മഴയോർമ്മ

24 3 0
                                    

നിർത്താതെ പെയ്യുന്ന മഴയും
നോക്കിയിരിക്കുമ്പോൾ ഓർമിക്കുകയും പിയപ്പെട്ടവരോട് ഓർമകൾ പങ്ക് വെക്കുകയും ചെയ്യുമ്പോൾ കിട്ടുന്ന ആ സന്തോഷവും മറ്റും യുടൂബിലും മറ്റും  മഴ കഥകളും വീഡിയോയും കണ്ടാൽ കിട്ടില്ല മഴയെ നോക്കി തന്നെ അറിയണം...

ഇന്നത്തെ ബാല്യത്തിന് മഴയോർമ്മകൾ എന്നത് യൂ ടുബിലും മറ്റും കിട്ടുന്ന വീഡിയോയും വാർത്തയും മാത്രമായി മാറുകയാണ്....

പണ്ട് നാം മഴ നനഞ്ഞ്
ചെരുപ്പിടാതെ വെള്ളത്തിനെ അറിഞ്ഞും അറിയിച്ചും കിണറിൽ വെള്ളം പൊങ്ങുന്നുണ്ടോ ..?
തെങ്ങിൻ കുഴികളിൽ വെള്ളം കെട്ടിക്കിടക്കുന്നുണ്ടോ ?
എന്നും നോക്കി
കടലാസ് തോണികളിൽ സാങ്കൽപിക ജീവനുകളെ കയറ്റി കര കാണിച്ചും കൊട്ത്ത്
വെള്ളത്തിനെ അറിഞ്ഞും ജീവിച്ച ആ മഴക്കാലം ഇന്നോർക്കുമ്പോൾ നമ്മുടെ മക്കൾക്കത് വല്ലാത്തൊരു നഷ്ടകാലം തന്നെയാണെന്നതിൽ സംശയമില്ല....

ചേമ്പിലയിൽ തുള്ളികളായി കാണുന്ന വെള്ളത്തെ വീഴാതെ രക്ഷപെടുത്തിയും
അത് കുടയായി ചൂടി വിരുന്ന് പോവുകയും
വലിയവരെ അനുകരിച്ച് സംസാരിച്ചും വീട്ടിലെ ജോലികൾ ചെയ്തും വെള്ളത്തെ തടഞ്ഞ് നിർത്തി പുഴ നിർമ്മിച്ചും അതിൽ അലക്കുകയും മക്കളെ കുളിപ്പിക്കുകയും ചെയ്ത ( സാങ്കൽപ്പികം. ) ആ പൊട്ടിതെറിച്ച ബാല്യകാലത്തെ ആ നല്ല മഴക്കാലം ഇന്നെൻ്റെ മഴയോർമ്മയായി അവശേഷിക്കുന്നു ....

നാളെ എൻ്റെ നല്ല ഓർമ്മകളായി പിൻതലമുറകൾക്ക് പറഞ്ഞ് കൊടുക്കുമ്പോൾ 'നമുക്കത് ഓർമ്മ പുതുക്കലും അവർക്കത് അൽഭുതവുമായി മാറും.....
  

                                    By 
                                      RashiKau

മുഹബ്ബത്ത്Opowieści tętniące życiem. Odkryj je teraz