ചിലർ...

76 10 8
                                    

ഞാൻ കണ്ട ചിലരുണ്ട്...

അവരിൽ എനിക്ക്  വളരെ വ്യത്യസ്തമായി കാണാൻ പറ്റിയ ചില കാഴ്ചകളുണ്ട്...

എനിക്ക് ഒരിക്കലും ചിന്തിക്കാൻ പോലും പറ്റാത്ത ചില കാര്യങ്ങളെ വളരെ നിസാരമായി അവർ കൈകാര്യം ചെയ്യുമ്പോൾ സത്യമായും വായും പൊളിച്ചു നിന്ന് പോയി എന്നൊക്കെ പറയുന്ന പോലെ ഞാൻ നിന്ന് പോയ ചിലരുടെ ചില സ്വഭാവങ്ങൾ.....

ഇതിൽ പലതും നിങ്ങൾക്ക് അത്ഭുതപെടാൻ ഒന്നുമുണ്ടാവില്ല എന്നാൽ ഞാൻ അത്ഭുതപ്പെട്ടു പോയ ചില കാര്യങ്ങൾ....

ഫസ്റ്റ് അത്ഭുതം എന്താണെന്ന് വെച്ചാൽ...
നമ്മുടെ പരിശുദ്ധ ഖുർആൻ മനഃപാഠമാകുക ഏറ്റവും വലിയ ഭാഗ്യമാണല്ലോ..
അതിനേക്കാൾ വല്ല്യ ഭാഗ്യം എന്താണ് ഉള്ളതെന്ന് എനിക്കറിയില്ല..
സത്യം അത് എങ്ങിനെ ഓർക്കുന്നു ഇത്രയും ആയത്തുകൾ അവർക്ക് എങ്ങിനെ ഓർത്തു വെക്കാൻ പറ്റുന്നു...
ഖുർആനിൽ കുറേ അധ്യായങ്ങൾ ഉണ്ടല്ലോ അതിൽ ഏതെങ്കിലും ഭാഗത്തുനിന്നും അവരോട് പാരായണം ചെയ്യാൻ പറഞ്ഞാലും അവർക്ക് ഒരു പ്രശ്നവുമില്ല...
600ൽ കൂടുതൽ പേജുകൾ ഉള്ള ഖുർആൻ എങ്ങിനെയാ മനഃപാഠമാകാൻ പറ്റിയത് എന്നൊക്കെ ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട്... അല്ലാഹ് ആ ഭാഗ്യം കിട്ടിയവർ... അതിൽ കൂടുതൽ ഇനി വേറെന്ത് വേണം... ഇത് തന്നെയാണ് മനുഷ്യരിൽ ഞാൻ കണ്ട ഏറ്റവും വലിയ അത്ഭുതം... അല്ലാഹ് നീ നൽകിയ കഴിവ് മാത്രമാണ്... അല്ഹമ്ദുലില്ലാഹ്

...............

പിന്നെ ഉള്ളത് പല ഭാഷകൾ സംസാരിക്കുന്ന നാട്ടിൻ പുറത്തു താമസിക്കുന്ന കൂടുതൽ ഒന്നും പഠിക്കാത്ത ചിലരെ കാണുമ്പോളാണ്....
എനിക്ക് അത്ഭുതമാണ് അവര്..
ഹിന്ദി, അറബി, inglish, കന്നട, ഉറുദു... എന്നിങ്ങനെ പല ഭാഷകൾ സംസാരിക്കുന്നവർ അവരെ കാണുബോൾ എനിക്ക് എന്തോ വല്ല്യ ആശ്ചര്യമാണ്...

.................

പിന്നെ ചിലർ..
അവര് ഫുഡ് ഉണ്ടാക്കുന്നതിൽ ഭയങ്കര സ്പീഡാണ്...
"ദേ ഇപ്പോ ഫുഡ് റെഡിയാവും കഴിച്ചിട്ട് പോവാം" എന്ന് പല റിലേറ്റീവിന്റെ വീട്ടിൽ പോയാലും പറയും...
പറഞ്ഞു കുറച്ചു കഴിഞ്ഞാലുണ്ടാവും ഫുഡ് ടേബിളിൽ നിരത്തി വെച്ചിട്ട് ...
അതും എനിക്ക് അത്ഭുതാണ്. കാരണം എന്നെ കൊണ്ട് പറ്റില്ല ഒട്ടും സ്പീഡിൽ ഠപ്പേന്ന് പറഞ്ഞു ജോലി തീർക്കാൻ....
ഫുഡിന്റെ കാര്യത്തിൽ തന്നെ ചിലർ...
അവർ ഉണ്ടാക്കിയ കറികൾ ഒക്കെ കൂട്ടിയാൽ നല്ല രസായിരിക്കും.. എന്നാൽ അതിൽ ആകെ 2 തക്കാളിയും കുറച്ചു കറിവേപ്പിലയോ പിന്നെ കുറച്ചു മുളക് പൊടിയും  മാത്രേ  ചേർത്തിട്ടുണ്ടാവുള്ളു...

