75 - THE END -

191 29 71
                                    

" ഓരോ അവസാനങ്ങളും
പുതിയ ഓരോ തുടക്കങ്ങളാണ്
പക്ഷേ,
അതപ്പോൾ നാം
അറിയില്ലെന്ന് മാത്രം..!!"

- മിച്ച് ആൽബം

_________________________________________

ഐശുവിനെയും റീത്തയെയും വിളിച്ചിട്ട് കിട്ടാതായതും അനു നിരാശയോടെ ഫോൺ ബെഡിലേക്കിട്ട് പിറകിലേക്ക് ചാരിയിരുന്നു. സീലിങ്ങിലേക്ക് നോക്കി രണ്ടുപേരും ഫോണെടുക്കാത്തതിന്റെ കാരണമെന്തായിരിക്കുമെന്ന് ചിന്തിച്ചുകൊണ്ടിരിക്കെയാണ് മുറ്റത്തൊരു കാർ വന്ന് നിർത്തുന്ന ശബ്ദം അനുവിന്റെ കാതിൽ പതിഞ്ഞത്. നെറ്റിചുളിച്ചുകൊണ്ട് ജനലിനരികിലേക്ക് കണ്ണയച്ചെങ്കിലും ആരാണ് വന്നതെന്ന് അവൾക്ക് കാണാൻ പറ്റുന്നുണ്ടായിരുന്നില്ല. അടുത്തനിമിഷം റീത്തയുടെ സ്കൂട്ടിയുടെ ശബ്ദം കേട്ടതും അനുവിന്റെ മുഖം വിടർന്നു.

ആകാംക്ഷയോടെ വാതിൽക്കലേക്ക് കണ്ണയച്ചിരിക്കുമ്പോൾ സിറ്റൗട്ടിൽനിന് ആരൊക്കെയോ സംസാരിക്കുന്നത് അനു കേട്ടു. പരിചിതമായ ശബ്ദങ്ങൾ കേട്ടതും അനുവിന് ആരൊക്കെയാണ് വന്നതെന്ന് മനസ്സിലായിരുന്നു. അവളുടെ ഊഹം ശരിവെച്ചുകൊണ്ട് മഹി മുറിയിലേക്ക് കയറിവന്നു.

" നിങ്ങളോ..?!"

അവനെ കണ്ടതും അനു ഒട്ടും താൽപര്യമില്ലാത്തതുപോലെ നടിച്ചുകൊണ്ട് മറ്റെങ്ങോ നോക്കിയിരുന്നു.

" എന്താടീ നിനക്കെന്നെ പിടിച്ചില്ലേ..?!"

മഹി അവളെ നോക്കി മീശ പിരിച്ചുകൊണ്ട് കട്ടിലിനടുത്തേക്ക് ഒരു കസേര നീക്കിയിട്ട് അതിലേക്കിരുന്നു.

" ഇല്ലായെന്ന് പറഞ്ഞാൽ നിങ്ങളിവിടന്ന് പോകുവോ..?!"

അനു അവനെനോക്കി പുരികമുയർത്തിയതും മഹി നിഷേധഭാവത്തിൽ തലയാട്ടി.

" ഇല്ല.."

" അപ്പോ പിന്നെ ചോദിക്കുന്നതെന്തിനാ..?!"

അനു മഹിയെ നോക്കി കണ്ണുരുട്ടിയതും അവൻ വാപൊളിച്ചുപോയി.

" നിന്റെ നാവിനിത്രേം നീളമുണ്ടായിരുന്നോ..?!"

അമ്പരപ്പോടെയുള്ള മഹിയുടെ ചോദ്യം കേട്ട് അനുവിന് ചിരി വന്നെങ്കിലും അവൾ കടിച്ചുപിടിച്ചു.

കനൽപഥം Where stories live. Discover now