ടെൻഷൻ

73 6 10
                                    

ടെൻഷൻ എന്ന ഈ വാക്ക് കേൾക്കുമ്പോൾ തന്നെ നമുക്ക് പലർക്കും ടെൻഷനാണ് ...

പലപ്പോഴും എന്തിനെന്നറിയാതെ ടെൻഷൻ പിടികൂടാറുണ്ട് അല്ലെ ...?
എന്നിട്ട് എന്തിനാ ഞാൻ ഇങ്ങനെ ടെൻഷനാവുന്നെ എന്ന് വിചാരിച്ച് അതിനും ടെൻഷൻ തന്നെ ...😉
പറയാൻ പറ്റാത്ത അല്ലെങ്കിൽ ആർക്കും വല്യ കാര്യം തോന്നാത്ത ടെൻഷൻ കൊണ്ട് വല്ലാത്തൊരു പുലിവാല് തന്നെയാണ് നാം പലപ്പോഴും അനുഭവിക്കുന്നത്...
ഇന്ന കാരണം കൊണ്ടാണ് എന്ന് പറയാൻ പോലും പറ്റാത്ത വല്ലാത്തൊരു ഇടങ്ങേറ് തന്നെയാണ് ഈ സാധനം ...

ഇത് കാരണം ഉറക്ക് നഷ്ടപ്പെടും എല്ലാവരോടും ആവശ്യമില്ലാതെ ദേഷ്യം തോന്നും എന്ത് കാരണത്തിനാണ് ഞാൻ പിണങ്ങുന്നത് എന്ന് പോലും മനസ്സിലാവില്ല സ്വന്തത്തിനും പിന്നെ കാണുന്നവനും ....😡

ഇന്ന് ചെറിയൊരു അസുഖം കാരണം ഡോക്ടറുടെ അടുത്ത് പോയപ്പോൾ എന്നോട് ചോദിച്ചു ടെൻഷൻ ഉണ്ടോ എന്ന്... അത് പിന്നെ ആ സാധനത്തിന്റെ ജില്ലയിലെ ഹോൾസെയിൽ ഡീലറായ എന്നോട് ചോദിച്ചാൽ പിന്നെ കള്ളം പറയാൻ പറ്റില്ലല്ലോ ....😉😉😂😂
മ് ...
അത് മാത്രമേ ഉള്ളു എന്ന് പറഞ്ഞു...

അന്നേരം ഡോക്ടർ പറഞ്ഞു എന്ത് രോഗമായാലും അത് ചെറിയൊരു പനി തന്നെ ആയാലും ടെൻഷൻ നമ്മുടെ കൂടെ ഉണ്ടെങ്കിൽ അതിന് ശിഫ കിട്ടാൻ ഒരുപാട് സമയമെടുക്കും.....
ഞാൻ പറഞ്ഞു ഈ അസുഖത്തിന് ഒന്നുമല്ല എനിക്ക് ടെൻഷൻ....

ഈ രോഗത്തിന് അല്ല ഈ മനസ്സിൽ ടെൻഷൻ ഇല്ലേ...? അത് എല്ലായിടത്തേക്കും പാസ്സ് ചെയ്യും നമ്മുടെ Bloodസർക്കുലേഷൻ നടക്കുമ്പോൾ കൂടെ ഈ ടെൻഷൻ കൂടിയാണ് ഓരോയിടത്തിലേക്കും പാസ്സ് ചെയ്യുന്നത് ....

നല്ല ഉറക്ക്' ടെൻഷൻ ഇല്ലാത്ത ജീവിതം ഇതാണ് ഒരു മനുഷ്യന് ആരോഗ്യകരമായ ജീവിതത്തിന് ആവശ്യം ...

അങ്ങനെ ഡോക്ടറുടെ വക കുറച്ച് ഉപദേശവും free ആയിട്ട് കിട്ടി ...😉😉എന്തിനാ കുട്ടി ടെൻഷൻ അടിക്കുന്നെ എല്ലാം മാറി വരും ഇരുട്ടിന് ഒരു വെളിച്ചം ഉണ്ടെന്നല്ലേ ഒക്കെ ശെരിയാവും എന്നൊരു സമാധാന വാക്കും 😄😄😊
(ഈ വാക്ക് എന്റെ അക്കൗണ്ടിൽ നിറഞ്ഞ് കവിഞ്ഞു മറിഞ്ഞു തിരിഞ്ഞ് നെരുങ്ങി അമർന്നിട്ടാ ഉള്ളേ വല്ലോർക്കും ആവശ്യം ഉണ്ടേൽ ചോദിചോളുട്ടോ ... മ് ഇൻ ഷാ അല്ലാഹ് എല്ലാം ശെരിയാവും )

സത്യമാണ് ഈ ടെൻഷൻ എന്ന സാധനമാണ് നമ്മെ എല്ലാ ബുദ്ധിമുട്ടിലേക്കും കൊണ്ട് ചെന്നെത്തിക്കുന്നത്....
  ഓരോന്നിനെ പറ്റിയുള്ള ആവശ്യമില്ലാത്ത ആധിയാണ് നമ്മെ രോഗിയാക്കുന്നതും....

