45

189 22 78
                                    


" വാക്ക് എത്ര മഴ

നനഞ്ഞാലാണ്

ഏറെ ജന്മങ്ങൾ കഴിഞ്ഞെങ്കിലും

അതിന് അതിന്റെ

മരങ്ങളും മൗനങ്ങളും

തിരിച്ചുകിട്ടുന്നത്.."

- വിനയചന്ദ്രൻ

___________________________________

മേശപ്പുറത്ത് നിരത്തിവെച്ച പാത്രങ്ങളിലെ വിഭവങ്ങൾ കണ്ട് ജവാദ് അത്ഭുതപ്പെട്ട് നിന്നു. തനിക്കിഷ്ടപ്പെട്ട എല്ലാമുണ്ട്. അവൻ അതിശയത്തോടെ വല്ലിമ്മയെയും വല്ലിപ്പയെയും കൂടെനിന്ന് തന്നെ നോക്കി ഇളിക്കുന്ന ഷാദിയെയും മാറിമാറിനോക്കി.

" ഇതൊക്കെ..? "

ഇതെല്ലാം ഉണ്ടാക്കികൊണ്ടുവരാൻ

ഇന്നെന്ത് പ്രത്യേകതയാണ് ഉള്ളതെന്ന് അവന് മനസ്സിലായില്ല.

" ഔ.. സാഡ്.. വാദിക്കാന്റെ മെമ്മറിക്കും കാര്യമായ കുഴപ്പം പറ്റീന്നാ തോന്ന്ണേ.."

വല്ലിപ്പ ഷാദിയെ നോക്കി കണ്ണുരുട്ടി.

" നിന്റെ ആ നാക്കുകൊണ്ട് ഓരോന്ന് പറഞ്ഞിടല്ലേ.."

" ഓ.. പിന്നെ.. ഇതിലും വലുത് പലതും ഇങ്ങളേം ഉപ്പാനേം ഒക്കെ പറഞ്ഞതാ.. എന്നിട്ടൊന്നും പറ്റീല...."

വല്ലിപ്പ വാപൊളിച്ചുപോയി. വല്ലിമ്മ ചിരിച്ചുകൊണ്ട് ഷാദിയുടെ ചെവിക്ക് പിടിച്ചു.

" ആ.. വിടി.. വിടി..ഇൻക് വേദനാവ്ണ്ട്.."

" അയ്നുവേണ്ടി തന്നാ പിടിച്ചത്.."

" സാറാമ്മ.. നോ.. നോ.. നാളെ ഞാനൊരു പൊട്ടനായിമാറിയാൽ പൊട്ടന്റെ വല്ലിമ്മ എന്ന് നാട്ടുകാര് വിളിക്കും.. വെറുതേ അത് കേൾപ്പിക്കണോ..!!"

" ഇവനെകൊണ്ട് മനുഷ്യൻ.."

വല്ലിപ്പ തലയാട്ടികൊണ്ട് ജവാദിന് നേരെ തിരിഞ്ഞു.

കനൽപഥം Where stories live. Discover now