66

194 28 46
                                    


" വാക്കിനാവാത്ത
പലതും
വെറുമൊരു
ചിരിക്കാവും.."

- വിഷ്ണു പരിയാനംപറ്റ

_________________________________________

സ്റ്റീഫൻ ഡോക്ടറുമായി സംസാരിച്ചു കഴിഞ്ഞ് പോകാനായി ജവാദും കൂട്ടരും എഴുന്നേറ്റതും അൻവറും അജ്മലും അവരെ നിർബന്ധിച്ച് ഊണുകഴിപ്പിക്കാൻ ഇരുത്തി. റീത്തയും അനുവും അടുക്കളയിലിരുന്ന് അജുവിന്റെ ഉമ്മയോട് സംസാരിച്ചിരുന്നപ്പോൾ ഐശു സാദിയെ വിളിച്ച് കാര്യങ്ങളെല്ലാം പറയാൻ വേണ്ടി ഫോണുമെടുത്ത് മുറ്റത്തേക്കിറങ്ങിയിരുന്നു. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് അൻവർ ഫർഹാനോട് ഐശുവിനെകുറിച്ച് ചോദിച്ചത്.

" അവക്കെന്താടാ പറ്റിയേ.. സാധാരണ കാണുന്ന പ്രസരിപ്പൊന്നും ഇല്ലല്ലോ..?!"

അൻവറിന്റെ ചോദ്യത്തിന് മറുപടിയായി ഫർഹാൻ ചുമലുകൂച്ചി.

" ആർക്കറിയാം.. രണ്ട് മൂന്ന് ദിവസമായി ഇങ്ങനെ.. റെജിയും സാദിക്കയും ചോദിച്ചിട്ടൊന്നും പറഞ്ഞില്ല.. അതോണ്ട് ഞാൻ ചോദിക്കാനും പോയില്ല.."

" സാദിക്കയൊരു പയ്യനെ പറ്റി പറഞ്ഞിരുന്നു.. ഐശൂനോട് സംസാരിച്ചുനോക്കണമെന്നും പറഞ്ഞതാ.. ഇനിയതെങ്ങാനും ആണോ കാരണം..!!"

അജ്മൽ പറയുന്നത് കേട്ടതും റോബിയും മഹിയും ഒന്ന് പരസ്പരം നോക്കി. ഹാഫിയുടെയും കാർത്തിയുടെയും കണ്ണുകൾ നീണ്ടത് ജവാദിന് നേരെയായിരുന്നു. ജവാദ് പക്ഷേ ഇതൊന്നും തന്നെ ബാധിക്കുന്നതല്ലെന്ന ഭാവത്തിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നു. അവന്റെ കാതുകളപ്പോഴും അൻവറിന്റെയും മറ്റുള്ളവരുടെയും സംഭാഷണങ്ങൾ ഒപ്പിയെടുക്കുന്നുണ്ടായിരുന്നു.

" ഏയ്.. ഐശൂന് പറ്റീല്ലേൽ ഓളതപ്പോ പറയും.. ഇങ്ങനെ ഡസ്പായിട്ട് നടക്കൊന്നൂല്ല.. ഇത് വേറെന്തോ ആണ്.."

ഫർഹാൻ പാത്രത്തിൽ നിന്ന് കണ്ണെടുക്കാതെ മറുപടി നൽകി. അവനെ ശരിവെച്ചെന്നവണ്ണം തലകുലുക്കിയെങ്കിലും അൻവറിന്റെ മുഖത്ത് സംശയം നിറഞ്ഞുനിന്നു. ഊണുകഴിച്ചുകഴിഞ്ഞതും ജവാദും കൂട്ടുകാരും യാത്ര പറഞ്ഞ് ഇറങ്ങിയിരുന്നു. ഐശുവിനെ കാണണമെന്നും പറ്റിയാൽ സംസാരിക്കണമെന്നും ജവാദ് കരുതിയെങ്കിലും അവൾ മനപ്പൂർവ്വം അവനിൽ നിന്നൊഴിഞ്ഞ് നടന്നു. വീട്ടിലേക്ക് പോകുമ്പോൾ ഹാഫിയായിരുന്നു കാറോടിച്ചിരുന്നത്. ബാക്ക്സീറ്റിലിരുന്ന ജവാദ് പിന്നിലേക്ക് ചാരി കണ്ണടച്ച് കിടന്നു.

കനൽപഥം Where stories live. Discover now