134 14 2
                                    

നമ്മുടെ ജീവിതത്തിലെ പ്രശ്നങ്ങളെ മറ്റുള്ളവരുടെ കണ്ണിലൂടെ കാണുമ്പോൾ അവർക്കു നൽകാൻ ഏറെ എളുപ്പമുള്ളതാണ് ഉപദേശം....

അത് നമ്മുടെ മാനസികമായ പ്രശ്നങ്ങൾ ആയാലും അസുഖം കൊണ്ടുള്ള പ്രശ്നങ്ങൾ ആയാലും.....

ശരീരത്തിന് അസുഖം വന്നാൽ മനുഷ്യരെ സംബന്ധിച്ചേടത്തോളം അതിനെ പറ്റിയുള്ള ആധി അതെന്നും കൂടെ ഉണ്ടാവും..

എന്നാൽ കാണുന്ന ചിലർക്കത് അവന്റെ അല്ലെങ്കിൽ അവളുടെ ധൈര്യമില്ലായ്മ എന്ന നിലയിലാണ് കാണുക...

എന്നാൽ എത്ര ധൈര്യം മനസ്സിന് കൊടുത്താലും ചെറിയ ഭയം മനസ്സിനെ പിടിക്കപെടുക തന്നെ ചെയ്യും...

അത് ചിലപ്പോൾ മരണ ഭയം കൊണ്ടായിരിക്കില്ല എന്റെ പ്രിയപ്പെട്ടവർ ഞാൻ കാരണമായി ബുദ്ധിമുട്ടുന്നല്ലോ എന്നൊക്കെ ഓർത്തു കൊണ്ടായിരിക്കും...

പക്ഷെ ഇതൊക്കെ മനസ്സിലാകാത്ത ചിലർ അവരുടെ മുന്നിൽ നിന്ന് സങ്കടം നടിച്ചു മാറി നിന്ന്
എന്തിനാ ഇങ്ങനെ ബേജാറാവുന്നെ മനുഷ്യർ ആയാൽ എന്തായാലും ഒരിക്കൽ മരിക്കില്ലേ അത് അവന്റെ ഈമാനിന്റെ കുറവ് കൊണ്ടല്ലേ ഇങ്ങനെ ടെൻഷൻ ആവുന്നേ..
എന്നൊക്കെ  സംസാരിക്കുന്നത് കേൾക്കാം...

എന്നാൽ ഞാൻ ഒന്ന് പറയട്ടെ മാറിനിന്ന് അഭിപ്രായം പറയാൻ നമുക്ക് ഒരു പ്രശ്നവുമില്ല അനുഭവിക്കുന്നവരുടെ വേദന അവർക്കും അവരെ മനസ്സിലാക്കിയവർക്കും മാത്രം തിരിച്ചറിയുന്ന കാര്യമാണ്..

അവർ അനുഭവിക്കുന്ന ആ വേദന എനിക്ക് വന്നെങ്കിൽ ഞാൻ എന്തായിരിക്കും ചെയ്യുക എന്നൊന്നും നാം ചിന്തിക്കില്ല
എന്നാൽ അതിനേക്കാൾ ചെറിയ ബുദ്ധിമുട്ട് നമുക്ക് വന്നാൽ മറ്റുള്ളവർക് നേരെ പ്രയോഗിച്ച വാക്കുകളൊന്നും ഓർമയിൽ വരില്ല
അതിന്റെ പേരിൽ പടച്ചവനെ കുറ്റം പറഞ്ഞു സങ്കടം പറയാൻ മാത്രമേ നമ്മെക്കൊണ്ട് പറ്റുകയുള്ളു..

അവരാണ് മറ്റുള്ളവരെ ഈമാനിന്റെ കുറവ് കൊണ്ടാണ്  ഇങ്ങനെ ടെൻഷൻ ആവാൻ കാരണം എന്ന് പറഞ്ഞു വിലയിരുത്തിയത്...

മുഹബ്ബത്ത്Where stories live. Discover now