പുണ്യമാസം

122 10 3
                                    

പരിശുദ്ധ റമളാൻ നമ്മിലേക്ക് വീണ്ടും ആഗതമായി ....
ഇൻഷാ അള്ളാഹ് നാളെ മുതൽ നങ്ങൾ ഓരോരുത്തരും നോമ്പ് കാരാവും ...

എന്നാൽ റമളാനിന്റെ തലേന്ന് ഒക്കെയായി നമ്മോട് പലരും ചോദിക്കുന്ന ചോദ്യമുണ്ട് "ഒരുക്കം " ഒക്കെ കഴിഞ്ഞോ എന്ന്??
എന്നാൽ എന്തുംകൊണ്ടാണ് നമ്മൾ റമളാനിലേക്ക് ഒരുങ്ങേണ്ടത്  ??

നേരത്തേ ഒരു സഹോദരന്റെ എഴുത്തിൽ കണ്ടത് പോലെ രണ്ട് നേരത്തെ ഭക്ഷണം ഒഴിവാക്കുന്നതിന് പകരം നാല് നേരം ഭക്ഷിക്കാൻ ആവശ്യമുള്ള സാധനങ്ങൾ ഒരുക്കി വെക്കുക എന്നതാണൊ യഥാർതത്തിൽ നമ്മുടെ റമളാനിലേക്കുള്ള  ഒരുക്കം..??

അല്ല.
പുണ്യങ്ങളുടെ പൂക്കാലമാണ് പുണ്യ റമളാൻ ..
അതിലെ പുണ്യങ്ങൾ കരസ്ഥമാക്കാൻ അള്ളാഹു പറഞ്ഞ കാര്യങ്ങൾ യഥാവിധി അനുസരിച്ച് ഈ മാസത്തെ വരവേൽക്കുക എന്നതാണ് യഥാർത്ത ഒരുക്കം ....

അതിൽ മുഖ്യം നമ്മൾ പിണക്കവും പരിഭവവും ആയി കഴിയുന്ന വല്ലവരും ഉണ്ടെങ്കിൽ അതൊക്കെ പൊരുത്തപെടുക
അവരോടുള്ള പ്രശ്നങ്ങൾ തീർക്കുക എന്നുള്ളതാണ് ..
അല്ലാതെ നമ്മൾ വെറുതെ പട്ടിണി കിടന്നു എന്നത് കൊണ്ട് യാതൊരു കാര്യവുമില്ല..
വെറുമൊരു പട്ടിണി എന്നത് മാത്രമായി മാറും നമ്മുടെ നോമ്പ് ...

കുടുംബത്തോടും മറ്റും പിണങ്ങി നിൽക്കുന്നവരുടെ ഒരു അമലും അള്ളാഹു സ്വികരിക്കില്ല എന്നല്ലേ നമ്മളൊക്കെ പഠിച്ചത് ...?

അങ്ങിനെ വരുമ്പോൾ നമ്മൾ ചെയ്യുന്ന അമലുകൾ ഒന്നും സ്വീകരിക്കാതെ വരില്ലേ അപ്പോൾ പിന്നെ നമ്മൾ ചെയ്യുന്നതൊക്കെ വെറുമൊരു കാട്ടിക്കുട്ടൽ മാത്രമായി മാറില്ലേ??

അത് കൊണ്ട് റമളാനിലേക്കുള്ള ആദ്യ ഒരുക്കം പിണങ്ങി നിൽക്കുന്നവരോടുള്ള ഇണക്കം തന്നെയാവട്ടെ ...

അമലുകൾക്ക് മുൻഗണന നൽകേണ്ട മാസമാണ് റമളാൻ...
നിസ്ക്കാരം ,ഖുർആൻ പാരായണം, തറാവീഹ് നിസ്കാരം ,സക്കാത്ത്,...
ഇതിലൊക്കെ ഒന്ന് നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട് .....
ഇതിൽ ഈ മാസത്തെ പ്രതേകമായ അമലാണ് തറാവീഹ് നമസ്കാരം...
സുന്നത്ത് ആണെങ്കിലും നമ്മളിൽ പലരും അത് മനപ്പൂർവം ഒഴിവാക്കുകയാണ് പതിവ് ...
ആദ്യം എന്നോടും പിന്നെ നിങ്ങളെയും ഓർമിപ്പിക്കുന്നത് നാളെ മഹ്ശറയിൽ നമ്മുടെ ഫർളായ കാര്യങ്ങൾ കുറവാണെങ്കിൽ പിന്നിട് പടച്ച റബ്ബ് നോക്കുന്നത് നമ്മുടെ സുന്നത്തുകളായ അമലുകളിലേക്കാണ് ...
അപ്പോൾ ചിലപ്പോൾ ഈ തറാവീഹ് നിസ്കാരം കൊണ്ടെങ്കിലും രക്ഷപെടാൻ പറ്റിയെങ്കിലോ ???

മുഹബ്ബത്ത്Where stories live. Discover now