വിതക്കാതെ കൊയ്യാൻ ശ്രമിച്ചാൽ ...

60 5 3
                                    

ഇതിന്റെ പേര് വായിച്ചിട്ട് നിങ്ങൾ വിചാരിക്കുന്നുണ്ടാവും ഇവിടെ എന്താ നെൽക്കൃഷിയോ മറ്റോ തുടങ്ങിയിട്ടുണ്ടോ..?
വിതക്കലും കൊയ്യാനും ഒക്കെ പറയുന്ന് ....

നെല്ല് കൊയ്യുന്ന കാര്യമല്ല ഞാൻ പറയാൻ പോവുന്നത് ...

എന്നാൽ ഏകദേശം അതേപോലെ നല്ലത് വിതച്ചാൽ നല്ലത് കൊയ്യാൻ പറ്റുന്ന  കൃഷിയോട് ഉപമിക്കാൻ പറ്റുന്ന കാര്യമാണല്ലോ നമ്മുടെ ജീവിതം ....

നല്ലത് വിതച്ചാൽ നല്ലത് കൊയ്യാൻ പറ്റുന്ന നമ്മുടെ ജീവിതത്തിലെ കുറച്ച് കാര്യങ്ങൾ എഴുതുകയാണ് ഞാൻ ഇവിടെ ....

നമ്മുടെ ജീവിതത്തിൽ മാതൃക കാണിക്കാൻ എന്തെങ്കിലും നന്മ ഉണ്ടെങ്കിൽ മാത്രമേ എന്റെ പിൻ തലമുറയിൽ നിന്നും എനിക്ക് വല്ലതും പ്രതീക്ഷിക്കാൻ അവകാശമുള്ളു....

ഞാൻ നല്ലത് ചെയ്തും നല്ലത് പ്രവർത്തിച്ചും എന്റെ തലമുറക്ക് വേണ്ടി പലതും സമ്പാദിച്ച് വെക്കണം.....( പണത്തിന്റെ കാര്യമല്ല)

ഞാൻ (ഇത് വായിക്കുന്നവർ ഒക്കെയാണ് ഈ ഞാൻ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് )എന്റെ മാതാപിതാക്കളോടും കൂടപ്പിറപ്പിനോടും അയൽവാസികളോടും എല്ലാ സഹജീവികളോടും നല്ല നിലയിൽ പെരുമാറുന്നത് കണ്ട് കൊണ്ടായിരിക്കണം എന്റെ പിൻതലമുറ വളർന്ന് വരേണ്ടത്...
അതാണ് നാം കൊയ്തെടുക്കേണ്ടത് ...

ഇത് എഴുതാനുള്ള കാരണം പറയാം....

നമ്മുടെ അറിവിലും പല വാർത്തയിലും നാം കാണാറും കേൾക്കുന്നതുമാണ് മാതാപിതാക്കളെ വഴിയിൽ തളളി, അല്ലെങ്കിൽ മാതാപിതാക്കളെ അടിച്ചു പരിക്കേൽപ്പിച്ചു,  അങ്ങനെ പല വാർത്തയും ..

ഇത് വായിച്ച് നാം പലരും കുറച്ച് നേരം വേദനിച്ച് നിൽക്കാറുമുണ്ട്..

എന്താണ് ഇതിനൊക്കെ കാരണം എന്നും ആലോചിച്ച് പോവാറുണ്ട്.....

എന്റെ അഭിപ്രായം  എന്താണെന്ന് പറയാം ...

ഞാൻ എന്റെ മാതാപിതാക്കളോട് ഏത് രീതിയിലാണ് പെരുമാറിയിരുന്നത് അതൊക്കെ തന്നെയാണ് ഞാനും ഒരു മാതാവോ പിതാവോ ആയാൽ അനുഭവിക്കുന്നത്..
നമ്മുടെ മക്കൾ വളർന്ന് വരുന്നത് നമ്മെ കണ്ട് പടിച്ചു കൊണ്ടാണ്
നാമാണ് അവരുടെ ആദ്യ പാഠശാല.
നാമാണ് അവർക്ക് ആദ്യം അറിവ് പഠിപ്പിക്കേണ്ടത്..

മുഹബ്ബത്ത്Where stories live. Discover now