൽ മുകളിൽ നിന്നും കയ്യിലേക്ക് വന്ന് വീഴും എന്ന് ആരും കരുതരുത്....

നമ്മുടെ പ്രവർത്തനവും പടച്ച റബ്ബിന്റെ സഹായവുമാണ് നമ്മുടെ വിധി നിശ്ചയിക്കുന്നത് ...

"നീ പരിശ്രമിക്കൂ ചിലപ്പോൾ വിജയിചേക്കാം" എന്നാണ് അള്ളാഹു പറഞ്ഞത് ....

അല്ലാതെ സങ്കടം വന്നാൽ ഞാൻ തീർന്നു എന്ന നിലയിൽ മിണ്ടാതിരുന്നു പടച്ച റബ്ബിനെ കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ല...

നാം മനുഷ്യരാണ് ഇടക്ക് സങ്കടവും സന്തോഷവും മാറി മാറി വരും അതൊക്കെ നാഥന്റെ പരീക്ഷണമാണ്..

ഒരു ഉറപ്പും തന്നിട്ടല്ല നമ്മെ ഈ ഭൂമി ലോകത്തേക്ക് പറഞ് വിട്ടത്
അത് കൊണ്ട് എന്നും സങ്കടം കൊണ്ടോ എന്നും സന്തോഷം മാത്രം തന്നൊ നമ്മടെ ജീവിതം ജീവിച്ച് തീർക്കാം എന്ന് നാം കരുതരുത്   ....

എല്ലാം മാറ്റി മറിക്കാൻ ഒരൊറ്റ നിമിഷം മതി ...

വിജയിച്ചവരിൽ നമ്മെ ചേർക്കട്ടെ  എല്ലാ സങ്കടങ്ങളും മാറ്റി സന്തോഷത്തിൽ ജീവിക്കാനുള്ള ഭാഗ്യം എനിക്കും നിങ്ങൾക്കും നാഥൻ നൽകട്ടെ ...ആമീൻ

                            By ......☺

മുഹബ്ബത്ത്Where stories live. Discover now