11

225 27 11
                                    


" നമുക്ക് നമ്മളേയുള്ളൂ
എന്ന തിരിച്ചറിവിലാണ്
ചിലരൊക്കെ
ജീവനൊടുക്കുന്നതും
മറ്റുചിലർ
ജീവിക്കാൻ തുടങ്ങുന്നതും.."

- ഹബീബ
___________________________________

" കൈയ്യെത്താ കൊമ്പത്തോ കണ്ണെത്തണം...
കണ്ണെത്താ ദൂരത്തോ ചെന്നെത്തണം..
ചെന്നെത്തി നീ...-"

" ആഹാ... കൊള്ളാലൊ.. അനക്ക് ഇതൊക്കെ അറിയ്വോ.."

പെട്ടെന്ന് സാദിയുടെ സൗണ്ട് കേട്ടതും ഐശുവൊന്ന് ഞെട്ടി. കോണി ഒന്നിളകിയെങ്കിലും പടച്ചവൻ കാത്തു...

" ഇങ്ങനെ ഞെട്ടിക്കെണ്ടീന്യോ..
ഇപ്പൊതന്നെ കയ്യോ കാലോ ഒടിഞ്ഞീനി.."

" ഞാനിപ്പൊ എന്താ ചെയ്തേ.. അപ്രതീക്ഷിതമായിട്ട് ഇയ്യി ഫാൻ തുടക്കുന്നത് കണ്ടപ്പൊ അനക്കിതൊക്കെ അറിയ്വോന്ന് ചോയ്ച്ചു.. അതൊരു തെറ്റാണോ..?"

" പിന്നെ ഇങ്ങക്ക് മാത്രേ ഇതൊക്കെ അറിയൂ..?"

" ഓ തൊടങ്ങി.. ഞാനൊന്നും പറഞ്ഞീല്ല.. ഇയ്യൊന്നും കേട്ടീല്ല.."

" അങ്ങനെങ്കിൽ ഇങ്ങക്ക് നല്ലത്.."

" മ്മ്.. മ്മ്... അല്ല.. ആകാശത്തിരുന്നാ മതിയോ.. പോണ്ടേ..?"

" എങ്ങോട്ട്..?"

" അജൂന്റെ വീട്ടിൽക്ക്.."

" ഓ... ഞാൻ മറന്നുപോയി.. ഞാനിപ്പൊ കുളിച്ചു റെഡിയായിട്ട് വരാം.."

" ചെല്ല്.. ചെല്ല്... വേഗാവട്ടെ.. ഒരു ബോധുല്ല്യ.."

സാദിയെ ഒന്ന് നോക്കി മുഖം കോട്ടിയിട്ട് അവൾ താഴെയിറങ്ങി കോണിയൊരു മൂലയ്ക്ക് ചാരിവെച്ചു. കബോർഡിൽനിന്ന് ഡ്രസ്സെടുത്ത് ബാത്റൂമിലേക്കോടി. എല്ലാം കഴിഞ്ഞ് ഒരുങ്ങി താഴെവന്നപ്പോൾ സാദി ഫോണിലാണ്. തന്നെ കണ്ടിട്ടും നിർത്തുന്ന ലക്ഷണമില്ല.

കുറേ ശൂ ശൂ എന്നൊക്കെ ഐശു ശബ്ദമുണ്ടാക്കി നോക്കിയിട്ടും സാദി ഫോണിൽ തന്നെ. അവസാനം പത്തുപതിനഞ്ച് മിനിറ്റ് കഴിഞ്ഞ് ഐശുവിന്റെ ക്ഷമ ദേശാടനത്തിനു പോയപ്പോൾ അവൾ മുറ്റത്തിറങ്ങി ബൈക്കിൽ ഹോണടിച്ചുകൊണ്ടേയിരുന്നു. മര്യാദയ്ക്ക് പറഞ്ഞാൽ മനസ്സിലാകാത്തവരെ വെറുപ്പിച്ച് മനസ്സിലാക്കിക്കുക എന്നുള്ളത് ഐശുവിന്റെ ഒരുപാട് തിയറികളിൽ പെട്ട ഒന്നാണ്.

കനൽപഥം Where stories live. Discover now