5

293 29 4
                                    


" എന്ത് ചെയ്യണം
എന്നറിയാതെ
ഒറ്റയ്ക്കാവുമ്പോൾ,
ധൈര്യം നഷ്ടപ്പെടുമ്പോൾ
ചില നല്ല വാക്കുകളുടെ
രൂപത്തിൽ
ദൈവം കടന്നുവരും.."

- ജോസഫ് അന്നംകുട്ടി
___________________________________

ജവാദ് തിരിച്ചുവീട്ടിലെത്തിയപ്പൊൾ അഞ്ചുമണി കഴിഞ്ഞിരുന്നു. വന്നുകയറിയപ്പോൾ തന്നെ മുറ്റത്തുണ്ടായിരുന്ന ഷാനു, വല്ലിപ്പ നീ വന്നാലുടൻ വല്ലിപ്പാനെ കാണാൻ പറയണംന്ന് പറഞ്ഞിരുന്നൂ എന്നും പറഞ്ഞ് അവനെ വല്ലിപ്പാന്റെ അടുത്തേക്ക് അയച്ചു. അവനെ കണ്ടതും വല്ലിപ്പ ഒരു നോട്ടമായിരുന്നു.

" നീ ഷാദീടെ കൂടെ കൂടി അവന്റെ അലമ്പ് സ്വഭാവം പഠിക്കരുത്.. ഒരു കാര്യമേൽപ്പിച്ചിട്ട് ഒരോർമ്മയും ഇല്ല.."

" ഉപകാരം പോയിട്ട് ആർക്കും ഒരുപദ്രവവും ചെയ്യാത്ത എന്നെ എന്തിനാ വല്ലിപ്പ ഇതിലേക്ക് വലിച്ചിട്ടത്.."

ഡൈനിംഗ് ടേബിളിലിരുന്ന് സിസ്റ്റത്തിൽ എന്തോ ചെയ്തുകൊണ്ടിരുന്ന ഷാദി വല്ലിപ്പാനെ നോക്കിയിട്ട് കണ്ണുരുട്ടി. അവനെ മൈൻഡ് ചെയ്യാതെ വല്ലിപ്പ ജവാദിനെ തന്നെ നോക്കിനിൽക്കുകയാണ്. അവനാണെങ്കിൽ എന്തു കാര്യമാണ് തന്നോട് പറഞ്ഞിരുന്നതെന്ന് തല പുകച്ച് ആലോചിക്കുകയാണ്. നോ ഐഡിയ..

"എന്തായിരുന്നു വല്ലിപ്പ.. എനിക്കോർമ്മ ഇല്ല.."

" അതാ പറഞ്ഞത് ഇവന്റെ കൂടെ കൂടി ഇവന്റെ സ്വഭാവം പഠിക്കരുതെന്ന്.."

ഷാദി പിന്നെയും വല്ലിപ്പാനെ ദയനീയമായി  നോക്കി. ജവാദ് വല്ലിപ്പാന്റെ മുഖത്തേക്ക് തന്നെ നോക്കിനിന്നതും അവന് മനസ്സിലായില്ല എന്ന് വല്ലിപ്പ തിരിച്ചറിഞ്ഞു.

" ജമാലും കുട്ടികളും ഇന്ന് വൈകുന്നേരത്തെ ട്രെയിനിന് എത്തുംന്നല്ലെ പറഞ്ഞത്.. ഇയ്യ് സമയം എത്രയായീന്ന് നോക്ക്യാ.. "

വല്ലിപ്പ അത് പറഞ്ഞപ്പൊഴാണ് ജവാദിനത് ഓർമ്മ വന്നത്. ശ്ശെടാ, പെട്ടെന്ന് തന്നെ വാച്ചിലേക്ക്‌ നോക്കി. അഞ്ചരയാവാനായിട്ടുണ്ട്. വല്ലിപ്പാ ഞാൻ പോയിവരാം എന്നും പറഞ്ഞ് അവൻ പുറത്തേക്കോടി.

കനൽപഥം Where stories live. Discover now