3

365 29 13
                                    


" മണ്ണിനടിയിൽ
വേരുകൾകൊണ്ട്
കെട്ടിപ്പിടിക്കുന്നു...
ഇലകൾ തമ്മിൽ
തൊടുമെന്നു പേടിച്ച്
നാം അകറ്റി നട്ട മരങ്ങൾ.."

- വീരാൻകുട്ടി
___________________________________

വലിയപറമ്പ്‌ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ ഉപ്പയുടെയും ഉമ്മയുടെയും ഖബറിനു മുന്നിൽ നിൽക്കുമ്പോൾ ജവാദിൻ്റെ മനസ്സ് വർഷങ്ങൾക്ക് പിറകിലേക്ക് പോയി. എത്ര സന്തോഷത്തോടെ ജീവിച്ചിരുന്ന കുടുംബമായിരുന്നു. ഒരൊറ്റ ദിവസം കൊണ്ട് എല്ലാം ഇല്ലാതെയായി. തന്നെ ഒറ്റക്കാക്കി രണ്ടു പേരും പോയി. കണ്ണിൽ നിന്നും ഒലിച്ചിറങ്ങിയ കണ്ണുനീർ ഒരു കൈകൊണ്ട് തുടച്ചു മാറ്റി അവൻ പതിഞ്ഞ ശബ്ദത്തിൽ സംസാരിച്ചു തുടങ്ങി.

" ഉപ്പ, ഉമ്മ... അസ്സലാമുഅലൈക്കും.. ഇങ്ങടെ വാദിമോൻ വർഷങ്ങൾക്ക്‌ ശേഷം ഇങ്ങൾടെ അടുത്തേക്ക് വന്നിരിക്കാണ്.. ഇത്രേം കാലം വരാതിരുന്നതിന് ഇന്നോട് ദേഷ്യണ്ടാവുംന്ന് അറിയാം.. പക്ഷെ, എനിക്കിത്രിം സമയം വേണമായിരുന്നു.. ഇങ്ങളില്ലാതെ ഈ നാട്ടിൽ ഞാനൊറ്റക്ക് ജീവിക്കുന്നത് ഇൻക്ക് ചിന്തിക്കാൻ പോലും വയ്യായിരുന്നു.."

നിറഞ്ഞുവന്ന കണ്ണ് അവനൊന്ന് ചിമ്മിതുറന്നു.

" എല്ലാം വിധിയാണെന്ന് കരുതി മനസ്സിനെ സമാധാനിപ്പിച്ച് ശരിയാക്കി നാട്ടിൽ വരണമെന്ന് കരുതിയതാണ് ഞാൻ.. പക്ഷേ,.."

അവനൊന്ന് നിർത്തിയിട്ട്‌ കണ്ണടച്ചു. വീണ്ടും കണ്ണ് തുറക്കുമ്പോൾ അവന്റെ കണ്ണുകളിൽ നിറഞ്ഞുനിന്നത് സങ്കടമായിരുന്നില്ല, ദേഷ്യമായിരുന്നു.., പകയായിരുന്നു.

" ഞാൻ ഒരിക്കൽപോലും പ്രതീക്ഷിക്കാത്ത ഒരു കാര്യം ഞാൻ കണ്ടു.. ചിലപ്പൊ പടച്ചവനായിട്ട് ഇൻക്ക് കാണിച്ചുതന്നതായിരിക്കും.. ഞാൻ ഇവിടെ ട്രെയിൻ ഇറങ്ങിയത് വർഷങ്ങൾക്ക് ശേഷം നാട്ടിലേക്കുള്ള തിരിച്ചുവരവായിട്ടല്ല.. ന്റെ ജീവിതം ഒരൊറ്റ ദിവസം കൊണ്ട് തല കീഴാക്കി മറിച്ചവരെ കണ്ടുപിടിക്കാനാണ്.. നിങ്ങൾ എപ്പോഴും ന്റെ കൂടെ ഉണ്ടെന്നറിയാം.. ഇതിന് പിന്നിൽ ആരാണെങ്കിലും ഞാൻ കണ്ടുപിടിക്കും ഉപ്പ.. പ്രതികാരമല്ല... ഉപ്പ പറയാറുള്ളപോലെ സത്യം വൈകിയാണെങ്കിലും പുറത്തറിയണം.. ഉമ്മ പേടിക്കേണ്ട.. വാദി തല്ലാനും കൊല്ലാനും ഒന്നും വിചാരിച്ചിട്ടില്ല.. പക്ഷേ, വേണ്ടിവന്നാൽ ഞാൻ അതും ചെയ്യും.. ഇന്നോട് ക്ഷമിക്കണം..."

കനൽപഥം Where stories live. Discover now