മൈലാഞ്ചി

207 17 38
                                    

'ആച്ചി ഉമ്മുമന്റെ കയ്യിൽ ലോട്ട വരച്ചിട്ടാ...

"ലോട്ട വരക്കാനോ? എന്താ ലാല നീ പറയുന്നേ ???

"ആച്ചി വാ കാണിച്ചു തരാലോ...

കുഞ്ഞോൻ എന്റെ കയ്യും പിടിച് കൂട്ടി പോയത് എന്റെ ഉമ്മാന്റെ അടുത്തേക്ക്
ഉമ്മാന്റെ കൈ പിടിച് അവൻ കാണിച്ചു തന്നു
ഇതാ നോക്ക് ഉമ്മാമ്മന്റെ കയ്യിൽ ലോട്ട വരച്ചിട്ട്...

" പടച്ചോനെ ഇതാണോ ലോട്ട..?

നോക്കുമ്പോൾ ഉമ്മാ കയ്യിൽ മൈലാഞ്ചി ഇട്ടിട്ടുണ്ട്
മോൻ പറഞ്ഞത് പോലെ ലോട്ട പോലെ തന്നെയാ ഉള്ളത്

(ലോട്ട എന്താണ് എന്ന് മനസ്സിലായിട്ടുണ്ടാവുമല്ലോ അല്ലേ.... )??

അതാണ് എന്റെ ഉമ്മാന്റെ മൈലാഞ്ചി ഡിസൈൻ...
കൈ നിറച്ചും ഓരോ പൊട്ട് പോലെ മൈലാഞ്ചി ചപ്പ് പറിച്ചെടുത്ത അരച്ച മൈലാഞ്ചി കയ്യിലൊക്കെ വാരി തേക്കുക....

പേസ്റ്റ് മൈലാഞ്ചിയുടെ കടന്ന് വരവോടെ നമ്മടെ ഒർജിനൽ മൈലാഞ്ചി പാവം ഒരു മൂലയിൽ അടങ്ങി ഒതുങ്ങി നിൽക്കേണ്ടി വന്നു

ആരെങ്കിലും മരിച്ചാൽ കഫൻ ചെയ്യുമ്പോൾ ആവശ്യം ഉള്ള ഒരു കുഞ്ഞു ഇല മാത്രമായി മാറി അതിന്റെ സ്ഥാനം....

എന്നാൽ എന്റെ ഉമ്മാ അന്നും ഇന്നും മൈലാഞ്ചി പറിച്ചെടുത്ത അരച്ച് കയ്യിൽ വെക്കാറുണ്ട്
അതും എന്റെ കുഞ്ഞോൻ പറഞ്ഞ ലോട്ട മോഡലിൽ...

എന്റെ ചെറുപ്പത്തിലൊക്കെ ഉമ്മാ തന്നെ മൈലാഞ്ചി അരച്ച് എനിക്കും അനിയത്തിക്കും ഈ ലോട്ട മോഡലിൽ കയ്യിൽ വെച്ചു തരുമായിരുന്നു..
അതിന്റെ കളർ മാറുന്നതിനു മുൻപ് എന്ന പോലെ ഇടയ്ക്കിടെ കൈ ചുവപ്പിക്കുമായിരുന്നു...

ഉമ്മാന്റെ ഭാഷയിൽ പറഞ്ഞാൽ മൈലാഞ്ചി വെക്കൽ സുന്നത്താണ്..
അത് കയ്യിലുള്ള സമയത്തെങ്ങാനും മരണപ്പെട്ടാൽ ഖബറിൽ നിന്നുള്ള ചോദ്യത്തിന് മലക്കുകൾ നമ്മോട് കുറച്ചു സമാധാനം തരും എന്നൊക്കെയാണ്.... (കല്യാണം കഴിഞ്ഞവർക്ക് മാത്രമേ മൈലാഞ്ചി ഇടൽ സുന്നത്ത് ഉള്ളു കെട്ടോ കല്യാണം കഴിയാത്ത പെൺകുട്ടികൾ മൈലാഞ്ചി ഇടൽ കറാഹത് ആണ് ... ആണുങ്ങൾ മൈലാഞ്ചി ഇടൽ ഹറാമാണ് കേട്ടോ )

മുഹബ്ബത്ത്Where stories live. Discover now