എന്നാൽ... അതിന് പകരം എല്ലാ മസാല കൂട്ടുകളും ചേർത്ത കറികൾക് കിട്ടുന്ന ടേസ്റ്റിനേക്കാൾ പതിന്മടങ്ങ് രുചിയായിരിക്കും വെറും തക്കാളി ഒക്കെ ഇട്ട് മാത്രം ഉണ്ടാക്കിയ കറികൾക്ക്....
അതിനൊക്കെ ഒരേ ഒരു കാര്യേ പറയാനുള്ളു കൈപ്പുണ്യം തന്നെ അല്ലതെന്തു മാറിമായമാണ്... അവര് അതിൽ ചേർത്തിട്ടുള്ളത്...

ഇങ്ങനെ പലരും നമ്മൾ ഒട്ടും പ്രതീക്ഷിക്കാത്ത പല അത്ഭുതങ്ങളും കാണിക്കുന്നവരാണ്...

ആ ചിലരെ പോലെ നമുക്ക് ഒന്നും കഴിയില്ലായിരിക്കും..
എന്നാൽ അവർക്ക് പറ്റാത്ത ചിലത് നമുക്ക് പറ്റുന്നുണ്ടാവും...
അത് ഞാൻ നോക്കി കണ്ടത് പോലെ അവരും ദൂരെ നിന്നും വീക്ഷിക്കുന്നുണ്ടാവാം അല്ലേ....

എല്ലാ കഴിവും ആർക്കും പടച്ചറബ്ബ്‌ കൊടുക്കില്ല ലോ  അല്ലേ....

...................

പിന്നെ വേറെ ചിലരുണ്ട് അവരെ കാണുമ്പോൾ അത്ഭുതമല്ല വേറെന്തോ ഫീലിങ്ങാണ്...
അത് ഇങ്ങനെയുള്ളവരാണ്...
വേറൊരാളെ പറ്റി നമ്മോട് വാതോരാതെ സംസാരിക്കും.
പലതും കുറ്റങ്ങൾ ആയിരിക്കും
കുറേ കേട്ട് സഹികെടുമ്പോൾ സ്വാഭാവികമായും നാം ചോദിക്കും ഈ പറഞ്ഞതൊക്കെ നീ കണ്ടതാണോ എന്ന്..
അപ്പോൾ അവരുടെ മറുപടി ഞാൻ കണ്ടില്ല എന്നോട് അവര് പറഞ്ഞതാണ് എന്ന്..
എന്നാൽ അവര് കണ്ടിരുന്നോ എന്ന് ചോദിച്ചാൽ ഇല്ല അവരോട് വേറൊരാൾ പറഞ്ഞതാണ് എന്ന്... ആരും ഒന്നും കണ്ടില്ല ആരോ എന്തോ പറയുന്നത് കേട്ടു അതാണ് നാം കണ്ടത് പോലെ മറ്റുള്ളവരെ കൂടി അറിയിക്കാൻ നിൽക്കുന്നത്...

കണ്ടത് മാത്രേ വിശ്വസിക്കാൻ പാടുള്ളു എന്നല്ല പറഞ്ഞു വരുന്നത് നാം പറയുന്നത് സത്യമാണോ എന്നറിയാൻ നമുക്ക് പറ്റുമല്ലോ അത് ചെയ്യാലോ  നമുക്ക്....

ഞാൻ മാത്രം ശെരി എന്നല്ല ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്..

എന്നിലെ ന്യുനതകൾ ഞാൻ കാണാൻ ശ്രമിക്കില്ല..
മറ്റുള്ളവരെ നാം കാണുന്നത് പോലെ എന്നെയും മറ്റുള്ളവർ കാണുന്നുണ്ട് നമ്മെ വിലയിരുത്തുന്നുണ്ട്...

എന്നാൽ എല്ലാർക്കും മുന്നിൽ എന്നെ നന്നാക്കാൻ എന്നെകൊണ്ട് പറ്റില്ല ലോകരക്ഷിതാവിന്റെ മുന്നിൽ എനിക്ക് നന്നാവണം... അത് മാത്രമാണ് ലക്‌ഷ്യം... ഇൻ ഷാ അല്ലാഹ്....

                        By

                 Big000000000000

മുഹബ്ബത്ത്Where stories live. Discover now