പ്രതികരിക്കാൻ മറക്കുന്നവർ(മടിക്കുന്നവർ )

162 18 16
                                    

പ്രതികരണ ശേഷി നഷ്ടപെട്ട ഒരു കാലഘട്ടത്തിൽ ആണോ നമ്മൾ ഇപ്പോൾ ജീവിക്കുന്നത് എന്ന ചിന്ത വരുത്തുന്ന പല സംഭവങ്ങൾക്കിടയിലൂടെയാണ് നമ്മൾ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്...

കാരണം നമ്മുടെ കൂടപ്പിറപ്പിനു പോലും വല്ല പ്രശ്നവും വന്നാൽ അതിനെ പറ്റി ഒന്ന്  സംസാരിക്കാനോ അല്ലെങ്കിൽ ഒന്ന് ഇടപെടാനോ നമുക്ക് സമയം ഇല്ല...
' ഞാൻ 'എനിക്ക് '..
എന്ന ചിന്ത മാത്രമായി മാറുകയാണോ നമ്മളിൽ പലരും... ?

നാട്ടിൽ നമ്മുക്കു പരിചയമുള്ളവരുടെ പേരിൽ  വല്ല അപവാദ പ്രചരണങ്ങൾ പടച്ചു വിട്ടാൽ അതിന്റെ സത്യാവസ്ഥ എന്താണ്...? ഉള്ളതാണോ..?
എന്ന്  അനേഷിക്കാനോ നില്ക്കാതെ ഞങ്ങളും പങ്കുചേരുകയാണ് ആളുകൾക്കിടയിൽ എത്തിക്കാൻ വേണ്ടി...
എന്താണ് നമ്മുടെ സ്വഭാവം ഇത്രയും മാറ്റം വന്നത്...?
സോഷ്യൽ മീഡിയകൾ വഴി വാർത്തകൾ ഷെയർ ചെയ്യാൻ നമുക്ക് സമയം ഏറെയുണ്ട്...
എന്നാൽ നേരിൽ കണ്ട് കാര്യങ്ങൾ അറിയാനോ മറ്റോ നമുക്ക് സമയം ഇല്ലാതെ പോവുന്നു...

എന്റെ നാട്ടിൽ കുറച്ചു മുൻപ് ഒരു പ്രശ്നം ഉണ്ടായി.
അത് whtsapp ഫിത്നക്കാർ ഏറ്റെടുത്തു വഷളാക്കി..
ഗ്രൂപുകളിൽ ചർച്ച മുറുകി പക്ഷെ ആരും സത്യം അറിയാൻ ശ്രമിക്കുന്നില്ല.
ന്യായപരമായി ഒരു വാക്കു പോലും സംസാരിക്കുന്നില്ല..
ആ പ്രശ്നം നേരിൽ കണ്ടവർ പോലും  ഇന്നതാണ് ആ സംഭവം എന്ന് ധൈര്യത്തോടെ പറയാൻ  മുന്നോട്ട് വരുന്നില്ല..
" കേട്ടവർ "മാത്രം  ഉള്ളതും ഇല്ലാത്തതും ഒക്കെയായി പറഞ്ഞു കാര്യങ്ങൾ വഷളാക്കി...

  നാട്ടുകാർ  കളി അറിയാതെ ആട്ടം കാണുന്ന അവസ്ഥയിൽ ആയി..

അവസാനം സത്യം പറയാൻ ഒരു ഊമ കത്ത് തന്നെ വരേണ്ടി വന്നു..
അങ്ങിനെ ആ പ്രശനം എല്ലാവർക്കും മനസ്സിലായി അതോടെ ചർച്ചക്കാർ ഒക്കെ മുട്ടുമടക്കി വീട്ടിൽ ഇരിക്കേണ്ടി വന്നു എന്നത് സത്യകഥ...

ഇതിൽ നിന്നും ഞാൻ മനസ്സിലാക്കിയതാണ് സത്യം അറിയാനോ പറയാനോ ആർക്കും സമയവും ഇല്ല താല്പര്യവും ഇല്ല എന്നത്...

പ്രതികരിക്കാൻ മറക്കുകയാണോ അല്ല മടിക്കുകയാണോ നാം...???

സത്യാവസ്ഥ അറിഞ്ഞു  അഭിപ്രയം പറയാൻ നമ്മൾ ഏവരും ശ്രമിച്ചില്ലെങ്കിൽ നാളെ നമ്മുടെ പേരിലും അപവാദങ്ങൾ പ്രചരിക്കപ്പെട്ടേക്കാം... അപ്പോൾ സത്യം പറയാൻ നമ്മൾ മാത്രം മുന്നോട്ട് വന്നാലും രക്ഷ ഇല്ല...സത്യം അറിയാൻ ആരും ശ്രമിക്കില്ല കള്ളങ്ങൾക്കും ഫിത്നയ്ക്കും മാത്രമായിരിക്കും ആളുകൾ വില കല്പിക്കുക...

  സത്യവും മിഥ്യയും തിരിച്ചറിയാൻ നമുക്കും നമ്മുടെ കൂടെ ഉള്ളവർക്കും കഴിയണം...
അങ്ങിനെ ഉള്ള ഒരു സമൂഹത്തെ നമ്മൾ വാർത്തെടുക്കണം  തെറ്റ് തിരിച്ചറിയാനും സത്യത്തെ കൂട്ടുപിടിക്കാനും പഠിപ്പിക്കണം..

എല്ലാവരെയും മാറ്റാൻ നമുക്ക് പറ്റില്ല എന്നാൽ ഞങ്ങളെ മാറ്റാൻ നമുക്ക് പറ്റുമല്ലോ.... ?

ഉള്ളത് പറയലും ഇല്ലാത്തത് പറയലും ഇസ്ലാമിൽ കുറ്റകരമാണ് അള്ളാഹു നേർവഴിയിൽ ചേർത്തുതരട്ടെ.. ആമീൻ

(ആണുങ്ങൾ പ്രശ്നങ്ങളിൽ ഇടപെടുന്നത് പോലെ എല്ലാ പ്രശ്നങ്ങളിലും ഇടപെടാനോ സൊല്യൂഷൻ പറയാനോ  നമ്മൾ പെണ്ണുങ്ങൾക്ക് കഴിയാറില്ല..

അത് കൊണ്ട് ഇങ്ങനെ ഒരു കുഞ്ഞു കുറിപ്പ് എഴുതി എന്നോടും നിങ്ങളോടും ഒരു ഓർമപ്പെടുത്തൽ നടത്തുകയാണ്..
' കാര്യങ്ങൾ അറിയാതെ'' സത്യത്തെ അറിയാതെ' ആരുടെ പേരിലും തെറ്റുകൾ പ്രചരിപ്പിക്കപ്പെടാൻ നമ്മളും കാരണം ആവരുത് എന്ന ഓർമപ്പെടുത്തൽ... )

ദുആ  വസിയത്തോടെ... Rash.......

മുഹബ്ബത്ത്Where stories live. Discover now