60

113 18 35
                                    


" ഒരിക്കൽ
പെയ്താൽ മതി
ജീവിതം മുഴുവൻ
ചോർന്നൊലിക്കാൻ...!!"

- പി ആർ രതീഷ്

__________________________________

" ആറുവർഷങ്ങൾക്ക് മുമ്പാണ് ഞാൻ മൻസൂറിനെ ആദ്യമായി കാണുന്നത്.. ആൽഫയുടെ റെപ്രസെന്റേറ്റീവാണെന്ന് പരിചയപ്പെടുത്തിവന്ന ലിജിനിലൂടെയാണ് അയാളെ അറിയുന്നത്... എന്റെ ഹോസ്പിറ്റലിനെ ഉയർച്ചയിലെത്തിക്കാമെന്ന് പറഞ്ഞ് അയാളെന്റെ മുമ്പിൽ ചില വാഗ്ദാനങ്ങൾ നീട്ടിയപ്പോൾ എന്നിലെ ബിസിനസുകാരന് അത് നിരസിക്കാൻ കഴിഞ്ഞില്ല.."

അത് പറയുമ്പോൾ ഡേവിഡിന്റെ തലതാഴ്ന്നുപോയിരുന്നു. ജവാദിന്റെ മുഖത്ത് പുച്ഛം നിറഞ്ഞ ഒരു ചിരി തെളിഞ്ഞുനിന്നു.

" അയാളായിരുന്നു ഇന്റേർണൽ ഓർഗൻസിനെ പെട്ടെന്ന് ബാധിക്കുന്ന മരുന്നുകൾ അയാളുടെ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ഉത്പാദിപ്പിക്കപ്പെടുന്നതിനെ കുറിച്ച് എന്നോട് പറഞ്ഞത്.. ഞങ്ങളുടെ ഹോസ്പിറ്റലിനെ ആശ്രയിക്കുന്ന ആശുപത്രികളിലേക്ക് ആ മരുന്നുകൾ വിൽപനക്കയക്കാൻ തീരുമാനിച്ചതും അയാളാണ്.. അവിടെനിന്ന് ഞങ്ങളുടെ ഹോസ്പിറ്റലുകളിലേക്ക് ആ രോഗികൾ റഫർ ചെയ്യപ്പെടും.. സ്വാഭാവികമായും അവയവമാറ്റ ശസ്ത്രക്രിയ ഞങ്ങൾ നിർദേശിക്കും.. ലക്ഷങ്ങളാണ് അതിലൂടെ ഹോസ്പിറ്റലിലേക്ക് ഒഴുകുക.. അതിൽ അവയവങ്ങൾ ദാനം ചെയ്യുന്നവർക്ക് വളരെ കുറച്ചേ ലഭിക്കൂ.. ബാക്കി ഹോസ്പിറ്റലുകാരും ആൽഫ കമ്പനിയും ഏജന്റുമാരും വീതിച്ചെടുക്കും.."

ഇടയ്ക്കെപ്പൊഴോ മുറിയിലേക്ക് കയറിവന്നിരുന്ന ഷാദിയുടെ മുഖത്ത് ദേഷ്യം ഇരച്ചുകയറി.

" താനൊക്കെ ഒരു മനുഷ്യനാണോടോ.. രോഗം കൊണ്ട് കഷ്ടപ്പെടുന്നവരെ ചൂഷണം ചെയ്യുന്ന വൃത്തികെട്ടവൻ.."

നിയന്ത്രിക്കാനാവാതെ ഷാദി ഡേവിഡിനെ നോക്കി അലറിയതും കാർത്തി അവന്റെ തോളിൽ കൈയ്യിട്ട് അവനെ പിടിച്ചുനിർത്തി. ഷാദി ദേഷ്യംതീരാതെ ഡേവിഡിനെനോക്കി പല്ലുഞെരിച്ചു. ഡേവിഡിന്റെ തല അപ്പോഴും താഴ്ന്നുതന്നെയിരുന്നു.

കനൽപഥം Where stories live. Discover now