എന്റെ കാഴ്ച...

70 14 7
                                    

ഇന്നിവിടെ ഞാൻ പറയാൻ പോവുന്നത് മുമ്പൊക്കെ പറഞത് പോലെ എന്റെ ചില തോന്നലുകളാണ് ....
ഇത് ചിലപ്പോൾ നിങ്ങൾക്കും തോന്നിയിട്ടുണ്ടാവാം .....

നാം ചിലപ്പോൾ നമുക്ക് അറിയാത്ത ഒരാളെ പറ്റി വേറെ ആരോടെങ്കിലും അന്വേഷിക്കാറുണ്ട്......

അപ്പോൾ  ഈ പറഞ്ഞു തന്ന ആളുടെ കണ്ണിലൂടെ അവർ കണ്ട കാഴ്ച്ചകളും വിവരങ്ങളുമാണ് നമ്മോട് പറഞ് തരിക  ...
പലതും വിശ്വസിക്കാൻ പറ്റാത്ത കാര്യങ്ങളായിരിക്കും നാം കേൾക്കേണ്ടി വരിക ....

എന്നാൽ അതിൽ പലതും അവരുടെ തോന്നലുകൾ മാത്രമായിരിക്കും...

എന്റെ അഭിപ്രായത്തിൽ.
നാം കാണുന്നതാണ് കാഴ്ച
അവർ നോക്കി കണ്ടത് പോലെ നമ്മുടെ കണ്ണിലൂടെ നല്ല കാഴ്ചയിലൂടെ നോക്കി കണ്ടാൽ തെറ്റുകളും കുറവുകളും മാത്രമല്ലാതെ നല്ല ഭാഗവും കാണാൻ പറ്റുമായിരിക്കും...

കാരണം ഞാൻ നല്ല കണ്ണിലൂടെ നോക്കിയാൽ അവരിൽ പല നൻമകളും കണ്ടെത്താൻ പറ്റില്ലെ???

ഞാൻ കണ്ടത് പോലെ ആയിരിക്കില്ല പലരും പലരെയും .നോക്കി കാണുക...

അത് കാരണം ആരേയും  എല്ലാവർക്കും ഒരേ പോലെ വിലയിരുത്താൻ പറ്റില്ല ....

"കാണുന്നവന്റെ കണ്ണിലാണ് സൗന്ദര്യം,,
എന്നൊക്കെ പറയുന്നത് പോലെ നോക്കി കാണുന്ന നമ്മുടെ ചിന്താഗതി പോലെയായിരിക്കും പലരുടെയും സ്വഭാവം ഇത് കുറച്ചൊക്കെ ശരിയല്ലെ ???

ഒരു ഉദാഹരണം പറയാം ഞാൻ എന്റെ അയൽവാസിയോട് വളരെ മോശമായാണ് പെരുമാറുന്നത് എങ്കിൽ
അവരും നങ്ങളോട് അങ്ങിനെ മാത്രമേ പെരുമാറുകയുള്ളു ...
എന്നാൽ അവരോട് നങ്ങൾ നല്ല നിലയിൽ പെരുമാറിയാൽ ചിലപ്പോൾ അവർ മറ്റുള്ളവരോട് മോശമായി സംസാരിക്കുന്നവൻ ആണെങ്കിലും നമ്മുടെ സ്വഭാവത്തിനോട് ചേർന്ന് അവരും നല്ലതാവാൻ സാധ്യതയുണ്ട്...
ശരിയല്ലേ ...???

അതാണ് പറഞ് വന്നത് മറ്റുള്ളവരോടുള്ള നമ്മുടെ സമീപനം എങ്ങിനെയാണൊ അതേപോലെ ആയി മാറും ചിലരൊക്കെ...
( ചിലർ മാത്രമാണ് കെട്ടൊ )

പറഞ്ഞ് വരുന്നത് എന്താണെന്ന് വെച്ചാൽ ഒരാളുടെ വാക്ക് കേട്ട് നങ്ങൾ ആരേയും വിലയിരുത്താൻ ശ്രമിക്കരുത് ...
നങ്ങളുടെ കണ്ണിലൂടെ നോക്കി കണ്ടാൽ പറഞ്ഞ് കേട്ട വാക്കുകളിൽ നിന്നും വളരെ വ്യതസ്ഥമായിരിക്കും അവരുടെ സ്വഭാവ രീതി .........

(ചിലരെ എങ്ങിനെ നോക്കിയാലും ഏത് ഭാഗത്ത് നിന്ന് നോക്കിയാലും ആര് നോക്കിയാലും  ഒരേ ലെവലിൽ തന്നെയായിരിക്കും കാണാൻ പറ്റുക  ..അങ്ങിനെ ഉള്ളവർ ഇതിൽ ഉൾപെട്ടിട്ടില്ല കേട്ടൊ...   😉😉😉😉😉

മുഹബ്ബത്ത്Where stories live. Discover now