15

200 24 1
                                    


" വെള്ളച്ചാട്ടം വരെ മാത്രമേ
ഉള്ളിൽ അടക്കിവെച്ച
പ്രണയത്തെ
നദിക്കു രഹസ്യമാക്കി
വയ്ക്കാനാകൂ.."

- വീരാൻകുട്ടി
_____________________________________

" ഏത്‌ സമീർ? "

" എടാ.. SI സമീർ.. "

" അതാരാ..?? "

" അതാരാന്ന് യ്യി വരുമ്പോ കണ്ടോ.. എന്തായാലും ഇയ്യി പാർക്കിങ്ങിൽ അല്ലെ.. മൂപ്പർ ഇപ്പൊ എത്തും.. "

" ഈ SI എന്താ ഇനീഷ്യലാണോ..??.."

" അല്ല.. ഫൈനലാ.. എടാ നിന്റെ ഉള്ള ബോധം കൂടി പോയോ..?? SI ന്ന് പറഞ്ഞാ SI, സബ് ഇൻസ്പെക്ടർ.."

" ഓ.. അങ്ങനെ..."

" ആ അങ്ങനെതന്നെ.. അവിടെ നീയുണ്ടാവുംന്ന് ഞാൻ പറഞ്ഞിട്ടുണ്ട്.. മൂപ്പർ ഒറ്റക്കാണ് വര്ണത്.. കൂടെ കോൺസ്റ്റബിൾമാരൊന്നും ഇല്ലാന്നാ പറഞ്ഞത്.."

" എടാ.. അതിന് എനിക്ക് അറീല്ലല്ലോ അയാളെ.. "

" നിനക്ക് അറിയണ്ട.. അയാൾക് നിന്നെ നന്നായിട്ടറിയാം.. നീ അവിടെ ഒന്ന് നിന്നാൽ മതി.. "

" ആയ്ക്കോട്ടെ.. "

ജവാദ് ഫോൺ കട്ട്‌ ചെയ്ത് പാർക്കിങ്ങിന്റെ ഒരു മൂലയിലേക്ക് മാറിനിന്നു. ഐശു പോയതിന് പിറകെ കാഷ്വാലിറ്റിയിലേക്ക് നടക്കാൻ തുടങ്ങിയപ്പോഴാണ് അവന് ഹാഫിയുടെ കോൾ വന്നത്. SI വരുന്നുണ്ടെന്ന്. താനറിയാത്ത അയാൾ തന്നെ അറിയുമെന്ന് കേട്ടപ്പൊൾ ജവാദിന് അത്ഭുതമൊന്നും തോന്നിയില്ല. ആറുവർഷം മുമ്പ് താൻ നാടുമുഴുവൻ ഫേമസ് ആയിരുന്നല്ലൊ..

അടുത്തുള്ള സിമന്റ് ബെഞ്ചിലിരുന്ന് അവൻ മെഡിക്കൽ കോളേജിലേക്കുള്ള എൻട്രൻസിലേക്ക് നോക്കി. താൻ മാപ്പുപറഞ്ഞിട്ടും ഒന്നും തിരിച്ചുപറയാതെ ഐശു നടന്നു പോയത് അവന്റെ മനസ്സിലേക്ക് ഓടിവന്നു.

തനിക്ക് ദേഷ്യം കുറച്ച് കൂടുതലാണെന്ന് എല്ലാവരും പറയാറുണ്ട്. ഉപ്പയുടെ അടുത്ത് നിന്ന് കിട്ടിയതാണെന്നാണ് ഉമ്മ പറയാറുണ്ടായിരുന്നത്, അത് ശരിയായിരുന്നുതാനും. ഉമ്മ ഒരു പാവമായിരുന്നു. തന്റേയും ഉപ്പയുടെയും ദേഷ്യവും ബഹളവുമെല്ലാം സഹിക്കാൻ വിധിക്കപ്പെട്ട ഒരു പാവം. അന്നുമുതലേ ഉള്ളതാണ് ഈ ദേഷ്യം. അത് ഉപ്പയും ഉമ്മയും പോയതിനു ശേഷം ഒന്നുകൂടെ കൂടിയെന്നല്ലാതെ കുറഞ്ഞിട്ടില്ല. താൻ ദേഷ്യപ്പെടരുതായിരുന്നു, ശരിയാണ്. പക്ഷേ, പറ്റിപ്പോയി. അതിന് മാപ്പ് പറയുകയും ചെയ്തു, എന്നിട്ടും..

കനൽപഥം Where stories live. Discover now