ഇസ്ലാം...

138 12 5
                                    

ഞാനൊരു മുസ്ലിമാണ് അല്ഹമ്ദുലില്ലാഹ്....

എന്നാൽ മുസ്ലിം എന്ന് പറഞ്ഞാൽ
  ആ മുസ്ലിം എന്ന് പറഞ്ഞു നടക്കാൻ ഞാൻ ചെയ്യേണ്ടത് എന്തൊക്കെയാണ്..?

വെറും മുസ്ലിം പേരുകൊണ്ട് മാത്രം ഞാനൊരു മുസ്ലിം ആവുമോ...?
ഇല്ല
ഇസ്ലാമിൽ പറഞ്ഞ പല കാര്യങ്ങളും നാം എന്റെ ജീവിതത്തിൽ പകർത്തിയാൽ മാത്രമേ മുസ്ലിമാണ് ഞാൻ എന്ന്
ചങ്കുറപ്പോടെ എനിക്ക് പറയാനുള്ള അവകാശമുള്ളൂ....
5നേരം നിസ്കരിച്ചും 30 ദിവസം നോമ്പ് നോറ്റും ഹജ്ജ് ചെയ്തും സകാത് നൽകിയും ജീവിച്ചാൽ ഞാനൊരു യഥാർത്ഥ മുസ്ലിം ആവുമോ?
ഇല്ല...

പിന്നെ എന്തൊക്കെ വേണം നമുക്ക്.../
എല്ലാം..
എല്ലാം വേണം..

സഹജീവികളോട് നല്ല നിലയിൽ വർത്തിക്കണം
ഇസ്ലാമിക ചുറ്റുപാടിൽ ജീവിക്കണം നമ്മുടെ വായ തുറക്കേണ്ടത് മറ്റുള്ളവർക്കെതിരെ സംസാരിക്കാൻ മാത്രമാവരുത്..

പിന്നെ...?
പിന്നെയും പലതുമുണ്ട്
ഞാൻ മുസ്ലിമാണ് എന്ന് എനിക്ക് അഭിമാനിക്കാൻ ഒരു കുഞ്ഞു നന്മ പോലും അല്ലാഹുവിന്റെ അരികിൽ ഏറ്റവും വലിയ കാര്യമാണ്
വഴിയിലെ മുള്ള് നീക്കി മറ്റുള്ളവർക് വഴി ഒരുക്കിയാൽ അതിൽ പോലും നമുക്ക് നന്മയാണ് എന്ന് പഠിപ്പിച്ച മതമാണ് എന്റെ മതം...
ഒരു പട്ടിയുടെ ദാഹം മാറ്റിയത് കാരണം ഒരു മോശം പെണ്ണിന് അള്ളാഹു സ്വർഗം നൽകിയ ചരിത്രം നമ്മിൽ പലർക്കും അറിയാം..
അത്രയും സിമ്പിൾ ആണ് എന്റെ മതം
സമൂഹത്തോടുള്ള ബാധ്യത അതിനെ ഏറ്റവും കൂടുതൽ വില കൽപ്പിക്കാൻ നമ്മെ പഠിപ്പിച്ച മതമാണ് എന്റെ മതം ..

വെറും നിസ്കാരം നോമ്പ് സകാത് ഒക്കെ മാത്രമല്ല മതത്തിൽ അറിയിക്കുന്നത്.

മറ്റുള്ളവർ അത് ആരും ആയിക്കോട്ടെ അവരോടുള്ള നമ്മുടെ സ്വഭാവം അത് എങ്ങിനെ ആവണം എന്നൊക്കെ യഥാർത്ഥമായി പഠിപ്പിച്ച മതമാണ് ഇസ്ലാം മതം....
തന്റെ ഒരു ശത്രു മരിച്ചപ്പോൾ ആ ശരീരം കൊണ്ട് ആളുകൾ പോവുമ്പോൾ അതിനോടുള്ള ആദരവ് കൊണ്ട് എഴുന്നേറ്റു നിന്ന് ഞങ്ങൾക്ക് മാതൃക കാട്ടി തന്ന നേതാവിന്റെ അനുയായിയാണ്‌ നാം

മുഹബ്ബത്ത്Where stories live. Discover now