70

128 20 93
                                    

" നല്ലൊരു
വ്യക്തിയാവുക.
അത് മറ്റുള്ളവരെ
ബോധ്യപ്പെടുത്തി
സമയം
കളയേണ്ട
ആവശ്യമില്ല..!!"

- ബുദ്ധൻ

________________________________________

തന്റെ ഫോൺ ഉറക്കെ ശബ്ദിക്കുന്നതുകേട്ടാണ് ജവാദ് കണ്ണുതുറന്നത്. മുകളിൽ തെളിഞ്ഞുകത്തുന്ന ട്യൂബ്ലൈറ്റുകളും നീളൻവരാന്തക്കിരുവശവുമുള്ള വെള്ള പൂശിയ ചുമരുകളും കണ്ട് അവന്റെ നെറ്റിചുളിഞ്ഞു. താനെവിടെയാണെന്ന് ഒരുനിമിഷം ചിന്തിച്ചതും തലേദിവസം നടന്ന കാര്യങ്ങളെല്ലാം അവന്റെ ഓർമ്മയിലേക്ക് ഓടിയെത്തി.

ഇരുന്നുറങ്ങിയതുകൊണ്ട് കഴുത്തും പുറവും നന്നായി വേദനിക്കുന്നുണ്ട്. തൊട്ടടുത്ത കസേരയിലുണ്ടായിരുന്ന ഐശുവിനെ കാണുന്നുമില്ല. ഇവളീ സമയത്ത് എങ്ങോട്ടാണ് പോയത്..?!

വരാന്തയിലൂടെ ജവാദിന്റെ കണ്ണുകൾ ഓടിനടന്നെങ്കിലും അവിടം തീർത്തും വിജനമായിരുന്നു. മുഖമൊന്ന് അമർത്തിതടവി അവൻ പോക്കറ്റിൽ നിന്ന് ഫോൺ പുറത്തെടുത്തു. ഡിസ്പ്ലേയിൽ മഹിയുടെ മുഖം കണ്ട് കോൾ അറ്റൻഡ് ചെയ്തു ചെവിയോരം ചേർത്തു.

" പറ.. മഹീ.."

" അളിയനിപ്പോ ഏണീറ്റതേ ഉള്ളല്ലേ.."

" ഹാ.. നീയെന്താ ഇത്ര നേരത്തെ വിളിക്ക്ണേ..?!"

ജവാദ് പിറകിലേക്ക് തന്നെ ചാരിയിരുന്ന് കണ്ണുകളടച്ചു.

" ക്യാമുകനും ക്യാമുകിയും ആശുപത്രിവരാന്തയിൽ ഇരുന്ന് ഉച്ചവരെ ഉറങ്ങണ്ടാന്ന് കരുതി വിളിച്ചതാ.."

" ഓ.. വലിയ ഉപകാരം.. നീയെന്താ പതിവില്ലാതെ ഇത്ര നേരത്തെ എഴുന്നേറ്റതെന്ന് മനസ്സിലായില്ല.."

ജവാദ് മേലോട്ട് നോക്കി കണ്ണുരുട്ടികൊണ്ട് മഹിക്ക് നേരെ ചോദ്യമെറിഞ്ഞു.

" അതിനൊരൊറ്റ ഉത്തരമേയുള്ളൂ.. ഹാഫി.. നീയിവിടെ ഇല്ലാത്തോണ്ട് റോബിയാ നേരത്തെ എണീറ്റ് അവനെ വിളിച്ചത്.. ആ ബഹളം കേട്ട് കാർത്തിയും ആഷിയും വരെ എണീറ്റുവന്നു.. എന്നിട്ടും അവനെണീറ്റില്ല.. അവസാനം ഞാനും റോബിയും കൂടെ അവനെയെടുത്ത് നിലത്തിട്ട് തലേൽകൂടെ ഒരു ബക്കറ്റ് വെള്ളമങ്ങൊഴിച്ചു.."

കനൽപഥം Where stories live. Discover now