34

217 26 103
                                    


" നാം ജീവിതത്തിൽ
പലപ്പോഴും ഒറ്റപ്പെട്ടു
പോയെന്ന് ചിന്തിക്കാം.
പക്ഷേ, അത് വെറുമൊരു
ചിന്ത മാത്രമാണെന്ന്
മനസ്സിലാക്കുന്നിടത്താണ്
നമ്മൾ വിജയിക്കുന്നത്.."

- ശ്രീഹരി

_________________________________


പൂത്തുനിൽക്കുന്ന മുല്ലവള്ളിയിലേക്ക് നോക്കി ജവാദ് പറമ്പിലുള്ള മഹാഗണിക്ക് താഴെ നിന്നതും എല്ലാവരും സിറ്റൗട്ടിലേക്ക് വരുന്ന ശബ്ദം കേട്ടു. പറമ്പിന്റെ ഒരു മൂലയ്ക്ക് മതിലിനോട് ചേർന്നാണ് വലിയ മഹാഗണി മരവും അതിനെ ചുറ്റിവരിഞ്ഞ് നിൽക്കുന്ന മുല്ലവള്ളിയും.

" നീയെന്താ രാവിലെ തന്നെ മുല്ലവള്ളിയുടെ ചോട്ടിൽ വന്നുനിക്ക്ണേ..? "

ഹാഫിയുടെ ശബ്ദം കേട്ടതും ജവാദ് തിരിഞ്ഞവനെ നോക്കിയൊന്ന് പുഞ്ചിരിച്ചു. എല്ലാവരും കൂടെ മുറ്റത്തേക്കിറങ്ങി അവന്റെ അടുത്തേക്ക് നടന്നു. രാവിലെ ചായകുടിച്ച് മുറ്റത്തേക്കിറങ്ങിയതായിരുന്നു അവൻ. പറമ്പിലൊക്കെയൊന്ന് വെറുതെ നടക്കാമെന്ന് കരുതി. അതിനിടയിലാണ് നിറയെ പൂത്തുനിൽക്കുന്ന മുല്ലവള്ളി കണ്ട് ഇങ്ങോട്ടേക്ക് വന്നത്.

" ഹാഫി.. നിനക്കറിയോ.. ഈ മുല്ലവള്ളി എന്റെ ഉമ്മ നട്ടതാണ്.. ഉമ്മാക്ക് വല്ല്യ ഇഷ്ടായിരുന്നു ഇത്.. "

അവ

ൻ പുഞ്ചിരിയോടെ തന്റെ പിറകിലായിട്ട് നിൽക്കുന്ന എല്ലാവരെയും നോക്കി. അവരുടെയൊക്കെ മുഖം പെട്ടെന്ന് മ്ലാനമായി. ജവാദ് തിരിഞ്ഞുനിന്ന് മുല്ലവള്ളിയെ പതിയെ തലോടി.

" ഈ മുല്ലവള്ളി ഇങ്ങനെ പൂത്തിരിക്കുന്നത് ഞാനിന്നാണ് ആദ്യായിട്ട് കാണുന്നത്.. ഇത് കാണാൻ ഇന്ന് ഉമ്മ ഇല്ലാതെ പോയി.."

ചുണ്ടിലെ പുഞ്ചിരിയോടൊപ്പം കണ്ണിൽ നിന്നൊരു തുള്ളി കണ്ണുനീർ അവന്റെ കവിളിലൂടെ താഴേക്കൊലിച്ചിറങ്ങി. സന്തോഷം നിറഞ്ഞ ഓർമ്മകൾ മനസ്സിലേക്ക് ഓടിയെത്തി. ഒരിക്കൽ എവിടെയോ കേട്ടിരുന്നു - നമ്മുടെ ജീവിതം മാത്രമേ നമ്മളനുഭവിക്കുന്നുള്ളൂവെന്ന്, നമ്മുടെ മരണം അനുഭവിക്കുന്നത് നമ്മുടെ ചുറ്റുമുള്ളവരാണെന്ന്. ശരിയാണല്ലോ, ഉപ്പയും ഉമ്മയും പോയിട്ട് വർഷങ്ങളായെങ്കിലും ആ വേദനയിൽ നിന്ന് താനിന്നും മോചിപ്പിക്കപ്പെട്ടിട്ടില്ലല്ലോ..!!

കനൽപഥം Where stories live. Discover now