40

181 24 75
                                    


" പ്രശ്നമിതാണ്
നമ്മൾ
വിചാരിക്കുന്നു
നമുക്ക് ഇനിയും
സമയമുണ്ടെന്ന്..!!"

- ബുദ്ധൻ

__________________________________

" ഇതാ... എല്ലാം ഓകെയാക്കിയിട്ടുണ്ട്.. ഇനി ധൈര്യായിട്ട് ആരെ വേണേലും വിളിക്കാം.."

ജവാദിന്റെ ഫോൺ അവനുനേരെ നീട്ടിയിട്ട് ആഷി പറഞ്ഞതും പുഞ്ചിരിച്ചുകൊണ്ട് അവന്റെ കൈയ്യിൽ നിന്നും ജവാദത് വാങ്ങി.

" താങ്ക്യൂ ആഷി.."

അവന്റെ തോളിൽ കൈവെച്ച് ജവാദ് പറഞ്ഞതും തൊട്ടടുത്ത് നിന്ന ഷാദി ചുണ്ടുകോട്ടി.

" താങ്ക്സൊക്കെ വാദിക്കാക്ക വെച്ചോ.. ഞങ്ങൾക്കുള്ള ഫീയെട്..."

" ഞങ്ങളോ..? "

ഹാഫി വായുംപൊളിച്ച് അവനെ അടിമുടി നോക്കി.

" യാ.. ഞങ്ങളെന്നെ.. ഞാൻ ആഷിയുടെ അസിസ്റ്റന്റ് ആയത് ഹാഫി ബ്രോ അറിഞ്ഞില്ലല്ലേ.. സാരമില്ല.. ഇപ്പോ അറിഞ്ഞല്ലോ.. അതുമതി.."

റോബിയും മഹിയും ചിരിച്ചുകൊണ്ട് തലയാട്ടി. ഹാഫിയും കാർത്തിയും ഇതൊക്കെയെപ്പോ എന്ന അർത്ഥത്തിൽ പരസ്പരം നോക്കി.

" ആഷിക്കുള്ള ഫീയൊക്കെ ഞാൻ കൊടുത്തോളാം.. നീയിപ്പോ ഈ ഫോൺ ഐശക്ക് കൊണ്ടുകൊടുക്ക്.."

മേശപ്പുറത്തുണ്ടായിരുന്ന ഐശുവിന്റെ ഫോൺ ചൂണ്ടികൊണ്ട് പറഞ്ഞിട്ട് ജവാദ് കൈകൾ രണ്ടും നെഞ്ചിൽ പിണച്ചുകെട്ടി.

" അപ്പോ എനിക്കോ..? "

" നിനക്കെന്ത്...? "

" ഫീ.."

ജവാദവനെ നോക്കിയൊന്ന് കണ്ണുരുട്ടി.

" നോക്കുകൂലിയൊക്കെ നിരോധിച്ചിട്ട് കാലം കുറച്ചായി.. മോൻ ചെല്ല്.."

അവൻ ജവാദിനെ നോക്കി മുഖംവീർപ്പിച്ചിട്ട് ഫോണെടുത്ത് പുറത്തേക്കുനടന്നു.

" പിശുക്കൻ.."

വാതിൽക്കൽ നിന്ന് തന്നെ തിരിഞ്ഞുനോക്കി പിറുപിറുത്തതും ജവാദ് നെഞ്ചിൽ കെട്ടിയ കൈ അഴിച്ചിട്ട് ഷാദിയുടെ അടുത്തേക്ക് നടക്കാൻ ഭാവിച്ചു. അതുകണ്ട അവൻ ഇറങ്ങിയോടി. ഇതെല്ലാം കണ്ടുകൊണ്ടു നിന്ന മറ്റുള്ളവരെല്ലാം ഉറക്കെ ചിരിച്ചു.

കനൽപഥം Where stories live. Discover now