സഹായം

62 14 7
                                    

ആരാണ് പറഞ്ഞത് നങ്ങൾ മലയാളികളിൽ പലർക്കും ഹെൽപിംഗ് മെന്റാലിറ്റി കുറവാണെന്ന് ????

ആരെങ്കിലും വേറൊരാളെ കുറ്റം പറയുമ്പോൾ അതിന്റെ കൂടെ പലതും കൂട്ടി പറഞ് നങ്ങൾ സഹായിക്കാറില്ലെ അതൊരു സഹായമല്ലെ ????

പിന്നെ ആരെയും അറിയിക്കരുതെന്ന് വിചാരിച്ച് രഹസ്യമാക്കി വെച്ച കാര്യങ്ങളെ
ആരെയെങ്കിലും ഒരാളെ അറിയിക്കണമെന്ന തോന്നലിൽ എല്ലാം തുറന്ന് പറഞ്ഞാൽ ആരെയാണൊ അറിയിക്കരുതെന്ന് ആഗ്രഹിച്ചത്
കൃത്യമായി അവരെ തന്നെ അറിയിച്ച് സഹായിക്കാറില്ലേ ...???

ചില സാഹചര്യത്തിൽ ആരെയെങ്കിലും തല്ലുന്നത് കണ്ടാൽ കാര്യം എന്താണെന്നറിയാൻ വരെ ശ്രമിക്കാതെ
" ഒന്ന് കൂടെ കൊടുക്കെടാ "എന്ന് പറഞ് തല്ലുന്നവനെ പ്രോൽസാഹിപ്പിക്കാറില്ലെ?
അതൊരു സഹായമല്ലെ ....????

എന്നിട്ട് വെറുതേ പറയാ നങ്ങൾ മലയാളികളിൽ പലരും  "കത്തുന്നതിന്റെ മീതെ കോരി ഒഴിക്കുന്നവരാണ് "എന്ന്
ഒക്കെ നമ്മുടെ നല്ല മനസ്സിന്റെ സഹായമല്ലെ ???? അല്ലെ ...????

മുഹബ്ബത്ത്Where stories live. Discover now