42

172 31 133
                                    


" കനലായിരുന്നു ഒരിക്കൽ,
ഇന്ന് കത്തിയമർന്നുകഴിഞ്ഞു...
ഇനിയുമെന്നെ
നീ ഊതിയാളിക്കരുത്..
എന്നേ ഞാനിവിടന്ന്
പൊയ്ക്കഴിഞ്ഞു,
വെറുതെ നീയിനിയുമെന്നെ
ഇങ്ങനെ വിളിച്ചുകൊണ്ടിരിക്കരുത്..."

- മെഹ്ദി ഹസൻ

______________________________

തലയുയർത്തി പിടിച്ച് നീട്ടിപ്പിടിച്ച മൈക്കുകളുടെ മുമ്പിൽ നിൽക്കുമ്പോൾ ഒരൊറ്റ ചിന്തയേ ഐശുവിന്റെ മനസ്സിലുണ്ടായിരുന്നുള്ളൂ - ഇനി ഇമ്മാതിരി പണി തരുമ്പോൾ അവളും ആരെങ്കിലും വിളിക്കുമ്പോഴേക്ക് ഓടിചെല്ലുന്നതിന് മുമ്പ് ചാനലുകാരും ഒന്ന് ആലോചിക്കുന്ന അവസ്ഥയിൽ ആക്കികൊടുക്കണമെന്ന്. അവരെ തടഞ്ഞുനിർത്തുന്ന കോൺസ്റ്റബിൾമാരോടും സെക്യൂരിറ്റിയോടും അവരെ വിടാൻ പറഞ്ഞ് ഐശു അവരുടെ ചോദ്യത്തിന് വേണ്ടി കാത്തുനിന്നു.

" മാഡം.. ഈ ഹോസ്പിറ്റലിൽ രണ്ട് വധശ്രമങ്ങൾ നടന്നതായും രണ്ടുപേരും ഗുരുതരാവസ്ഥയിലാണെന്നും ഞങ്ങൾക്കൊരു ഇൻഫർമേഷൻ കിട്ടി.. ശരിയാണോ..?"

ഐശുവിന്റെ തൊട്ടുമുമ്പിൽ നിന്ന പെൺകുട്ടി മൈക്ക് അവൾക്കുനേരെ നീട്ടി.

" നിങ്ങൾക്ക് ഇൻഫർമേഷൻ വന്നത് ഏതെങ്കിലും റിലയബിൾ സോഴ്സിൽ നിന്നാണോ.. അതോ.. ഒരു കോൾ വന്നപ്പോഴേക്ക് ബ്രേക്കിംഗ് ന്യൂസിന് വേണ്ടി ചാടിപ്പുറപ്പെട്ടതാണോ നിങ്ങൾ..?"

ഐശു തിരിച്ചൊരു ചോദ്യമെറിഞ്ഞതും എല്ലാവരും ഒന്ന് പരുങ്ങി.

" മാഡം.. അത് പിന്നെ.. നാട്ടിലെ പ്രധാന ആശുപത്രികളിലൊന്നിൽ ഇങ്ങനെയൊരു സംഭവം നടന്നുവെന്ന് കോൾ വന്നപ്പോ.."

ഒരു ചാനലുകാരൻ എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിക്കാൻ ശ്രമിച്ചതും  ഐശുവൊന്ന് പുഞ്ചിരിച്ചുകൊടുത്തു.

" വധശ്രമങ്ങൾ നടന്നുവെന്നത് ശരിയാണ്.. പക്ഷേ നിങ്ങൾക്ക് ഒരു ബ്രേക്കിംഗ് ന്യൂസ് തരാൻ വേണ്ടി അവർ ഗുരുതരാവസ്ഥയിലാണെന്നും മറ്റും പറയാൻ ഞാനാഗ്രഹിക്കുന്നില്ല.."

കനൽപഥം Where stories live. Discover now