18

247 21 8
                                    


" ഒരിക്കൽ ഞാൻ
നിന്നെ സ്നേഹിച്ചിരുന്നു
അതിന്റെ
കനലിനിയുമണഞ്ഞിട്ടില്ലെന്നു വരാം ;
അതുകൊണ്ടു പക്ഷേ,
നിന്റെ ഹൃദയമെരിയരുത്,
ഇനി നിനക്ക് ഞാനൊരു
നൊമ്പരമാവുകയുമരുത്.."

- അലക്സാണ്ടർ പുഷ്കിൻ
__________________________________

" എടാ.. മതീലേ, ഇനി ഞാൻ നിർത്തിക്കോട്ടേ.. പ്ലീസ്.."

" വാദിക്കാക്ക പുറത്തുപോയപ്പോ നിങ്ങളെന്താ പറഞ്ഞതെന്ന് ഞാൻ പറഞ്ഞുകൊടുക്കണോ..??"

" വേണ്ടാ.. വേണ്ടാത്തോണ്ടാ.."

" എങ്കി ഇങ്ങള് മസാജ് ചെയ്യ്.. ഞാൻ പറയുമ്പോ നിർത്തിയാമതി... "

ഹാഫിയുടെയും ഷാദിയുടെയും സംസാരം കേട്ടുകൊണ്ടാണ് ജവാദ് താഴേക്ക് വന്നത്. ഷാദിയെ പിടിക്കുന്നതിനിടക്ക് ഷാനുവിന്റെ കോൾ കട്ടായിപ്പോയിരുന്നു. അവനെ തിരിച്ചുവിളിക്കാൻ വേണ്ടി മുകളിലേക്ക് ചെന്നതായിരുന്നു അവൻ. വിളിച്ചുനോക്കുമ്പോൾ പ്രത്യേകിച്ചൊന്നുമില്ല, അവൻ നാളെ തിരിച്ചുപോകുമെന്ന് പറയാൻ വേണ്ടി വിളിച്ചതാണ്.

സംസാരത്തിനിടയ്ക്ക് ജവാദ് വെറുതേ ഷാദിയെപ്പറ്റി ചോദിച്ചു. അവനിങ്ങോട്ട് വന്നത് അവർക്കറിയുമോ എന്നറിയാൻ വേണ്ടി ചോദിച്ചതായിരുന്നു. പക്ഷേ, അവനേതോ ഫ്രന്റിന്റെ വീട്ടിലേക്ക് പോയതാണെന്നാണ് ഷാനു മറുപടി കൊടുത്തത്. ചെക്കൻ പ്ലാൻ ചെയ്ത് വന്നതാണ്. അല്ലെങ്കിൽ തന്നെ ആകെ സീനാണ്, അതിന്റിടയിലാണ് ഇനി അവനും കൂടി. അവന്റെ ഉദ്ദേശമെന്താണെന്ന് ആർക്കറിയാം...

ജവാദ് മറ്റെല്ലാവരുമുള്ള മുറിയിലേക്ക് കയറിച്ചെന്നതും ഷാദി ബെഡിൽ കമിഴ്ന്നുകിടക്കുകയാണ്. അവന് മസാജ് ചെയ്തുകൊടുക്കാൻ ഹാഫി മാത്രമല്ല എല്ലാവരും ചുറ്റിലുമുണ്ട്. ബെസ്റ്റ്... ഇവന്മാർക്കൊക്കെ ഇതെന്താ പറ്റിയത്..?? രണ്ടടി കൊണ്ടതിനാണോ ഇവനെ ഇങ്ങനെ ഒക്കെ നോക്കുന്നത്..??

ജവാദിനെ കണ്ടതും ഷാദി ഹാഫിയുടെ മുഖത്തേക്ക് നോക്കി. ഹാഫി കണ്ണുകൊണ്ട് വേണ്ട എന്ന് ആംഗ്യം കാണിച്ചു. ജവാദ് സംശയത്തോടെ രണ്ടുപേരേയും നോക്കി നെറ്റിചുളിച്ചതും ഹാഫി അവനെ നോക്കി നൈസായിട്ടൊന്ന് ഇളിച്ചുകാണിച്ചു. അതുകണ്ടതും ഷാദി ചിരി തുടങ്ങി.

കനൽപഥം Where stories live. Discover now