😢☺😊

56 6 3
                                    

കാണുന്ന മുഖങ്ങളിലൊന്നും തെളിച്ചമില്ല എന്തിനോ ആർക്കോ എന്ന നിലയിൽ ജീവിക്കുന്ന ജീവനുകൾ ....
അന്ന് എനിക്ക് മാത്രം തോന്നിയിരുന്നതാണൊ എന്നറിയില്ല  ...?

ജീവിതം ആസ്വദിക്കാൻ കഴിയുന്നില്ല എന്ന അവസ്ഥ വന്നാൽ ലക്ഷ്യം എന്നതും വെറും വാക്കിൽ ഒതുങ്ങും ശെരിയല്ലെ ???

   (എന്റെ കണ്ണിലെ പ്രശ്നങ്ങൾ കാരണം ഞാൻ കണ്ട പല മുഖങ്ങളിലും ആ ഒരു വേദന എനിക്ക് തോന്നിയിരുന്നതായിരിക്കാം എന്നാൽ ഇന്നെന്റെ കണ്ണിന് തിളക്കം വേണം തവക്കൽ ....)

ചില പ്രശ്നങ്ങൾ വല്ലാതെ ബുദ്ധിമുട്ടാവുമ്പോൾ ഒരു ഒളിച്ചോട്ടം അത് വല്ലാതെ ആഗ്രഹിച്ച് പോവും....

ഒന്നും അറിയാതെ ഒന്നും ആലോചിക്കാതെ ഒരു നിമിഷമെങ്കിലും എനിക്ക് വേണം എന്ന ചിന്തയിൽ ഒരു ഒളിച്ചോട്ടം.....

അത് ജീവിതത്തിൽ നിന്നല്ല തന്റെ പ്രശ്നങ്ങളിൽ നിന്നുമാണ് ....
പക്ഷേ ഒന്നും എന്നെ കൊണ്ട് സാധ്യമല്ല എന്ന് എന്റെ മനസ്സ് പറഞ്ഞ് കോണ്ടേയിരുന്നു ....

എന്നാലും മനസ്സിന്റെ ഒരു കോണിൽ ചെറിയ പ്രതീക്ഷ...
എല്ലാം അവസാനിക്കും   എല്ലാം ശെരിയാവും എന്നൊരു കുഞ്ഞു പ്രതിക്ഷ ...
ഒരു ആയുസ്സിന്റെ  വേദനകൾ എന്റെ മനസ്സിനെ കാർന്ന് തിന്നുമ്പോളും പ്രതീക്ഷയുടെ അണു അതായിരുന്നു എന്റെ കണ്ണിലെ തിളക്കം ....

അൽഹംദുലില്ലാഹ് ഒരുപാട് വേദന സഹിച്ചാണെങ്കിലും എന്റെ പ്രശ്നങ്ങൾക്കൊരന്ത്യം .....
(പടച്ച റബ്ബിനോടുള്ള തേട്ടം അത് മാത്രമായിരുന്നു  എന്നും എന്റെ ആയുധം അൽഹംദുലില്ലാഹ് )

ഇനി കല്ലിലും മുള്ളിലും ഉടക്കാതെയും കണ്ണീര് പൊടിയാതെയുമുള്ളൊരു യാത്ര....
ഇൻഷാ അല്ലാഹ്

അത് വിധിയുടെ മരണത്തിലേക്കാണെങ്കിലും ജീവിതത്തിലേക്കാണെങ്കിലും
എന്റെ പ്രിയപ്പെട്ടവരുടെ ചുണ്ടിലും എന്റെ ചുണ്ടിലും സന്തോഷത്തിന്റെ പുഞ്ചിരി പകർന്ന് കൊണ്ടാവണം.....

തവക്കൽത്തു അലല്ലാഹ് ...

                By     Rash .....

മുഹബ്ബത്ത്Where stories live. Discover now