അവൾ

227 16 17
                                    

ഞാൻ  ഏറെ ഇഷ്ടപെടുന്ന ചില  സ്ഥലങ്ങളിലെ പ്രധാനപ്പെട്ട ഒരിടത്താണ്  ഞാനിപ്പോൾ...

എന്നും എനിക്കേറെ  അത്ഭുതം തോന്നുന്ന കാണുമ്പോൾ എന്നും അറിയാതെ  തന്നെ അല്ലാഹ് നിന്റെ  ഈ സൃഷ്ടി എന്തൊരത്ഭുതമാണ് എന്നും ചിന്തിക്കാറുള്ള  എനിക്കേറെ  പ്രിയപ്പെട്ട ഒരിടം

കൂടുതൽ വളച്ചു  കെട്ടുന്നില്ല  കടൽ കാണാൻ  വന്നിരിക്കുകയാണ് ഞാൻ...

ഇവിടെ തന്നെ  എന്നും കൂടാൻ പറ്റിയെങ്കിലെന്ന് വെറുതെ  ആഗ്രഹിച്ചു പോവാറുണ്ടെന്നും  ...

ഹാ ..
കുറേ സമയമായി തിരയോട് ഞാനും  cznsum കൂട്ടുകൂടിയും തിരയോടൊപ്പം ചാടിയും  നടക്കാൻ തുടങ്ങിയിട്ട്  ഇനി  കുറച്ചു നേരം  ഞാനൊന്നിരിക്കട്ടെ ...

ചുറ്റിലും  വെറുതെ ഒന്ന്  കണ്ണോടിച്ചു  എന്നെ പോലെ  കടലിനെ ആവേശത്തോടെ  നോക്കുന്ന ആരെങ്കിലുമുണ്ടോ എന്നറിയാലോ ...

എന്നാൽ പലരും  പലതും  സംസാരിച്ചും ഫോണിൽ ഓരോന്ന്  scoroll  ചെയ്തും tym കളയുകയാണ് ..
ശൊ ..
ഇവരൊക്കെ എന്തെ എന്നെ  പോലെ  കടലിനെ  തന്നെ നോക്കിയിരിക്കാതെ ...

mm.. പോട്ടെ അവർക്കു  ഇങ്ങനെ ഇരിക്കാൻ  ആയിരിക്കും ഇഷ്ടം ....

എന്നാൽ എന്റെ  കുറച്ചു അപ്പുറത്തായി ഒരു പെണ്ണ് എന്നെ  പോലെ പർദ്ദ ഒക്കെ ധരിച്ചു അവിടെയുള്ള ഒരു സീറ്റിൽ തനിച്ചു  ഇരിക്കുന്നുണ്ടല്ലോ...

  മുഖം  എനിക്ക് ശെരിക്കും കാണാൻ  പറ്റുന്നില്ല...
ആ ഇപ്പോൾ  കാണുന്നുണ്ട്  നല്ല മൊഞ്ചൊക്കെയുണ്ടല്ലോ  എന്നാൽ അവളുടെ മുഖത്തു എന്തോ ഒരു വല്യ  ഭാരം തങ്ങി നിക്കുന്നുണ്ടോ ....

ആ...
അങ്ങിനെ  തോന്നുന്നുണ്ട്
കാരണം അവൾ കടൽ  നോക്കിയിരിക്കുന്നത്  എന്നെ  പോലെ  മുഖത്തു  ചെറിയ പുഞ്ചിരിയും ഫിറ്റ്  ചെയ്തുകൊണ്ടല്ലാലോ...

മനസ്സിന് നല്ല  സമാധാനമാണ് എനിക്ക്  ഇങ്ങനെ  ഇരിക്കുമ്പോൾ..

എന്നാൽ  അവൾ വല്ലാതെ എന്തൊക്കെയോ  ആലോചിക്കുന്നുണ്ട് അവളുടെ മുഖം അത് പറയുന്നുണ്ട്  എന്തായിരിക്കും  അവളുടെ  prblm ...

മുഹബ്ബത്ത്Where stories live. Discover now