ബന്ധങ്ങൾ

92 12 3
                                    

കുടുംബ ബന്ധം, സുഹൃത്ത് ബന്ധം... ഇതൊക്കെ ഒരു മനുഷ്യന് സന്തോഷകരമായ മുന്നോട്ടുള്ള ജീവിതത്തിന് അത്യന്താപേക്ഷികമാണ്....

ഈ ബന്ധങ്ങളും ബന്ധനങ്ങളും നമ്മുടെ സുഖ ദുഖങ്ങളിൽ പങ്ക് ചേരാൻ കൂടെ ഉണ്ടാവുക എന്നുള്ളത് ചിലർക്ക് മാത്രം കിട്ടുന്ന ഭാഗ്യമായാണ് ഞാൻ കരുതുന്നത്.....
എന്നാൽ ചില ബന്ധങ്ങൾ ബന്ധനം മുറിച്ച് നമ്മിൽ നിന്നും എന്തിനെന്നില്ലാതെ അകന്നു പോവാറുണ്ട്.
അപ്പോൾ മനസ്സിൽ വരുന്ന ഫിലിംഗ് പലപ്പോഴും പറഞ്ഞും  അറിയിച്ചും പ്രകടിപ്പിക്കാൻ പറ്റാറില്ല...
എന്നാൽ മനസ്സിനെ വല്ലാതെ ചോദ്യം ചെയ്ത് കൊണ്ടേയിരിക്കും എന്താണ് എന്റെ ഭാഗത്ത് വന്ന തെറ്റ് എന്നറിയാൻ....?
മനസ്സിൽ കള്ളം വെക്കാതെ ചിലതൊക്കെ തുറന്ന് പറഞ്ഞു പോയി എന്ന ചിന്തയിൽ പല ഘട്ടങ്ങളിലും സങ്കടപ്പെടേണ്ടിയും വന്നിട്ടുണ്ട്...
എന്നാൽ പറഞ്ഞു പോയല്ലോ എന്ന വേദനയല്ല മനസ്സിനെ മുറിക്കുന്നത്..
മറിച്ച് എന്നെ മനസ്സിലാക്കേണ്ടവർ എന്നെ മനസ്സിലാക്കാതെ പോയല്ലോ എന്ന നൊമ്പരം മാത്രമാണത് ..

കാരണം നമ്മെ മനസ്സിലാക്കിയവർ എന്ന് നാം കരുതുന്നവർ യഥാർത്ഥത്തിൽ നമ്മെ മനസ്സിലാക്കേണ്ടവർ തന്നെയല്ലെ...??? ഒരു വാക്ക് കൊണ്ടോ ഒരു നോട്ടം കെണ്ടൊ മറന്ന് കളയാൻ പറ്റുന്നതാണോ നാം മനസ്സിലാക്കുന്നു എന്ന് പറഞ്ഞ് നാം കൊടുത്ത ആ വാക്ക് ..?
വെറുമൊരു വാക്ക് എന്നതിലുപരി ഒരു കൈത്താങ്ങ് എന്ന നിലയിലായിരിക്കാം നാം കൊടുത്ത ആ വാക്കിനെ അവർ എറ്റെടുത്തിട്ടുണ്ടാവുക   ....

എന്നാൽ ചിലർക്ക് മുന്നിൽ ഹൃദയം തുറന്ന് നാം കാണിച്ചാലും വിശ്വസിപ്പിക്കാൻ വീണ്ടും പലതും ചെയ്യേണ്ടി വരും... ( വഴിയെ പോകുന്നവർ അല്ല ഈ ചിലരൊന്നും.. എന്റെതായ് ഞാൻ കണ്ട ചില മുഖങ്ങളായിരുന്നു അത് )

അപ്പോൾ നമുക്ക് തോന്നുന്നത് ദേഷ്യമല്ല പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും സങ്കടമാണ് ...

അപ്പോൾ ഞാൻ എനിക്ക് തന്നെ കൊടുക്കുന്ന ഒരു ഉറപ്പുണ്ട് ... "ആരും മനസ്സിലാക്കിയില്ലേലും തെറ്റിക്കേണ്ടതല്ല നിനക്ക് നി കൊടുത്ത വിശ്വാസം" എന്ന് ...

ശരിയാണ് എനിക്ക് എന്നിലുള്ള വിശ്വാസമാണ് ആദ്യം ഞാൻ ഉണ്ടാക്കേണ്ടത് കൂടെ എന്റെ പടച്ച റബ്ബിനും .:....

അള്ളാഹു എല്ലാവർക്കും സന്തോഷകരമായ ജീവിതം നൽകട്ടെ.... ആമീൻ

                   Rash ....

മുഹബ്ബത്ത്Where stories live. Discover now