😕

77 11 13
                                    

നാം നമ്മുടെ പ്രിയപെട്ടവരോട് (അത് കുടുംബം ആയിരിക്കാം അല്ലേൽ ഫ്രണ്ട്സ് ആയിരിക്കാം... )
ചില കാര്യങ്ങൾ ആലോചിക്കുമ്പോൾ പലപ്പോഴും പറയുന്ന വാക്കാണ് എനിക്ക് വലിയ വിശ്വാസം ഇല്ല.
ഇത് വിജയിക്കുമോ എന്നുള്ളത്..

അല്ലെങ്കിൽ അങ്ങിനെ ആയാലോ എനിക്ക് ചിന്തിക്കാൻ വരെ പേടിയാവുന്നു എന്നൊക്കെ

എന്നാൽ ആ സമയം  കേൾക്കുന്നവർ നമുക്ക് തരുന്നൊരു വാക്കുണ്ട്

ഹേയ് നീ ഭയപ്പെടുന്നത് എന്തിനാ ഞങ്ങളൊക്കെ ഇല്ലേ കൂടെ എന്നൊരു സപ്പോർട്ട് ...

അപ്പോൾ നമുക്ക് പലരും ഉണ്ട് ഞാൻ എന്തിന് ഭയപ്പെടണം എന്ന് ചിന്തിച്ച നാം മനസ്സിൽ ഒരുപാട് സന്തോഷിക്കും....

പക്ഷെ അതൊക്കെ വെറുതെയാണ് ആ വാക്കുകൾ ഒക്കെ കീറിയ ചാക്കിന്റെ അത്രയും വില മാത്രമേ ഉണ്ടാവുള്ളു

നമുക്ക് വേണ്ടി സംസാരിക്കാൻ ഒരു പൂച്ചക്കുട്ടി പോലും ഉണ്ടാവില്ല
അതാണ് ഞാൻ പഠിച്ച അല്ലെങ്കിൽ അനുഭവിച്ച പരമമായ സത്യം....

ഞങ്ങളെ നന്നായി അറിയുന്നവർ പോലും ഒരു വിരലനക്കം കൊണ്ട് പോലും നമ്മെ സപ്പോർട്ട് ചെയ്യാൻ കൂടെ ഉണ്ടാവില്ല....

ആൾക്കൂട്ടത്തിനിടയിൽ ഞങ്ങളെ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥ വന്നാൽ എന്നെ ബോധ്യപ്പെടുത്താൻ ഞാൻ പാടുപെടുമ്പോളോ
അല്ലെങ്കിൽ കേൾക്കാൻ ആരും തയ്യാറാവാതെ വരുമ്പോളോ സത്യം അറിയുന്ന ചിലർ കൂടെ ഉണ്ടെങ്കിലും
അവരും ആൾകൂട്ടത്തിൽ ചിലരായി മാറും അതാണ് പരമമായ സത്യം...

(ഞാനും അങ്ങിനെയാണ് ചിലപ്പോൾ ചെയ്തിട്ടുണ്ടാവുക..... )

നമുക്ക് അറിയാവുന്നത് ഇന്നതാണ്.

ഇന്നതാണ് സത്യം.

എന്നറിയിക്കാൻ ഒരു കുട്ടീ എങ്കിലും കൂടെ ഉണ്ടെങ്കിൽ എന്ന വിശ്വാസത്തിൽ
പല മുഖങ്ങളിലേക്ക് കെഞ്ചലിന്റെ രൂപത്തിൽ നോക്കിയാലും
അവരുടെ ചുണ്ടിലും വിരിഞ്ഞുകാണുക
ഞാൻ ഒന്നും അറിയില്ല എന്ന മനോഭാവമാണ്....

എന്നാൽ ആരും ഇല്ലാത്തവർക്ക് ആരും പ്രതീക്ഷിക്കാത്ത കൈത്താങ്ങ് തരാൻ അള്ളാഹു ഒരാളെ അല്ലെങ്കിൽ അതില്കൂടുതൽ പേരെ നമ്മിലേക്ക് അയക്കും

ഒരിക്കലും പ്രതീക്ഷിക്കാത്ത മുഖമായിരിക്കും അത്.....

അള്ളാഹു മാത്രമാണ് എന്നും സഹായത്തിന് ഉണ്ടാവുകയുള്ളു....

നമ്മുടേത് എന്ന് അഹങ്കരിക്കുന്ന ഒന്നും ഒരു മുഖവും നമ്മുടെ കൂടെ ഉണ്ടാവില്ല  അനുഭവിക്കുന്നവന്റെ വേദന മനസ്സിലാക്കാൻ
അല്ലാഹുവും
പിന്നെ കൂടെ ഉണ്ടാവുന്ന ചുരുക്കം ചിലരും അല്ലാതെ ......



(ഈ ഒരു എഴുത്തു എഴുതാൻ കാരണം ഇതിന് മുൻപ് ഞാൻ എഴുതിയ ഒരു ചാപ്റ്റർ
സ്ത്രീകളുടെ വസ്ത്രധാരണം അതൊക്കെ കുഞ്ഞു വിഷയമായി ഞാൻ എഴുതിയിരുന്നു

അത് വായിച്ച ഒരു ഫ്രണ്ട് നന്നായിട്ടുണ്ട് എന്ന് പറഞ്ഞു personl msg അയച്ചു ഞാൻ പറഞ്ഞു അതിന്റെ പേരിൽ ആരെങ്കിലും വല്ലതും പറയുമോ ആവോ എന്ന്..

അപ്പോൾ ആ ഫ്രണ്ട് പറഞ്ഞു നീ പേടിക്കേണ്ടന്നെ നമ്മളൊക്കെ ഇല്ലേ കൂടെ എന്ന്.....

അപ്പോഴാണ് എനിക്ക് ഇങ്ങനെ ഒന്ന് എഴുതാൻ തോന്നിയത്...

എന്ത് സംഭവിച്ചാലും ആരും ഉണ്ടാവില്ല കുഴിയിൽ വീണാൽ മീതെ കല്ല് വാരി എറിയാൻ മാത്രമേ ആളുണ്ടാവുള്ളു ഒരു കുട്ടിയും ഉണ്ടാവില്ല എന്ന എന്റെ സത്യം അറിയിക്കാൻ വേണ്ടിയാണ്......

ഹേയ് കൂട്ടുകാരി നീ പറഞ്ഞത് എനിക്ക് മനസ്സിലാവും
but പലതും കൊണ്ട് ആ വാക്കുകളെ എനിക്ക് ഒട്ടും വിശ്വാസം ഇല്ല അതാണ് ഇങ്ങനെ എഴുതേണ്ടി വന്നത്......)

മുഹബ്ബത്ത്Where stories live. Discover now