നാം എല്ലാരും ദുആ ചെയ്യുമ്പോൾ പോലും നമ്മുടെ മനസ്സിലെ ആധിയെ മുൻനിർത്തിക്കൊണ്ടാണ് ദുആ ചെയ്യുന്നത് ..ശെരിയല്ലേ??
ഒന്ന് ആലോജിച്ച് നോക്കിക്കെ...
അള്ളാഹ് നീ എന്നെ മാറാവ്യാധികളെ കൊണ്ട് പരീക്ഷിക്കല്ലെ നരകത്തെ തൊട്ട് കാക്കണേ കടങ്ങളിൽ നിന്ന് കാക്കണം ദാരിദ്യത്തിൽ നിന്ന് കാക്കണം അങ്ങനെ അങ്ങനെ നമ്മൾ ഭയപ്പെടുന്ന കാര്യങ്ങളെ മനസ്സിൽ നിറച്ചാണ് നാം ഓരോന്നും ചോദിക്കുന്നത് ...
അന്നേരം നമ്മുടെ മൈന്റിൽ മുഴുവൻ നിറഞ്ഞ് നിൽക്കുന്നത് ഭീകരമായ കാര്യങ്ങളാണ് ....
അപ്പോൾ സ്വാഭാവികമായും നമ്മെ ഭയം പിടികൂടും ശരീരം മുഴുവൻ തളരുന്ന അവസ്ഥയിലാവും ....
ശെരിയല്ലെ ???
അത് ഓർത്ത് ടെൻഷൻ നിറയും....

എന്നാൽ അതിന് നേരെ വിപരീതമായി നമുക്ക് ആവശ്യമുള്ളതിനെ ചോദിച്ച് പ്രാർഥിക്കുന്നതല്ലേ നല്ലത് .....☺

രോഗം എന്ന് പറയുന്നതിന് പകരം ആരോഗ്യവും ആഫിയത്തും എന്ന് ചോദിക്കാലോ അപ്പോൾ നമ്മുടെ മനസ്സിന് മുഴുവൻ ആരോഗ്യം എന്ന് തോന്നുമല്ലോ...

നരകത്തിൽ നിന്ന് കാക്കണം എന്ന് പറയുന്നതിലും എത്രയോ നല്ലതല്ലേ സ്വർഗം നീ എനിക്ക് തരണം എന്ന് പറയുന്നത് അപ്പോഴും നമ്മുടെ മനസ്സിൽ ഹാ സ്വർഗം എന്ത് സന്തോഷം അല്ലേ....😍😍😍
കടം ,ദാര്യദ്യം എന്നൊക്കെ പറയുന്നതിനേക്കാൾ നല്ലതല്ലേ സമ്പൽ സമൃദിയും ജീവിതാഭിഭൃതിയും തരണം എന്ന് പറയുന്നത്....

നമ്മുക്ക് ആവശ്യമുള്ളത് ചോദിക്കാനല്ലേ നാം ദുആ ചെയ്യുന്നത് ...
ഇൻ ഷാ അല്ലാഹ് നമ്മുടെ ഹലാലായ എല്ലാ ഉദ്ദേശങ്ങളും അല്ലാഹു നടത്തി തരട്ടെ ആമീൻ .....

ഇൻ ഷാ അല്ലാഹ് പ്രാർഥന മാത്രമാണ് നമ്മുടെ ആയുധം  എന്തും ചോദിക്കാനും നമ്മെ നന്നായി മനസ്സിലാവുന്നതും ലോകരക്ഷിതാവായ അവൻ ഒരുവനു മാത്രമാണ് ... അൽഹംദുലില്ലാഹ് ...

(Inn doctrde adth poyapol kittiya chila vaakum athinte koode ente chila thonnalum pinne ente unclnte oru fmly motivation classl pankeduthapol kittiya chila vaakukalum okkeyayi ingane oru kunju kuripp....)

                By.....

മുഹബ്ബത്ത്Where stories live. Discover now